കിഴക്കമ്പലം: യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര സുവിശേഷ യോഗത്തിന്റെ മുന്നോടിയായി പള്ളിക്കര മലേക്കുരിശു പള്ളിയില്‍ മേഖല ധ്യാനയോഗം നടത്തി. സുവിശേഷസംഘം പ്രസിഡന്റ് ഏലിയാസ് മാര്‍ അത്തനാസ്യോസ് ഉദ്ഘാടനംചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് അധ്യക്ഷനായി. ജോര്‍ജ് മാന്തോട്ടം കോറെപ്പിസ്‌കോപ്പ ധ്യാനപ്രസംഗം നടത്തി. ഫാ. സി.പി. വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളി, എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment