രാജാധിരാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളി (പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി) യില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു കത്തീഡ്രല്‍ പ്രഖ്യാപനത്തിന് അനുമതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം .
പിറവം വലിയ പള്ളിയില്‍ കത്തീഡ്രല്‍ പ്രഖ്യാപനം സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ ഒത്തു തീര്‍പ്പായി. ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് ധാരണയായത്. ധാരണയനുസരിച്ച് പള്ളിയുടെ എതിര്‍വശം ( മെയിന്‍ റോഡിനു അപ്പുറം) മൃഗാശുപത്രിയുടെ മുന്‍പിലുള്ള ഗ്രൗണ്ടില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിനു കുര്‍ബ്ബാന ചൊല്ലുവാന്‍ യാക്കോബായ സഭ അനുമതി നല്‍കി. "പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയ്ക്ക് " രേഖാമൂലം തന്ന അപേക്ഷയിലാണ് തീരുമാനം. കത്തീഡ്രല്‍ പ്രഖ്യാപനത്തിന് ഓര്‍ത്തഡോക്സ് വിഭാഗത്തിനു അനുമതി കൊടുത്തു എന്ന പ്രചരണം അടിസ്ഥാനരഹിതമാണന്നു പള്ളി ട്രസ്റ്റി മത്തായി തെക്കുംമൂട്ടില്‍ പറഞ്ഞു.ഇത്തരം വാര്‍ത്ത കൊടുത്തമാധ്യമങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്തിയതായി ട്രസ്റ്റി പറഞ്ഞു.ഒരു മെത്രാന്‍ കക്ഷിക്കാരന്‍ പോലും പള്ളി കോബൌണ്ടില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല എന്നും എഗ്രിമെന്റില്‍ ഉണ്ട്. കൂടാതെ ഇത് സ്റ്റാറ്റസ്കോ ആയി പരിഗണിക്കുകയില്ലന്നും ഉണ്ട്.
ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചു കത്തീഡ്രല്‍ പ്രഖ്യാപനം നടത്തുമെന്നു പ്രചരിപ്പിച്ചാല്‍ എന്ത് വില കൊടുത്തും തടയുമെന്ന് യാക്കോബായ യൂത്ത് അസോസിയേഷന്‍ കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ, കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു, കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി. പി.വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
No comments:
Post a Comment