യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക അല്‍മായ നേതൃസംഗമം
പുത്തന്‍കുരിശ്: യാക്കോബായ സഭയുടെ വൈദികരുടെയും ഇടവക സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെയും ഇടവക പള്ളികളില്‍നിന്നുള്ള ട്രസ്‌റ്റിമാരുടെയും ഭക്‌തസംഘടനാ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സംയുക്‌ത യോഗം ഇന്നു രാവിലെ 11ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ചാപ്പലില്‍ നടത്തും.
ശ്രേഷ്‌ഠ കാതോലിക്ക മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
സഭാ തര്‍ക്കം നിലനില്‍ക്കുന്ന ദൈവാലയങ്ങളില്‍ റഫറണ്ടം നടത്തി ജനഹിതമറിഞ്ഞ് തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണണമെന്ന സഭയുടെ നിലപാടില്‍നിന്നു പിന്നോട്ടുമാറുകയില്ലെന്നു ശ്രേഷ്‌ഠ ബാവാ വ്യക്‌തമാക്കി.
No comments:
Post a Comment