മുല്ലപെരിയാര്‍: യാക്കോബായ സഭയിലെ മെത്രാപ്പോലിത്തമാരായ അഭി കുര്യാക്കോസ് മോര്‍ തെയോഫിലസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ,അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് എന്നിവര്‍ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്നവശ്യപെട്ടു"ചപ്പാത്തില്‍"നടക്കുന്ന സമരത്തിനു യാക്കോബായ സഭയുടെ പിന്തുണ പ്രഖ്യാപിച്ചു സമര പന്തല്‍ സന്ദര്‍ശിച്ചു. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി നിലകൊള്ളുന്ന ഡാമിലെ ജലനിരപ്പ് കുറച്ചു എത്രയും പെട്ടന്ന് ജനങ്ങളുടെ ആശങ്ക കുറയ്ക്കണമെന്ന് അഭി.ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത ആവശ്യപെട്ടു. അതോടൊപ്പം തന്നെ പുതിയ ഡാം പണിയുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നും,വികാരപരമായി പ്രതികരിക്കാതെ വിവേക പൂര്‍വമായ സമവായമാണ് ഈ പ്രശ്നത്തില്‍ തമിഴ്നാടുമായി വേണ്ടത് എന്നും മെത്രാപ്പോലിത്ത പറഞ്ഞു
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

ST MARYS CATHEDRAL YOUTH ASSOCIATIONS
Subscribe to:
Post Comments (Atom)
No comments:
Post a Comment