
ആലുവ: സമൂഹത്തിലെ ധാര്‍മിക മൂല്യച്യുതി ആശങ്കാജനകമാണെന്നും ഇതിനെ പ്രതിരോധിക്കാന്‍ മൂല്യാധിഷ്ഠിത അധ്യയന രീതി അവലംബിക്കണമെന്നും ഡോ. മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. ആലുവ നിര്‍മല സ്‌കൂളില്‍ ലോകലഹരിവിരുദ്ധ ദിനാചരണ സമ്മേളനത്തില്‍ ആലുവ സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്‍ ആലുവ, ഐ.എം.എ. മധ്യകേരള, ഫെഡറല്‍ ബാങ്ക്, ജനമൈത്രി പോലീസ്, എകൈ്‌സസ് ആലുവ റേഞ്ച് എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ. സി,എം. ഹൈദരാലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍. രാധാകൃഷ്ണന്‍ ലഹരിവിരുദ്ധദിന സന്ദേശം നല്‍കി. ഡോ. നസറുദ്ദീന്‍, റവ. ജേക്കബ്ബ് മണ്ണാറപ്രായില്‍, പി.വി. മാത്യു, സി.ഐ. ജയകൃഷ്ണന്‍, എകൈ്‌സസ് ഇന്‍സ്‌പെക്ടര്‍ ഹാരിഷ്, എസ്.ഐ. വിജയകുമാര്‍, റവ. സിസ്റ്റര്‍ ഗീത, ചിന്നന്‍ ടി. പൈനാടത്ത് എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment