21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Sunday, October 09, 2011


കോലഞ്ചേരി പള്ളി - 1001 പേരടങ്ങുന്ന സന്നദ്ധ സേന രൂപീകരിച്ചു.

   യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും എതിരായി ഓര്‍ത്തഡോക്സ് വിഭാഗം നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിചില്ലങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി യോഗം വ്യക്തമാക്കി. വിശ്വാസികള്‍ പടുത്തുയര്‍ത്തിയ പള്ളികള്‍ ആയതിന്റെ സ്ഥാപന ഉദ്ദേശത്തില്‍ നിലനിറുത്തുവാന്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവാ തിരുമനസിനോടും അഭി. തിരുമേനിമാരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ യൂത്ത് അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണന്നു കേന്ദ്ര പ്രസിഡണ്ട്‌ അഭി. മാത്യൂസ്‌ മാര്‍ തെവോദോസിയോസ്  തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. 
ഇടവക പള്ളികളുടെയും സ്ഥാപനങ്ങളുടെയും രേഖകള്‍ പരിശോധിച്ച് യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ ബഹു. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും കൈക്കൊള്ളണമെന്നും ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന ഈ രാജ്യത്ത് ജനഹിതത്തിനു അനുസൃതമായി തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്നും ആയതിനു സംരക്ഷണം ലഭിക്കണമെന്നും യോഗം ആവശ്യപെട്ടു. മുവാറ്റുപുഴ അരമന, മണ്ണുത്തി അരമന തൃക്കുന്നത്തു സെമിനാരി  , കിഴക്കമ്പലം ദയറ, കൊരട്ടി അരമന തുടങ്ങിയ യാക്കോബായ സഭയുടെ സ്ഥാപനങ്ങള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുവാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കൈക്കൊള്ളണമെന്നും യോഗം ആവശ്യപെട്ടു. 

ഭദ്രാസന പ്രാദേശിക തലങ്ങളില്‍ വിശ  ധീകരണ യോഗങ്ങള്‍ ക്രമീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. അടിയന്തിര ഘട്ടത്തില്‍ സഭാ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ 1001 പേരടങ്ങുന്ന സന്നദ്ധ സേന രൂപീകരിച്ചു. വ്യവഹാരങ്ങള്‍ അവസാനിപ്പിച്ചു കോടതിയ്ക്ക് വെളിയില്‍ മാദ്ധ്യസ്ഥരുടെ  സാന്നിധ്യത്തില്‍ ചര്‍ച്ചകളിലൂടെ സഭ തര്‍ക്കത്തിന് പരിഹാരം കാണണമെന്ന കേരള ഹൈ കോടതിയുടെ നിര്‍ദ്ദേശത്തെ യൂത്ത് അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഏതു മധ്യസ്ഥ ശ്രമത്തെയും നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ഓര്‍ത്തഡോക്സ് സഭ നേതൃത്വത്തിന്റെ നിലപാടിനെ യോഗം അപലപിച്ചു.
യോഗത്തില്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ , അഭി. ജോസഫ്‌ മാര്‍  ഗ്രീഗോറിയോസ് , അഭി മാത്യൂസ്‌ മാര്‍ ഇവാനിയോസ് ,വന്ദ്യ സ്ലീബ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ , സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍  ,കേന്ദ്ര വൈസ് പ്രസിഡണ്ട്‌  ഫാ. ജോയ് ആനക്കുഴി,ഭദ്രാസന  വൈസ് പ്രസിഡണ്ട്‌ ഫാ എല്‍ദോ  കക്കാടന്‍ , ഫാ സ്കറിയ കൊച്ചില്ലം, കേന്ദ്ര സെക്രട്ടറി ബിജു തമ്പി, ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു, ബിജു സ്കറിയ , കെ സി പോള്‍, ജിമ്മി വര്‍ഗീസ്‌ , ബുജു പി തോമസ്‌ , സാബു യോഹന്നാന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...