കൊച്ചി: സഭകള്‍ തമ്മില്‍ സ്‌നേഹത്തില്‍ കൂടുതല്‍ ഐക്യപ്പെടണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരില്‍ അഭിപ്രായപ്പെട്ടു. കെസിബിസി സംഘടിപ്പിച്ച ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സഭ ഐക്യത്തിന്റെ പ്രതീകമാണ്. ഈ ഐക്യം സമൂഹം മുഴുവന്‍ വ്യാപകമാക്കണം. ഈ ഐക്യത്തിന്റെ ദൗത്യത്തില്‍ എല്ലാ സഭകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആലഞ്ചേരി പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് സുസൈപാക്യം, മലങ്കര കത്തോലിക്കാസഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ബസേലിയൂസ് ക്ലീമിസ് കാതോലിക്കാ ബാവ, സിഎസ്‌ഐ സഭാ ബിഷപ്പ് തോമസ് സാമുവല്‍, യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോര്‍ ഈവാനിയോസ്, മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ ക്ലീമസ്, കെസിബിസി എക്യുമേനിസം കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കുറിലോസ് തുടങ്ങിയവര്‍ സംസാരിച്ചു.
അഴിമതിരഹിത സമൂഹം എന്ന വിഷയത്തെക്കുറിച്ച് യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്തനാസിയൂസ് പ്രബന്ധം അവതരിപ്പിച്ചു. ജീവന്റെ മഹത്ത്വം എന്ന വിഷയത്തെക്കുറിച്ച് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍ പ്രബന്ധം അവതരിപ്പിച്ചു. സീറോ മലബാര്‍, ലത്തീന്‍ മലങ്കര കത്തോലിക്കാ സഭകളിലെ മെത്രാന്മാരെക്കൂടാതെ ഓര്‍ത്തഡോക്‌സ്, യാക്കോബായ, മാര്‍ത്തോമ എന്നീ സഭകളിലെ മെത്രാന്മാര്‍ അടക്കം 47 പേര്‍ ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.

No comments:
Post a Comment