മണര്‍കാട്: പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കും മധ്യേ വിശുദ്ധകന്യക മര്‍ത്തമറിയത്തിന്റെ ജനന പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പാചരണത്തിന് മണര്‍കാട് മര്‍ത്തമറിയം യാക്കോബായ പള്ളിയില്‍ ശനിയാഴ്ച കൊടിമരം ഉയര്‍ത്തി.
ചെണ്ടവാദ്യമേളങ്ങളും ഭക്തിഗാനങ്ങളും തടിച്ചുകൂടിയ വിശ്വാസി സമൂഹവും ചടങ്ങുകള്‍ക്ക് ഉത്സവാന്തരീക്ഷം പകര്‍ന്നു. വെള്ളൂര്‍ കരയില്‍നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് പള്ളിയിലെത്തിച്ചത്. കരോട്ടെ പള്ളിക്കും വലിയപള്ളിക്കും വലംവച്ചശേഷം ചെത്തിമിനുക്കി മുകളില്‍ മരക്കുരിശ് തറച്ച്അലങ്കരിച്ചു. തുടര്‍ന്ന് പള്ളിവികാരി ഫാ: ഇ.ടി. കുറിയാക്കോസ് കോര്‍- എപ്പിസ്‌കോപ്പയുടെ പ്രധാനകാര്‍മ്മികത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം ആര്‍പ്പുവിളികളോടെ കല്‍ക്കുരിശിന് സമീപം കൊടിമരം ഉയര്‍ത്തി. സഹ വികാരിമാരായ ഫാ: കുറിയാക്കോസ് കോര്‍- എപ്പിസ്‌കോപ്പ കിഴക്കേടം, ഫാ: കുറിയാക്കോസ് കോര്‍- എപ്പിസ്‌കോപ്പ കറുകയില്‍, ഫാ: ആന്‍ഡ്രൂസ് കോര്‍- എപ്പിസ്‌കോപ്പ ചിരവത്തറ, ഫാ: തോമസ് മറ്റത്തില്‍, ഫാ: മാത്യൂസ് വടക്കേടം, ഫാ: കുറിയാക്കോസ് കാലായില്‍, ഫാ: മാത്യൂസ് മണവത്ത് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് കരോട്ടെപള്ളിയിലെ കൊടിമരത്തില്‍ ചെണ്ടവാദ്യമേളങ്ങളുടെയും പ്രാര്‍ത്ഥനാഗീതങ്ങളുടെയും അകമ്പടിയോടെ കൊടിഉയര്‍ത്തി. നൂറുകണക്കിന് വിശ്വാസികള്‍ കരോട്ടെ പള്ളിയില്‍ നടന്ന കൊടിഉയര്‍ത്തല്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.
എട്ടുനോമ്പിന്റെ ഒന്നാം ദിവസമായ ശനിയാഴ്ച രാവിലെ കരോട്ടെ പള്ളിയിലെ കുര്‍ബാനയ്ക്കുശേഷം വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഫാ: ജോര്‍ജ് പീടികപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടന്നു. ഫാ: ആന്‍ഡ്രൂസ് ചിരവത്തറ കോര്‍-എപ്പിസ്‌കോപ്പ, ഫാ: അഭിലാഷ് വലിയവീട്ടില്‍ എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കി.
ഞായറാഴ്ച രാവിലെ ഒന്‍പതിന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ക്‌നാനായ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മാര്‍ സേവേറിയോസ് വലിയമെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന ധ്യാനത്തിന് മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

No comments:
Post a Comment