21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Friday, October 07, 2011


1600 ഓളം വരുന്ന യാക്കോബായ വിശ്വാസികളെ പെരുവഴിയില്‍ ആക്കികൊണ്ട് പള്ളി കൈക്കലാക്കാമെന്ന മോഹം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു.

കോലഞ്ചേരി പള്ളി സംബന്ധിച്ചുണ്ടായ വിധിയില്‍ ജഡ്ജിമാരില്‍ 20 ശതമാനം അഴിമതിക്കാരാണന്ന സുപ്രിം കോടതിയുടെ നിരീക്ഷണവും ചേര്‍ത്തു വായിക്കുമ്പോള്‍ പാവം യാക്കോബായക്കാരന് ചില സംശയങ്ങള്‍ ഉണ്ടായാല്‍ അവരെ കുറ്റം പറയുവാന്‍ പറ്റുമോ?അപ്പീല്‍ ഉണ്ടായിട്ടും സിവില്‍ കേസില്‍ സ്റ്റേ തരാന്‍ വിസമ്മതിച്ചതും കൂടുതല്‍ സംശയത്തിനിടവരുന്നു. ന്യൂനപക്ഷം  ഭൂരിപക്ഷത്തെ ഭരിക്കാന്‍ ശ്രമിക്കുന്നതിന്റെ പരിണിത ഫലമാണ് കോടതി വിധിയ്ക്കു ശേഷം കോലഞ്ചേരി കണ്ടത്.തലമുറ തലമുറ കൈമാറി വരുന്ന അന്ത്യോഖ്യ വിശ്വാസം കേവലം ഒരു ദിവസം കൊണ്ട് ഉപേക്ഷിക്കണമെന്ന് പറയുന്നതിലെ യുക്തി എന്താണ്.സ്വത്ത് തര്‍ക്കമാണന്നു പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം? പത്രോസിന്റെ സിംഹാസനവും , തോമാസ്ലീഹായുടെ സിംഹാസനവും തമ്മിലുള്ള വിശ്വാസപരമായ അന്തരം എങ്ങനെ പറഞ്ഞു തീര്‍ക്കും. ബാക്കിയെല്ലാ കാര്യത്തിലും സമവായം സാധ്യമാണ്.
പൌരോഹിത്യത്തിന്റെ ഉറവിടം പരി.അന്ത്യോഖ്യ സിംഹാസനത്തില്‍ നിന്നും എന്നാണു പഠിച്ചതും പഠിപ്പിച്ചതും. എന്തിനേറെ 1934 ലെ ഭരണഘടനയിലും പരി. പാത്രിയര്‍ക്കീസിനെ സഭയുടെ തലവനായി അന്ഗീകരിച്ചിട്ടുണ്ട്. പക്ഷെ തങ്ങള്‍ക്കു അനുകൂലമായ ഭരണപരമായ  കാര്യങ്ങള്‍ മാത്രം മെത്രാന്‍ കക്ഷികള്‍ നടപ്പിലാക്കുകയും  ആത്മീയമായ കാര്യങ്ങള്‍ വിസ്മരിക്കുകയും ചെയ്തതിന്റെ പചാത്തലത്തില്‍ ആണ് യാക്കോബായ സഭ 2002 ല്‍ പുതിയ  ഭരണ ഘടനയ്ക്ക് രൂപം കൊടുത്തത്.  സുപ്രിം കോടതി വിധിയില്‍ ഇടവക പള്ളികള്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങള്‍ പോലും കാറ്റില്‍ പറത്തിയാണ് മെത്രാന്‍ കക്ഷികള്‍ 1934 ഏകപക്ഷിയമായി നടപ്പിലാക്കണമെന്ന് കീഴ്ക്കൊടതികളില്‍ വാദിക്കുന്നത്. കണ്ടനാട് പള്ളിയില്‍ 1934 ഭരണ ഘടന പ്രകാരം ഭരിക്കണമെന്നാവശ്യപെട്ടു മെത്രാന്‍ കഷികള്‍  നല്‍കിയ ഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിക്കൊണ്ട് പറഞ്ഞ കാര്യം ഇവിടെ ശ്രദ്ധേയമാണ്. "കണ്ടനാട് പള്ളിയില്‍ 1934 ലെ ഭരണഘടനയില്‍ വിശ്വസിക്കുന്നവരും 2002   ലെ ഭരണഘടനയില്‍  വിശ്വസിക്കുന്നവരും ഉണ്ട്. ആയതു കൊണ്ട് ഇടവക പൊതുയോഗം വിളിച്ചു ചേര്‍ത്തു പള്ളി എങ്ങനെ ഭരിക്കണമെന്ന് തീരുമാനിക്കാം" എന്ന കോടതിയുടെ പരാമര്‍ശം സഭാ കേസില്‍ നിര്‍ണ്ണായക വഴിത്തിരുവാകും.  ഈ നിര്‍ദ്ദേശം മെത്രാന്‍ കക്ഷികളുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ്. കേസ്സില്ലത്ത പള്ളികളില്‍ പോലും കേസ് കൊടുക്കുന്നതിനു വേണ്ടി ആലോചിക്കുന്നവസരത്തില്‍ കോലഞ്ചേരിയില്‍ "നേടിയെടുത്ത വിധി" നടപ്പിലാക്കാന്‍ പറ്റാതെ വരുന്നത് മെത്രാന്‍ കക്ഷികള്‍ക്കിടയില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുന്നു.തങ്ങള്‍ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം മുതലെടുക്കുന്നതിനു വേണ്ടി മെത്രാന്‍ കക്ഷികള്‍ നടത്തിയ ഗൂഡ ശ്രമങ്ങള്‍ അവര്‍ക്ക് തന്നെ വിനയായി.പള്ളിക്കേസുകള്‍ കോടതിയില്‍ തീര്‍ക്കാന്‍ കഴിയുകയില്ലന്നും, ചരിത്രങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത് എന്നും ,ബഹു. കോടതി പറഞ്ഞതും മെത്രാന്‍ കക്ഷികള്‍ക്ക് അങ്കലാപ്പായിട്ടുണ്ട്. ഇനി ഒരു പള്ളിയിലും 1934 നടപ്പിലാക്കാന്‍ പറ്റുകയില്ലന്ന തിരിച്ചറിവ് ഇവരെ സംബന്ധിച്ചിടത്തോളം ആത്മഹത്യപരമാണ്.നിലവില്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉള്ളതും പൂട്ടികിടക്കുന്നതുംയാക്കോബായ സഭയ്ക്ക് ഭൂരിപക്ഷമുള്ള പള്ളികളാണ്.ഇവിടെയെല്ലാം 1934 ലെ ഭരണഘടനയും പറഞ്ഞാണ് തര്‍ക്കം. 
