ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അനുഗ്രഹ പ്രഭാഷണം നടത്തുന്നു .
സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പ്രസംഗിക്കുന്നു |
മാമാലശ്ശേരി:ആരാധന സ്വാതന്ത്ര്യം ലഭിക്കണ മെന്നാവശ്യപ്പെട്ട് മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ യെന്ജ്ജത്തിനു അനുഗ്രഹം ചൊരിയുന്നതിനായി ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മലങ്കര സഭയിലെ മെത്രാപ്പോലിത്തമാരും പള്ളിയിലേയ്ക്ക് എഴുന്നുള്ളിയത് സഭ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു.പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ നടക്കുന്ന സുന്നഹദോസിന്റെ ഇടയില്‍ ആണ് അഭി.പിതാക്കന്മാര്‍ മാമാലശ്ശേരി മാര്‍ മിഖായേല്‍ ഇടവകയുടെ കണ്ണീരൊപ്പുന്നതിനായി എത്തിയത് .തുടര്‍ന്ന് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ സന്ധ്യ നമസ്ക്കാരം നടന്നു.
മമലശ്ശേരി മാര്‍ മിഖായേല്‍ പള്ളി തുറന്നു യാക്കോബായ സഭയുടെ വൈദീകന്‍ കുര്‍ബ്ബാന ചൊല്ലാതെ ഈ സഹന സമരം അവസാനിപ്പിക്കുകയില്ലന്നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതില്‍ പിന്നെ യാക്കോബായ സഭ പീഡനം അനുഭവിക്കുകയാണന്നും, പോലീസ് നെ ഉപയോഗിച്ച് സത്യാ വിശ്വാസികളെ അടിച്ചമര്‍ത്തുന്നത് ഇനിയും കണ്ടു നില്‍ക്കാന്‍ സഭയ്ക്ക് ആകില്ലന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
മാമാല്ശ്ശേരി, പഴന്തോട്ടം, കണ്ണ്യട്ട് നിരപ്പ്, തുടങ്ങിയ പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു ആളുകള്‍ ഇല്ലങ്കിലും ആ കുറവ് നികത്തി അവര്‍ക്ക് വേണ്ടി പോലീസ് പ്രവര്‍ത്തിക്കുകയാണന്നു സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. മാമാലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ റിസീവര്‍ ഭരണം ആണെങ്കിലും അദ്ദേഹം ഓര്‍ത്തഡോക്സ് പക്ഷത്തിനു വേണ്ടി പ്രവത്തിക്കുന്ന ആളായി തരം താണിരിക്കുന്നു.പോലീസ് പ്രൊട്ടക്ഷനില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദീക ട്രസ്റ്റിയെ പള്ളിയില്‍ പ്രവേശിപ്പിക്കാന്‍ രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണ കൂടവും ഒത്താശ ചെയ്തു. കൂറ് മാറിയ വൈദീകര്‍ക്ക് പകരം യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട മൂന്നില്‍ രണ്ടു വീതം ലഭിക്കാതെ സഭ പിന്മാറില്ലന്നും അഭി മെത്രാപ്പോലിത്ത പറഞ്ഞു.ഇടവകയില്‍ ഭൂരിഭാഗം വരുന്ന യാക്കോബായ വിശ്വാസികളെ തല്ലി ചതച്ചു കള്ളകേസില്‍ കുടുക്കി പീഡിപ്പിച്ചു സഭയെ തകര്‍ക്കാമെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആഗ്രഹം സത്യാ വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്ക് മുന്‍പില്‍ വെറും സ്വപ്നം മാത്രമായി അവസാനിക്കുമെന്ന് ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ് മാര്‍ ഇവാനിയോസ് പറഞ്ഞു. എത്തുപറഞ്ഞ വിശ്വാസം തല്ലി പറഞ്ഞു സഭയെ വിട്ടുപോയവര്‍ പള്ളിയും കൊണ്ട് പോകാമെന്ന അവസ്ഥ നീതിന്യായ വ്യവസ്തതയോടുള്ള വെല്ലുവിളിയാണന്നും അഭി.ഇടവക മെത്രാപ്പോലിത്ത പറഞ്ഞു.സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ ,സഭയിലെ വൈദീകര്‍ ഉള്‍പ്പടെ നൂറു കണക്കിന് വിശ്വാസികളാണ് അഭി പിതാക്കന്മാര്‍ പള്ളിയിലേയ്ക്ക് എഴുന്നുള്ളുന്നതറിഞ്ഞു എത്തിച്ചേര്‍ന്നത്.
No comments:
Post a Comment