കോതമംഗലം ചെറിയ പള്ളിയില്‍ തീര്‍ഥാടക പ്രവാഹം .
കോതമംഗലം: മാര്‍ത്തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന എല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ കബറിങ്കലെയ്ക്ക് തീര്‍ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹം. നാടിന്റെ നാനാഭാഗത്തു നിന്നും കാല്‍നടയായി തിരിച്ച തീര്‍ഥാടകര്‍ ഇന്നലെ വൈകിട്ട് പള്ളിയില്‍ എത്തിച്ചേര്‍ന്നു. രാവിലെ മുതല്‍ പള്ളിയിലേയ്ക്ക് തീര്‍ഥാടക പ്രവാഹമായിരുന്നു. ഉച്ചകഴിഞ്ഞതോടുകൂടി പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു. വൈകിട്ടോടെ നഗരത്തിലും തിരക്കായി. കഴിഞ്ഞ വരഷത്തെ അപേക്ഷിച്ച് കാല്‍നട തീര്‍ഥാടകരുടെ എണ്ണം പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരുന്നു. വൃതാനുഷ്ട്ടങ്ങളോടെ കാതങ്ങള്‍ താണ്ടിയെത്തിയ തീര്‍ത്ഥാടകരെ നിറഞ്ഞ ഹൃദയത്തോടെയാണ് നഗരവാസികള്‍ എതിരേറ്റതു.നാനാ ജാതി മതസ്ഥരുടെ നേതൃത്വത്തില്‍ വഴിനീളെ കുടിവെള്ളവും ലഘു ഭക്ഷണവും വിതരണം ചെയ്തു.
വിവിധ മേഖലകളില്‍ നിന്ന് എത്തിച്ചേര്‍ന്ന കാല്‍നട തീര്‍ഥാടകരെ കോതമംഗലം പൌരാവലി യുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ഥാടകരെ ഗാന്ധിസ്ക്വ്യറില്‍ നഗര പിതാവ് കെ.പി.ബാബുവിന്റെ നേതൃത്വത്തില്‍ പൌര പ്രമുഖരും ചേര്‍ന്ന് വരവേറ്റു.
വൈകിട്ട് നടന്ന സന്ധ്യ നമസ്കാരത്തിനു ശ്രേഷ്ഠ കാതോലിയ്ക്ക അബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിയ്ക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. പാത്രിയര്‍ക്കാ പ്രതിനിധി മോര്‍ സേവേറിയോസ് മല്‍ക്കി മൊറാദ് സഹകാര്‍മികത്വം വഹിച്ചു.
കന്നി 19 തീയതി പെരുന്നാളായിരുന്ന ഇന്നലെ രാത്രി 10 നു നഗരം ചുറ്റി നടത്തിയ പ്രദക്ഷിണം പതിവ് തെറ്റിക്കാതെ നായര്‍ യുവാവ് വിളക്കേന്തി മുന്‍പില്‍ നടന്നത് മതമൈത്രിയുടെ പ്രഭ ചൊരിഞ്ഞു. തന്കാലം പുതീക്കല്‍ തറവാട്ടിലെ സുരേഷാണ് ഇക്കുറി വിളക്കേന്തിയത്. പോയ വര്ഷം വിളക്കേന്തിയ മോഹനനും പ്രദക്ഷിണ വഴിയില്‍ അനുഗമിച്ചു . വാദ്യ മേളഘോഷങ്ങളുടെ അകമ്പടിയോടെ പൊന്‍ വെള്ളികുരിശുകളും മുത്തു കുടകളുമേന്തി നാനാജാതിമതസ്ഥരായ ആയിരക്കണക്കിന് വിശ്വാസികള്‍ അണിചേര്‍ന്ന പെരുന്നാള്‍ പ്രദക്ഷിണം നഗരം ചുറ്റി പള്ളിയില്‍ സമാപിച്ചു.
സമാപന ദിവസമായ നാളെ രാവിലെ 8 നു ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ വി. കുര്‍ബ്ബാന അര്‍പ്പിക്കും. 10 നു കരിവീരന്മാര്‍ കബര്‍ വണക്കം. വൈകിട്ട് നാലിന് കൊടിയിറക്കം.
പെരുന്നാള്‍ നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:
Post a Comment