21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Saturday, September 17, 2011


കോലഞ്ചേരി പള്ളിത്തര്‍ക്കം നിലപാടുകളില്‍ ഉറച്ച് ഇരു വിഭാഗവും; ചര്‍ച്ചയില്‍ പരിഹാരമായില്ല

കൊച്ചി: കോലഞ്ചേരി പള്ളി സംബന്ധിച്ച് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക സംഘവും യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. രണ്ടാം ദിവസവും തുടര്‍ന്ന ചര്‍ച്ചയില്‍ ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നു. ഇരു വിഭാഗത്തിലെയും സഭാ മേലധ്യക്ഷന്‍മാരും നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം നിലപാടുകള്‍ വെള്ളിയാഴ്ച അറിയിക്കാമെന്ന് കമ്മീഷനെ അറിയിച്ചു.
കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയുടെ അവകാശത്തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ അഭിഭാഷക കമ്മീഷന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. പള്ളിത്തര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിനാണ് കമ്മീഷന്‍ മുഖ്യമായും ശ്രമിച്ചത്. എന്നാല്‍ കോലഞ്ചേരിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും ബാവമാരുടെ ഉപവാസ സമരവും പ്രാര്‍ഥനാ യജ്ഞവും അവസാനിപ്പിക്കണമെന്നും അഭിഭാഷക കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ആരാധനാ സ്വാതന്ത്ര്യം വേണമെന്നും ഇരു വിഭാഗവും ശക്തമായി ആവശ്യപ്പെട്ടു.
കമ്മീഷന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സഭാ നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം വെള്ളിയാഴ്ച ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു. നീതിയും ന്യായവും ലഭ്യമാകുന്നതുവരെ ഉപവാസ സമരവുമായി മുന്നോട്ടുപോകുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.
ആരാധനാ സ്വാതന്ത്ര്യം മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും യാക്കോബായ സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ പറഞ്ഞു. ശാന്തമായ അന്തരീക്ഷമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇരു വിഭാഗത്തിന്റെയും തീരുമാനങ്ങള്‍ കളക്ടറെ അറിയിച്ച ശേഷമേ വെള്ളിയാഴ്ച ചര്‍ച്ച ഉണ്ടാകുമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ.
ഹൈക്കോടതി നിയമിച്ച അഭിഭാഷക സംഘം പ്രതിനിധികളായ സീനിയര്‍ അഡ്വക്കേറ്റ് എന്‍. ധര്‍മദന്‍, അഡ്വ. ശ്രീലാല്‍ വാര്യര്‍, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് എന്നിവരുമായിട്ടാണ് സഭാ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...