യാക്കോബായ കുടുംബ സംഗമത്തിന് വര്‍ണാഭമായ തുടക്കം
ബ്രിസ്റ്റൊള്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റീജീയന്റെ മൂന്നാമത് ഫാമിലി കോണ്‍ഫ്രന്‍സ് ബ്രിസ്റ്റൊള്‍, സെന്റ് ബേസില്‍ സെന്ററില്‍, രാവിലെ 10ന് പതാക ഉയര്‍ന്നതോടുകൂടി തുടക്കം കുറിച്ചു. യു. കെ മേഖലയുടെ നാനാഭാഗത്തുനിന്നും വന്ന കുടുംബങ്ങള്‍ ബ്രിസ്റ്റോളിലേ ഗ്രീന്‍ വേ മഹാ ജനസമുദ്രമാക്കിമാറ്റി. യാക്കോബായ സഭാ ചരിത്രത്തില്‍ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച വെച്ച കുടുംബസംഗമം യു. കെ. റിജീയന്റെ മുന്‍ പാത്രയാര്‍ക്കല്‍ വികാരിയും, നിരണം ഭദ്രാസനാധിപനും യു. എ. ഇ. യിലെ പള്ളികളുടെ പാത്രയര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ കൂറീലോസ്സ് തിരുമനസ്സ് കൊണ്ട് ഉല്‍ഘാടനം ചെയ്തു.
യു. കെ. മേഖലയുടെ ഇപ്പോഴത്തെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭിവന്ദ്യ മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സു കൊണ്ട് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ ചിന്താവിഷയമായി 'ഞാന്‍ നിങ്ങള്‍ക്ക് പുതിയോരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളില്‍ ആക്കും' എന്ന വേദ വചനം ആസ്പദമാക്കി വിഷയാവതരണം നടത്തി. ഡല്‍ഹി, മൈലാപ്പൂര്‍ ഭദ്രാസനങ്ങളുടെ മെത്രാപ്പൊലീത്തയായ, അഭിവന്ദ്യ ഐസ്സക്ക് മോര്‍ ഒസ്സ്ത്താത്തിയോസ്സ് തിരുമനസുകൊണ്ട് ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ക്ക് നേതൃത്ത്വം നല്‍കി.
വൈകിട്ട് 6 മണിയോടുകൂടി പരമ്പരാഗതമായ ശൈലിയിലുള്ള കലാരൂപങ്ങളാല്‍ വിവിധ ഇടവകകളില്‍ നിന്നുള്ള കലാ പരിപാടികള്‍ സംഗമത്തിന്റെ മാറ്റു കൂട്ടി.

No comments:
Post a Comment