കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ ധാകൂരിയയിലെ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 84 പേര്‍ മരിച്ചതായി സ്ഥിരീകരണം. മരിച്ചവരില്‍ ഭൂരിപക്ഷവും രോഗികളാണ് . അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന എല്ലാ രോഗികളും മരിച്ചു. ഇവിടെ 40 പേരാണ് ചികിത്സയിലുണ്ടായിരുന്നത് . മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരും മരിച്ചു.കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (23), ഉഴവൂര്‍ ഏച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യാ രാജപ്പന്‍ (24) എന്നിവരാണ് മരിച്ച മലയാളികള്‍.
മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാരും ആശുപത്രി അധികൃതരും അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചു. ആശ്രിതരിലൊരാള്‍ക്ക് ജോലി നല്‍കുമെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. പരുക്കേറ്റവരെ സൗജന്യമായി ചികിത്സിക്കുമെന്ന് AMRI ആശുപത്രി അറിയിച്ചു. ശ്വാസംമുട്ടിയാണ് ഭൂരിപക്ഷം ആള്‍ക്കാരും മരിക്കാന്‍ കാരണമെന്ന് മന്ത്രി ജാവേദ് ഖാന്‍ അറിയിച്ചു.
നാല് ആശുപത്രികളുടെ സമുച്ചയത്തിലുളള ഒന്നിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ നൂറോളം മലയാളി നഴ്‌സുമാര്‍ ജോലിചെയ്യുന്നുണ്ട്. തീപിടുത്തത്തില്‍ 15 മലയാളി നഴ്‌സുമാര്‍ക്ക് സാരമല്ലാത്ത പരുക്ക് പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രിയുടെ താഴത്തെ നിലയില്‍ രാവിലെ രണ്ടരയോടെയാണ്
തീപിടുത്തമുണ്ടായത്. എന്നാല്‍ അഞ്ച് മണിയോടെയാണ് അഗ്നിശമന സേനാംഗങ്ങള്‍ എത്തിച്ചേര്‍ന്നത്. പത്ത് മണിയോടെയാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. തീവ്രപരിചരണവിഭാഗത്തില്‍ ഉണ്ടായിരുന്ന രോഗികളും ആശുപത്രി ജീവനക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
താഴത്തെ നിലയില്‍ കൂട്ടിയിട്ടിരുന്ന മെഡിക്കല്‍ വേസ്റ്റ് കത്തിയതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ചത് അപകടത്തിന്റെ കാഠിന്യം കൂട്ടി. ആശുപത്രിയിലെ എസി സ്ലിറ്റുകളിലൂടെ പുക പടര്‍ന്നതാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്. ഇടുങ്ങിയ വഴിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടതായും റിപ്പോര്‍ട്ടുണ്ട്.
ആശുപത്രി ഉടമകള്‍ ഒളിവിലാണ് . ആശുപത്രിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ആശുപത്രിയില്‍ 190 പേരെയാണ് പ്രവേശിപ്പിച്ചിരുന്നത് . ഇവരില്‍ 90 പേരെ രക്ഷിച്ചു. ആശുപത്രിയില്‍ നിന്ന് രോഗികളെയും ജീവനക്കാരെയും പൂര്‍ണമായി ഒഴിപ്പിച്ചിട്ടുണ്ട് .
അഗ്നി ബാധയുടെ കാരണം വ്യക്തമല്ല. രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് 91 9831225067, +91 9932215296 എന്ന നമ്പരുകളില്‍ ബന്ധപ്പെടാം.
No comments:
Post a Comment