മാമാലശ്ശേരി: ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കണമെന്നാവശ്യപെട്ടു അനിശ്ചിതകാല പ്രാര്‍ത്ഥനാ യെഞ്ഞ്ജം ആരംഭിച്ചു. സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത ,ഇടവക മെത്രാപ്പോലിത്ത അഭി മാത്യൂസ് മാര്‍ ഈവാനിയോസ് , അഭി കുര്യാക്കോസ് മാര്‍ തെയോഫിലാസ് മെത്രാപ്പോലിത്ത എന്നിവരും സംബന്ധിക്കുന്നു. സഭയിലെ വൈദീകരും, നൂറുകണക്കിനു വിശ്വാസികളും പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നു. ഇന്ന് ഉച്ച കഴിഞ്ഞു ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ആരാധനാ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഈ സഹന സമരം മുന്നോട്ടു പോകുമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
മാമാലശ്ശേരി മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കൂറ് മാറിയ വൈദീകര്‍ക്ക് പകരം വൈദീകരെ ലഭിക്കുകയും , പള്ളിയില്‍ കുര്‍ബ്ബാന ചൊല്ലിയിട്ടല്ലാതെ ഈ പ്രാര്‍ത്ഥനാ യെഞ്ഞ്ജ ത്തില്‍ നിന്നും സഭ പിന്മാറില്ലന്നു സുന്നഹദോസ് സെക്രട്ടറി അഭി ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു. സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
No comments:
Post a Comment