"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
സിഡ്‌നിയില്‍ ക്രിസ്മസ് കരോള്‍ തുടങ്ങി
സിഡ്‌നി: സിഡ്‌നി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ ക്രിസ്തുമസ് കരോളിന് തുടക്കമായി. ന്യൂസൗത്ത് വെയില്‍സിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാ ഇടവകക്കാരുടെയും വീടുകള്‍ സന്ദര്‍ശിക്കുന്ന വിധത്തിലാണ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത്. വീടുകളില്‍ കയറിയിറങ്ങിയുള്ള കരോളിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. ക്രിസ്തുമസിനോടനുബന്ധിച്ച് പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കുമെന്ന് വികാരി റവ.ഫാ. ഗീവര്‍ഗീസ് കുഴിയേലില്‍ അറിയിച്ചു.
No comments:
Post a Comment