പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവക അന്ഗവും,പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം ,പള്ളിക്കര സെന്റ് മേരീസ് സ്ടുടെന്റ്സ് മുവ്മെന്റ്റ് ജോ :സെക്രട്ടറി - എന്നി മേഖല കളില്‍ ശ്രി . ജോജി k ജോയി പ്രവര്‍ത്തിക്കുന്നു
കിഴക്കമ്പലം: 33 തരം ചമ്മന്തി, 12 തരം മീന്‍കറി, നാല്തരം പായസം, എട്ട്തരം പുട്ട് എന്നിങ്ങനെ 83 തരം വിഭവങ്ങള്‍. അതും മൂന്ന് മണിക്കൂറിനുള്ളില്‍ തയ്യാറാക്കി. മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ പങ്കെടുത്ത ജോജി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇങ്ങനെയാണ്.
പോഷകം കൂടുതലുള്ള വസ്തുക്കള്‍ മാത്രം ഉപയോഗിച്ചും ഏറ്റവും ചെലവ് കുറഞ്ഞതുമായ രീതിയിലും രുചികരവുമായ വിഭവങ്ങളായിരുന്നു ജോജി അവതരിപ്പിച്ചതെന്ന് ഗുണപരിശോധകര്‍ വിധിയെഴുതി. അതായിരുന്നു ജോജിക്ക് ഒന്നാം സ്ഥാനം ലഭിക്കാന്‍ കാരണവും.
സയന്‍സ് വിഷയത്തില്‍ പ്ലസ്ടു പരീക്ഷ എഴുതിയിരിക്കുകയാണ് ജോജി. മോറക്കാല ഊത്തിക്കര കിഴക്കെകുടി ഷിപ്പ്‌യാര്‍ഡ് ഉദ്യോഗസ്ഥനായ ജോയിയുടെ മകനായ ജോജിക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണമെന്നാണ് ആഗ്രഹം.
അടുക്കളകാര്യങ്ങളില്‍ ശ്രദ്ധിക്കാതിരുന്ന ഭര്‍ത്താവ് ജോയിയും മകന്‍ ജോജിയും തനിക്ക് ചിക്കന്‍ഗുനിയ ബാധിച്ചശേഷമാണ് അടുക്കളയില്‍ കയറി ഭക്ഷണം തയ്യാറാക്കാന്‍ ആരംഭിച്ചതെന്ന് അമ്മ ആലീസ് പറഞ്ഞു.
ലഭ്യമായ മുഴുവന്‍ പാചകകുറിപ്പുകളും പല പുസ്തകങ്ങളും വായിച്ചു മനസ്സിലാക്കിയാണ് ഓരോ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ജോജി പഠിച്ചത്. ഒരു പാചകക്കുറിച്ച് കണ്ടാല്‍ അതിനുള്ള സാധനങ്ങള്‍ വാങ്ങി ചെറിയതോതില്‍ ഉണ്ടാക്കി പഠിക്കുമായിരുന്നു. ഇപ്പോള്‍ ഏത് വിഭവം ഉണ്ടാക്കുന്നതിനും പ്രയാസമില്ല. ചേരുവകള്‍ കൃത്യമായി ചേര്‍ക്കുന്നതിനും സംശയമില്ല. കൃത്യമായി ചേര്‍ത്ത് രുചികരമാക്കുന്നതിനുള്ള വിദ്യ ജോജി പഠിച്ചു കഴിഞ്ഞെന്ന് അടുക്കളയില്‍ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിക്കൊണ്ടിരുന്ന ജോജി പറഞ്ഞു.
ജോജി ഇക്കാര്യത്തില്‍ മിടുക്കനായതോടെ ആഹാര കാര്യങ്ങളില്‍ യാതൊരു ടെന്‍ഷനുമില്ലെന്ന് ജോജിയുടെ അമ്മ ആലീസ് പറയുന്നു.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സബ്ജില്ലാതലം വരെ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് ജോജി പറഞ്ഞു.
സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ ജോജി എട്ട്തരം പുട്ടാണ് ഉണ്ടാക്കിയത്. ചോളം, അരി, റവ വറുത്തത്, ഗോതമ്പ്, റാഗി, കാരറ്റ് ചുരണ്ടിയത്, ബീറ്റ്‌റൂട്ട് ചുരണ്ടിയെടുത്തത് (കാരറ്റും ബീറ്റ്‌റൂട്ടും അരിപ്പൊടിയുമായി ചേര്‍ത്തത്), ബ്രെഡ് പൊടി എന്നിവയാണ് എട്ട്തരം പുട്ടുകള്‍. പുട്ടുകുറ്റിയില്‍ ഇട്ട് ചേര്‍ത്താണ് എല്ലാം വേവിച്ചെടുക്കുന്നത്.
മീന്‍കറിയുണ്ടാക്കാന്‍ ഉപയോഗിച്ച മീനുകള്‍ കരിമീന്‍, തിലോപ്പി, കിളി, അയല, മത്തി, ചെമ്മീന്‍, കല്ലുമ്മക്കായ്, പൂമീന്‍, കറൂപ്പ്, കണവ, കൊഴുവ, മുള്ളന്‍ എന്നിവയായിരുന്നു. തേങ്ങാപ്പാല്‍ ചേര്‍ത്തും സാധാരണ മുളകുചാര്‍ രൂപത്തിലുമാണ് കറി ഉണ്ടാക്കിയത്.
നാല് തരം പായസങ്ങള്‍ പിസ്ത, ഗോതമ്പ്, അടപ്രഥന്‍, സേമിയ എന്നിവയായിരുന്നു
No comments:
Post a Comment