പുത്തന്‍കുരിശ്:യാക്കോബായ സഭക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്തായെ എല്ലാ ചുമതലകളില്‍ നിന്നും നീക്കാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ സുന്നഹദോസ് തീരുമാനിച്ചു.മെത്രാപ്പോലീത്ത എന്ന നിലയില്‍ ഔദ്യോഗികമായി ചുമതലകള്‍ നിര്‍വഹിക്കുന്നതിനും ശുശ്രൂഷകള്‍ നടത്തുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക ആരോപണങ്ങളും തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമുള്ള മാര്‍ ക്ലീമീസിന്റെ ആരോപണങ്ങള്‍ പഠിക്കാന്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അധ്യക്ഷനായ എട്ടംഗ സംഘത്തെ സുന്നഹദോസ് ചുമതലപ്പെടുത്തി. മൂന്നു മെത്രാപ്പോലീത്തമാരും രണ്ട് വൈദികരും മൂന്നു സഭാ വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടുന്ന സമിതി ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
കുര്യാക്കോസ് മാര്‍ ക്ലിമീസിനെ യാക്കോബായസഭ ഇടുക്കി ഭദ്രാസനാധിപന്റെ ഔദ്യോഗികചുമതലയില്‍നിന്ന് രണ്ടാഴ്ചമുമ്പാണ് നീക്കിയത്.തുടര്‍ന്ന് അദ്ദേഹത്തെ ചുമതലയില്‍നിന്ന് ഒഴിവാക്കിയ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ കല്പന പള്ളികളില്‍ വായിച്ചു. ഭദ്രാസനത്തിന്റെ ചുമതല ശ്രേഷ്ഠ കാതോലിക്കാബാവ ഏറ്റെടുത്തു. ക്ലിമ്മിസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുന്നഹദോസിനു ശേഷം സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു
No comments:
Post a Comment