കോലഞ്ചേരി: പള്ളിയില്‍ ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് പള്ളി വിട്ടുനല്‍കുകയും ന്യൂനപക്ഷത്തിന് ആനുപാതികമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്ത് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് ഇടവക പൊതുയോഗം ആവശ്യപ്പെട്ടു. ഹിതപരിശോധന പൂര്‍ത്തിയാകും വരെ ഇടവക വിശ്വാസികള്‍ക്ക് പള്ളി ആരാധനയ്ക്ക് തുറന്നു നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാ. വര്‍ഗീസ് ഇടുമാരിയുടെ അധ്യക്ഷതയില്‍ ഫാ. ബേബി മാനാത്ത്, ഫാ. കുര്യാക്കോസ് വെട്ടിക്കാട്ടില്‍, ഫാ. പ്രിന്‍സ് മരുതനാട്ട്, സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരില്‍, ബാബു പോള്‍, കെ.എ. തമ്പി, കെ.എസ്. വര്‍ഗീസ്, കെ.വി. തോമസ്, ചെറിയാന്‍ പി. വര്‍ഗീസ്, പൗലോസ് കുറ്റിപറിച്ചേല്‍, സജി കക്കാട് എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment