വിവാദ ജര്‍മന്‍ മെത്രാന്‍ കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തി
കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാന്മാര്‍ ചേര്‍ന്നു വാഴിച്ച വിവാദ ജര്‍മന്‍ മെത്രാന്‍ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. യാക്കോബായ സഭ വിട്ട് ഓര്‍ത്തഡോക്‌സ് സഭയിലെത്തിയ രണ്ടു മെത്രാന്മാര്‍ ചേര്‍ന്നാണ് ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭാംഗമായ ജര്‍മന്‍ വൈദികനെ മൂസാ ഗുര്‍ഗാന്‍ മാര്‍ സേവേറിയോസ് എന്ന പേരില്‍ ബിഷപ്പായി വാഴിച്ചത്. ഈ സംഭവം കേരളത്തില്‍ മാത്രമല്ല, വിദേശ സഭകള്‍ക്കിടയിലും വിമള്‍ശനത്തിനിടയാക്കി. അന്ത്യോഖ്യയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍ പ്രശ്‌നമുണ്ടാക്കി, ഭാവിയില്‍ സമാന്തര പാത്രിയര്‍ക്കീസിനെ വാഴിക്കാമെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ടായിരുന്നതായി പറയപ്പെടുന്നു.
മൂസാ ഗുര്‍ഗാനെ വാഴിച്ചതു മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സിനഡിന്റെ സമ്മതത്തോടെയാണെന്നും അല്ലെന്നുമുള്ള തര്‍ക്കം തുടരുന്നതിനിടെയാണു കേരളത്തിലെ സഭാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മൂസാ ഗുര്‍ഗാന്‍ വ്യക്‌തമാക്കിയത്.
കേരളത്തിലെ ഭദ്രാസനങ്ങള്‍ നിര്‍ത്തലാക്കുന്നതായും താന്‍ വാഴിച്ച രണ്ടു മലയാളി മെത്രാന്മാരെ തിരിച്ചുവിളിക്കുന്നതായും 'കല്‍പ്പന'യില്‍ പറയുന്നു. ഇവരിനി യൂറോപ്പില്‍ പ്രവര്‍ത്തിക്കും. വാഴിച്ച സഭയില്‍നിന്നുതന്നെ വൈദികരെ അടര്‍ത്തിയെടുത്ത് താന്‍ പുതുതായി സ്‌ഥാപിച്ച അന്ത്യോഖ്യന്‍ സിറിയക് ഓര്‍ത്തഡോക്‌സ് സഭയില്‍ ചേര്‍ത്തു തുടങ്ങിയതോടെയാണ് ഓര്‍ത്തഡോക്‌സ് സഭ ഗുര്‍ഗാനെതിരേ തിരിഞ്ഞത്. ഗുര്‍ഗാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുകൊണ്ട് ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു.
കേരളത്തിലെ സഭാതര്‍ക്കം ചര്‍ച്ചചെയ്‌തു തീര്‍ക്കണമെന്നു മൂസാ ഗുര്‍ഗാന്‍ പരിശുദ്ധ കാതോലിക്കാ ബാവയ്‌ക്ക് അന്ത്യശാസനം നല്‍കിയതും സഭാനേതൃത്വത്തെ ചൊടിപ്പിച്ചു. വഴിവിട്ട മെത്രാന്‍ വാഴ്‌ച ശ്രദ്ധയില്‍പ്പെട്ടതോടെ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളും കത്തോലിക്കാ സഭയും ഗുര്‍ഗാന് വിലക്കേര്‍പ്പെടുത്തി. യൂറോപ്പിലെ തന്റെ സഭയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ഒത്തുതീര്‍ത്തതോടെ ഗുര്‍ഗാന്‍ വെട്ടിലായി. ഒരിടത്തും സ്‌ഥാനമില്ലെന്നായതോടെയാണു കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായി കൂടുതല്‍ അടുക്കാനും ഗുര്‍ഗാന്‍ തയാറായത്. സഭാതര്‍ക്കം രൂക്ഷമായ വേളയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുമായി മൂസാ ഗുര്‍ഗാന്‍ അടുക്കാന്‍ ശ്രമിക്കുന്നതിനു പ്രാധാന്യമുണ്ട്.

No comments:
Post a Comment