21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Saturday, October 08, 2011


ഹൈന്ദവ തറവാടായ ചാലാശേരിയിലേക്ക് " അഞ്ചേകാലും കോപ്പും " നല്‍കി.

പിറവം വലിയ പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിനോടനുബന്ധിച്ചു ഹൈന്ദവ തറവാടായ ചാലാശേരിയിലേക്ക് നല്‍കുന്ന " അഞ്ചേകാലും കോപ്പും" വികാരി വന്ദ്യ സൈമണ്‍  ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പയില്‍ നിന്നും ശ്രീ വേണുഗോപാല്‍ ഏറ്റു വാങ്ങുന്നു.
പിറവം:  പിറവം സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിലെ  (പിറവം വലിയ പള്ളി) ശിലാസ്ഥാപന പെരുന്നളിനോടനുബന്ധിച്ചു ഹൈന്ദവ തറവാടായ ചാലാശേരിയിലേക്ക് " അഞ്ചേകാലും കോപ്പും " നല്‍കി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പിറവത്ത് പള്ളി പണിയാന്‍ സ്ഥലം തന്നത് പുരാതന കളരി പരമ്പരയുടെ ഉടമകളായ ചാലാശ്ശേരി തറവാട്ടുകാരായിരുന്നു.അതിനുള്ള
ഉപകാര സ്മരണയ്ക്കായാണ് അഞ്ചേകാലും കോപ്പും നല്‍കുന്നത്. പള്ളിയകത്തെക്കുള്ള മുഖ്യകവാടമായ ആനവാതിക്കലില്‍ നടന്ന ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിറുത്തി വികാരി വന്ദ്യ  സൈമണ്‍  ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്കോപ്പ  ചാലാശേരിയുടെ പ്രതിനിധിയായെത്തിയ വേണു ഗോപാലിന് "അഞ്ചേകാലും കോപ്പും " സമ്മാനിച്ചു.
പള്ളിയിലെ കല്ലിട്ട പെരുന്നാള്‍ ദിനമായ ഇന്നേ ദിവസം വി.രാജാക്കന്മാരുടെ ചെങ്കോലും, മാതാവിന്റെയും ഉണ്ണീശോയുടേയും  അപൂര്‍വ്വമായ ചിത്രവും വിശ്വാസികള്‍ക്ക് വണങ്ങുന്നതിനായി പള്ളിയില്‍ ക്രമീകരിച്ചിരുന്നു.
കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന പ്രദക്ഷിണത്തില്‍ വി. രാജാക്കന്മാരുടെ ചെങ്കോല്‍ എഴുന്നുള്ളിച്ചു.സഹ വികാരിമാരായ ഫാ സ്കറിയ വട്ടക്കാട്ടില്‍, ഫാ റോയ് മാത്യു മേപ്പാടം,ഫാ ഗീവര്‍ഗീസ് തെറ്റാലില്‍,ട്രസ്റ്റീ  മത്തായി തെക്കുംമൂട്ടില്‍, എന്നിവരും മാനേജിംഗ്  കമ്മറ്റി അംഗങ്ങളും  വിവിധ  ഭക്ത സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
അഞ്ചേകാല്‍ ഇടങ്ങഴി അരി,ഏത്തക്കുല,ചേന, മത്തങ്ങ,വെള്ളിരിക്ക, വെറ്റില, അടക്ക,പുകയില,പപ്പടം എന്നിവ അടങ്ങിയതാണ് "അഞ്ചെ കാലും കോപ്പും". പെരുന്നാളിനോടനുബന്ധിച്ചു നടന്ന സമൂഹ സദ്യയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...