21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Saturday, December 24, 2011

യാക്കോബായ സഭയ്ക്ക് 4 മെത്രാപ്പോലീത്തമാര്‍ കൂടി





കോലഞ്ചേരി: മലങ്കര യാക്കോബായ സുറിയാനിസഭ നാല് മെത്രാപ്പോലീത്തമാരെ വാഴിക്കുവാന്‍ തീരുമാനിച്ചു. സഭാ സുന്നഹദോസിന്റെയും ഔദ്യോഗിക സമിതികളുടേയും നിര്‍ദേശപ്രകാരമാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് സഖാ പ്രഥമന്‍ ബാവ മെത്രാപ്പോലീത്തമാരെ വാഴിക്കുവാന്‍ അനുമതി നല്‍കിയത്. വെങ്ങോല ബദ്‌സദായിലെ ഗബ്രിയേല്‍ റമ്പാന്‍, ഫാ. തോമസ് എബ്രഹാം നേര്യന്തറ, വേളൂര്‍, ഫാ. സ്‌കറിയ കൊച്ചില്ലം കുറിച്ചി, ഫാ. ഡോ. ജോമി ജോസഫ് ആലുവ എന്നിവരെയാണ് വാഴിക്കുന്നത്. പ്രാഥമിക നടപടിയായുള്ള റമ്പാന്‍ സ്ഥാനത്തേക്ക് 27ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലും മെത്രാപ്പോലീത്തമാരായി ജനവരി ആദ്യവാരവും വാഴിക്കല്‍ ചടങ്ങുകള്‍ നടക്കും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും മറ്റ് മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലുമായിരിക്കും ചടങ്ങുകള്‍.
ഗബ്രിയേല്‍ റമ്പാന്‍ (40), നൂഴകം സെന്റ്‌മേരീസ് ഹെര്‍മോന്‍ ഇടവകയില്‍ പുളിയന്‍ പി.വി.വര്‍ക്കിയുടേയും സാറാമ്മയുടേയും മകനാണ്.
വെങ്ങോല യെല്‍ദോ മാര്‍ ബസേലിയോസ് ചാപ്പല്‍ വികാരിയും ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ സ്ഥാപനങ്ങളുടെ മാനേജരുമാണ്. സെന്റ് ജോണ്‍സ് ചാപ്പല്‍ നായത്തോട്, മാര്‍ ഗബ്രിയേല്‍ ടവര്‍, കോളസ്റ്റര്‍ ഓസ്റ്റന്‍ബാജ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ വികാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഫാ. തോമസ് എബ്രഹാം (40), കോട്ടയം വേളൂര്‍ പാണംപടി സെന്റ് മേരീസ് ഇടവകാംഗമാണ്. നേര്യന്തറ ഫാ. എന്‍.എം.എബ്രഹാമിന്റെയും എലിസബത്തിന്റെയും മകനാണ്. തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ സെക്രട്ടറി, ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് പള്ളി അസിസ്റ്റന്റ് വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്റ് മേരീസ് പള്ളി വികാരിയായും സാന്ത്വന ഗൈഡന്‍സ് ആന്റ് കൗണ്‍സില്‍ സെന്റര്‍ ഡയറക്ടറുമാണ് ഇപ്പോള്‍.
ഫാ. സഖറിയാ കൊച്ചില്ലം (41) കോട്ടയം ഭദ്രാസനത്തിലെ കുറിച്ചി സെന്റ് മേരീസ് സുനോറോ പള്ളി ഇടവകയില്‍ പകലോമറ്റം അമ്പലക്കടവില്‍ കൊച്ചില്ലത്ത് പരേതനായ ചാക്കോ എബ്രഹാമിന്‍േറയും മറിയാമ്മയുടേയും മകനാണ്. ഇപ്പോള്‍ മഴുവങ്ങാട് സെന്റ് മേരീസ് പള്ളി വികാരിയാണ്. യൂത്ത് അസോസിയേഷന്‍ നിരണം ഭദ്രാസന വൈസ് പ്രസിഡന്റ്, പരുമല പദ്ധതി കണ്‍വീനര്‍, പകലോമറ്റം അമ്പലത്തുകടവ് കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
കാവുംഭാഗം സെന്റ്‌ജോര്‍ജ്, കല്ലൂപ്പാറ സെന്റ് ഗ്രിഗോറിയോസ് എന്നീ പള്ളികളില്‍ വികാരിയായിരുന്നിട്ടുണ്ട്. അഗതിമിത്ര, ഗുരുശ്രേഷ്ഠ, മാന്യമിത്ര തുടങ്ങിയ സാമൂഹിക അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഫാ. ഡോ. ജോമി ജോസഫ് (37), ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളി ഇടവകയില്‍ ചുള്ളി സി.എം.ജോസഫിന്റെയും മേരിയുടേയും മകനാണ്.
വാഴക്കുളം സെന്റ് മേരീസ് പള്ളി, സ്വിറ്റ്‌സര്‍ലണ്ട് സെന്റ് മേരീസ് പള്ളി, പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് കത്തീഡ്രല്‍ എന്നിവിടങ്ങളില്‍ വികാരിയായിരുന്നു. യൂത്ത് അസോസിയേഷന്റെ അഖില മലങ്കര വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്ന ഇദ്ദേഹം ഇപ്പോള്‍ വെട്ടിക്കല്‍ വൈദിക സെമിനാരി അധ്യാപകനാണ്.
സഭയില്‍ നാലു മെത്രാപ്പോലീത്തമാരെ കൂടി വാഴിക്കുന്നതോടെ മെത്രാപ്പോലീത്തമാരുടെ എണ്ണം ശ്രേഷ്ഠ കാതോലിക്ക ഉള്‍പ്പെടെ 34 ആകും.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...