കോതമംഗലം: ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്യം അട്ടിമറിക്കപ്പെടുന്നതില്‍ യാക്കോബായ സഭയ്ക്ക് ദുഃഖമുണ്ടെന്ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കോതമംഗലം മാര്‍തോമ ചെറിയ പള്ളിയിലെ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്ത ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുക്കളെ നശിപ്പിക്കാതെ ഞങ്ങളെ രക്ഷിക്കണമേയെന്നാണ് പ്രാര്‍ത്ഥന. രാജ്യഭരണം നടത്തുന്നവര്‍ക്കും ന്യായാധിപന്മാര്‍ക്കും ഭാഗികമായേ നശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിന് മാത്രമെ പൂര്‍ണമായി നശിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
പള്ളികള്‍ പൂട്ടിയിട്ട് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി നികൃഷ്ടവും പൈശാചികവുമാണെന്ന് ശ്രേഷ്ഠ ബാവ കുറ്റപ്പെടുത്തി. മനുഷ്യജീവിതത്തില്‍ തര്‍ക്കമുണ്ടായാല്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടണമെന്നാണ് ക്രൈസ്തവ വിശ്വാസം. ഹൈക്കോടതി മധ്യസ്ഥന്മാരെ നിയോഗിച്ച് തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചിട്ടും മറുഭാഗം തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തര്‍ക്കങ്ങള്‍ ഉള്ളിടത്ത് ജനഹിത പരിശോധന നടത്തി പള്ളികള്‍ ഏല്പിച്ചുകൊടുക്കാമെന്നും ബാവ പറഞ്ഞു. എന്നാല്‍, ഒരുവിഭാഗം പള്ളികളുടെ സംരക്ഷണത്തിനായി കോടികള്‍ നഷ്ടപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ച് നേരിടുകയും അടിച്ചൊതുക്കുകയുമാണ് ചെയ്യുന്നത്. പഴന്തോട്ടം പള്ളിയിലെ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ വിശ്വാസികളുടെ ശവങ്ങള്‍ക്ക് മീതെ കൂടി മാത്രമേ പള്ളിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബാവ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സഖറിയാസ് മാര്‍ പോളി കാര്‍പ്പോസ്, ചെറിയ പള്ളി വികാരി ഫാ. മനു മാത്യു കാരിപ്ര എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment