പിറവം: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി യാക്കോബായ വിശ്വാസികള്‍ പള്ളിനടയില്‍ ആരംഭിച്ച അഖണ്ഡ പ്രാര്‍ത്ഥനാ യജ്ഞം വ്യാഴാഴ്ച ഒമ്പത് ദിവസം പിന്നിട്ടു. മെയ് 15ന് പ്രധാന പെരുന്നാളിനോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായ പള്ളിയില്‍ പിറ്റേന്നാണ് യാക്കോബായ സഭ അഖണ്ഡ പ്രാര്‍ത്ഥന ആരംഭിച്ചത്.
കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത കഴിഞ്ഞദിവസം പ്രാര്‍ത്ഥനാ പന്തലിലെത്തി. ഇടവകയില്‍ മഹാഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികള്‍ക്ക് പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം ലഭിക്കുംവരെ പ്രാര്‍ത്ഥനാ യജ്ഞം തുടരുമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. വികാരി ഫാ. വര്‍ഗീസ് പുല്യാടേല്‍, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ഷാജി പാറേക്കാട്ടില്‍, ഫാ. ഏലിയാസ് കാപ്പന്‍കുഴി, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ഫാ. പൗലോസ് പുതിയാമഠം, ഫാ. റോയി മാത്യൂസ് മേപ്പാടം, എം.ജെ. മര്‍ക്കോസ് എന്നിവരും പ്രസംഗിച്ചു.
No comments:
Post a Comment