"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
ദര്‍ശനപുണ്യമേകി മണര്‍കാട്ട്'നട' തുറന്നു
 |
അമ്മേ...അനുഗ്രഹദായിനീ....മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പു തിരുനാളിന്റെ ഭാഗമായി നട തുറന്നപ്പോള്‍ ഉണ്ണിയേശുവുമായി നില്‍ക്കുന്ന വിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ തൊഴുകൈകളുമായി നില്‍ക്കുന്ന ഭക്തര്‍.( ഫയല്‍ ചിത്രം ) |
മണര്‍കാട്: വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകി മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ നട തുറന്നു.വലിയ പള്ളിയിലെ പ്രധാന മദ്ബഹയിലെ ത്രോണോസിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെയും വഹിച്ചുനില്‍ക്കുന്ന തിരുസ്വരൂപമാണ് വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന 'നടതുറക്കല്‍' എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് നടക്കുന്നത.മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം നടന്ന മധ്യാഹ്നപ്രാര്‍ഥനക്കിടെയാണ് നട തുറന്നത്. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്.തിരുസ്വരൂപം ദര്‍ശിക്കുന്നതിനും ചടങ്ങില്‍ പങ്കെടുക്കുന്നതിനും രാവിലെ മുതല്‍തന്നെ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. 14-ാം തിയ്യതി നടക്കുന്ന സന്ധ്യാപ്രാര്‍ഥനയോടെ 'നട' അടയ്ക്കും.
No comments:
Post a Comment