അങ്കമാലി: മൂക്കന്നൂര്‍ സെന്റ് ജോര്‍ജ് സെഹിയോന്‍ പള്ളിയില്‍ പ്രതിഷ്ഠാ പെരുന്നാളും സുവിശേഷ യോഗവും തുടങ്ങി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കൊടിയേറ്റി. സുവിശേഷ യോഗത്തില്‍ എ.വി. ജേക്കബ് കോര്‍ എപ്പിസ്‌ക്കോപ്പ അധ്യക്ഷനായി. ഫാ. വര്‍ഗീസ് അരീയ്ക്കല്‍, ഫാ. ജേക്കബ് മാത്യു, ഫാ. കെ.ടി. യാക്കോബ്, ഫാ. ഏല്യാസ് ഐപ്പ്, ഫാ. പോള്‍ പാറയ്ക്ക, പി.എം. ഏല്യാസ്, കെ.ഐ. പൗലോസ്, പി.വി. തമ്പി എന്നിവര്‍ പ്രസംഗിച്ചു.
ഞായറാഴ്ച 9ന് യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, പാച്ചോര്‍ നേര്‍ച്ച, വൈകീട്ട് 5.15ന് സന്ധ്യാ പ്രാര്‍ത്ഥന, ഭക്തസംഘടനകളുടെ വാര്‍ഷികം, കലാപരിപാടികള്‍ എന്നിവ ഉണ്ടാകും.

No comments:
Post a Comment