മുളന്തുരുത്തി: മാര്‍ത്തോമ്മന്‍ കത്തീഡ്രലില്‍ തോമാ ശ്ലീഹായുടെ ചരമസ്‌മരണയായ ജൂബിലി പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. 18 മുതല്‍ 21 വരെ ആഘോഷിക്കുന്ന പെരുന്നാളിന്റെ കൊടിയേറ്റം 18 ന് രാവിലെ 7.30 ന് ജോസഫ് മോര്‍ ഗ്രിഗോറിയോസ് നിര്‍വഹിക്കും. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, ക്‌നാനായ ഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസ്, മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വംവഹിക്കും. 2000 കിലോഗ്രാം മറയൂര്‍ ശര്‍ക്കര കൊണ്ട് നിര്‍മിക്കുന്ന 'മധുര നേര്‍ച്ച' ഏറ്റവും ദൈര്‍ഘ്യമേറിയ പ്രദക്ഷിണം, തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണക്കം, 11000 പേര്‍ക്കുള്ള നേര്‍ച്ചസദ്യ എന്നിവ പെരുന്നാളിന്റെ പ്രത്യേകതകളാണ്. പെരുന്നാള്‍ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Subscribe to:
Post Comments (Atom)
No comments:
Post a Comment