കൊച്ചി: ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ കൈയേറ്റ ശ്രമങ്ങളും സാമൂഹികവിരുദ്ധരുടെ സഹായത്തോടെ യാക്കോബായ സഭയുടെ ദേവാലയങ്ങളില്‍ സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിക്കാനുള്ള നീക്കങ്ങളും അനുവദിക്കില്ലെന്നു ശ്രേഷ്‌ഠ കാതോലിക്ക ബാവ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ. നിയമവാഴ്‌ചയോടുള്ള വെല്ലുവിളി ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം അവസാനിപ്പിക്കണം. തര്‍ക്കം നിലനില്‍ക്കുന്ന ദേവാലയങ്ങളില്‍ ന്യൂനപക്ഷ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആത്മീയാവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരം നല്‍കാമെന്ന യാക്കോബായ സഭയുടെ നിലപാട് ക്രൈസ്‌തവനീതി അനുസരിച്ചാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു സ്വീകാര്യമല്ലെങ്കില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ശ്രേഷ്‌ഠ ബാവ ആവശ്യപ്പെട്ടു. മാമലശേരിയില്‍ സഭയുടെ ദേവാലയങ്ങളില്‍ മറുവിഭാഗത്തിലെ വൈദിക ട്രസ്‌റ്റിയുടെ നേതൃത്വത്തില്‍ നടന്ന കൈയേറ്റ ശ്രമമവും സാമൂഹികവിരുദ്ധരുടെ സഹായത്തോടെ യാക്കോബായ സഭാ വിശ്വാസികള്‍ക്കുനേരേയുണ്ടായ ആക്രമണവും ക്രൈസ്‌തവസമൂഹത്തിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരേ യാതൊരു നടപടിയും സ്വീകരിക്കാതെ നിരപരാധികളായ യാക്കോബായ വിശ്വാസികള്‍ക്കെതിരേ കേസെടുക്കുന്ന പോലീസിന്റെ നടപടികള്‍ നീതിക്കു നിരക്കുന്നതല്ലെന്നും ക്രിസ്‌തീയ മാര്‍ഗത്തില്‍ സഭയ്‌ക്കു പ്രതികരിക്കേണ്ടിവരുമെന്നും ശ്രേഷ്‌ഠ ബാവ വ്യക്‌തമാക്കി. നിഷ്‌പക്ഷരായ മധ്യസ്‌ഥരുടെ മുമ്പാകെ ഇരുസഭകളും തമ്മിലുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം തയാറാകാത്തത് യാഥാര്‍ഥ്യങ്ങള്‍ സമൂഹത്തിനു മുമ്പാകെ വെളിവാക്കപ്പെടും എന്ന ഭയം കൊണ്ടാണെന്നും ശ്രേഷ്‌ഠ ബാവ പറഞ്ഞു
No comments:
Post a Comment