20 -ാം മത് പള്ളിക്കര കണ്വെന്ഷന്
സഖറിയ മോര് പിലക്സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയുന്നു
കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിനു കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ മോറക്കാല സെന്റ് മേരീസ് എച്ച്.എസ്.എസില്‍ പള്ളിക്കര കണ്വെന്ഷന് തുടങ്ങി. വ്യാഴാഴ്ച വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് മലബാര്‍ ഭദ്രാസനമെത്രാപ്പോലീത്ത സക്കറിയ മാര്‍ പീലക്സിനോസ് ഉദ്ഘാടനം ചെയ്തു. ദൈനം ദിന ജീവിതത്തില്‍ പ്രാര്‍ത്ഥനയുടെ ആവശ്യം ഏറിവരുന്നതായി മെത്രാപ്പോലീത്ത വിശ്വാസികളെ ഓര്‍മിപ്പിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് അധ്യക്ഷ പ്രസംഗം നടത്തി. ഫാ. എല്‍ദോസ് തേലപ്പിള്ളി, ഫാ. സി.പി. വര്‍ഗീസ്, ഫാ. ഇ.സി. വര്‍ഗീസ് കോറെപ്പിസ്കോപ്പ, ഫാ. തോമസ് ചെബോത്തുംകുടി , ഭാരവാഹികളായ ജിബു ഐസക്, ജിജോ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ഫാ. സാജു പായിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
No comments:
Post a Comment