പിറവം: ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ മറുവിഭാഗം വൈദികന്‍ അനധികൃതമായി പ്രവേശിച്ച നടപടിയില്‍ യാക്കോബായ സഭ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കുര്‍ബാന നടക്കുന്നതിനിടയില്‍ അതേ വിഭാഗത്തിലെ തന്നെ മറ്റൊരു വൈദികന്‍ കൂടി മത്ബഹയില്‍ പ്രവേശിക്കുകയാണുണ്ടായതെന്നും പ്രവേശനാനുമതി ഇല്ലാത്ത വൈദികനെ പോലീസ് ഇടപെട്ട് തിരിച്ചയയ്ക്കുകയാണുണ്ടായതെന്നും യാക്കോബായ സഭ അറിയിച്ചു. പള്ളിയില്‍ പ്രശ്‌നങ്ങളുണ്ടാക്കി പള്ളി പൂട്ടിക്കാനാണ് മറുഭാഗം ശ്രമിക്കുന്നതെന്ന് വികാരി ഫാ. ജോയി ആനക്കുഴിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം പരാതിപ്പെട്ടു. സഹ വികാരി ഫാ. ബിനു വര്‍ഗീസ്, ഡീക്കന്‍ സൈന്‍, സഭാ മാനേജിങ് സമിതിയംഗം ബിജു വര്‍ഗീസ്, ട്രസ്റ്റിമാരായ കെ.ജെ. ജോയി, ജോര്‍ജ് കുന്നത്ത് എന്നിവരും ജോര്‍ജ് ഫിലിപ്പ്, ബിനോജ് മണ്ണാത്തിക്കുളം, മനോജ് കെ.യു., റോയി വി.ജെ. എന്നിവരും സംസാരിച്ചു. യാക്കോബായ വിഭാഗം സഹ വികാരി ഫാ. ബിനു വര്‍ഗീസിനെ കഴിഞ്ഞ ദിവസം വാളകത്ത് തടഞ്ഞുവെച്ചതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് സഭാ നേതൃത്വം മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കി
No comments:
Post a Comment