പൊതുയോഗം വിളിച്ചു പള്ളിയുടെ ഉടമസ്ഥാവകാശം തീരുമാനിച്ചാല്‍ മലങ്കര സഭയിലെ പ്രശ്നങ്ങള്‍  എല്ലാം അവസാനിക്കും. കണ്ണ്യാട്ടുനിരപ്പ്, മുളക്കുളം , വടകര, പിറവം, മുളന്തുരുത്തി, നെച്ചൂര്‍ ,വെട്ടിത്തറ   ഞാറക്കാട് മുതലായ പള്ളികളില്‍ മൃഗീയ ഭൂരിപക്ഷം യാക്കോബായ വിശ്വാസികളാണ്.മണര്‍കാട്, കോതമംഗലം പള്ളികളില്‍ മെത്രാന്‍ കക്ഷികള്‍ ഇല്ലന്നു തന്നെ പറയാം.അവിടുത്തെ സമാധാന അന്തരീക്ഷത്തിനു ഭംഗം വരുത്തുന്ന അനേകം ശ്രമങ്ങള്‍ വര്‍ഷങ്ങളായി ചെയ്തു വരുന്നു. മെത്രാന്‍ കക്ഷികള്‍ക്ക് ഭൂരിപക്ഷമുള്ള പുതുപ്പള്ളിയില്‍ യാതൊരു തര്‍ക്കത്തിനും നില്‍ക്കാതെ യാക്കോബായ സഭ വേറെ പള്ളി വച്ച് പിരിഞ്ഞു. പരുമലയില്‍  അവകാശവാദം ഉന്നയിക്കാതെ സ്വന്തമായി സ്ഥലം വാങ്ങി പള്ളി പണിയുന്നതിനു ശ്രമിച്ചപ്പോള്‍ മെത്രാന്‍ കഷികള്‍ അതിനു തടസ്സം നിന്നു.പരുമലയില്‍  ഭരണഘടനാപരമായ അവകാശം യാക്കോബായ സഭയ്ക്ക് നിഷേധിക്കുകയും , കൊലന്ചെരിയില്‍ 1934 ലെ സഭാ ഭരണഘടനാ നടപ്പിലാക്കുകയും ചെയ്യണമെന്നു വാശി പിടിക്കുകയും ചെയ്യുന്നതിലെ ഔചത്യം എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കക്ഷിവഴക്ക്‌ അതിന്റെ നിര്‍ണ്ണായക ദിശയില്‍ ആയിനില്‍ക്കെ ,  യാക്കോബായ സഭയുടെ ശക്തനായ അമരക്കാരന്‍ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവായുടെ ദൃഡനിചായം ഒന്നുകൊണ്ടു മാത്രം മെത്രാന്‍ കഷികളുടെ ഗൂഡശ്രമങ്ങള്‍ പരാജയപ്പെടുന്നു എന്നുള്ളത് സഭാ വിശ്വാസികള്‍ക്ക് ആശ്വാസം നല്‍കുന്നു. ഈ സഭയെ ദൈവം വഴി നടത്തുന്നു എന്നുള്ളതിന്റെ തെളിവ് അനേകം ഉണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭ മൃഗീയമായ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന അവസരത്തില്‍ ആയിരുന്നു ഇത്തരം ഒരു വിധി എങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. എന്തായാലും നിലവിലുള്ള സാഹചര്യത്തില്‍ ബഹു.മുഖ്യമന്ത്രി ഏറെക്കുറെ നിഷ്പക്ഷത കാണിച്ചു എന്നുള്ളത് അഭിനന്ദനാര്‍ഹം തന്നെ. ഫലത്തില്‍ മെത്രാന്‍ കക്ഷികളുടെ ഗൂഡശ്രമങ്ങള്‍ പരാചയപ്പെടുന്ന ദയനീയ കാഴ്ചയാണ് കൊലന്ചെരിയില്‍ കാണുന്നത്. 1600 ഓളം വരുന്ന യാക്കോബായ വിശ്വാസികളെ പെരുവഴിയില്‍  ആക്കികൊണ്ട് പള്ളി കൈക്കലാക്കാമെന്ന മോഹം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു. കണ്ടനാട് പള്ളിയിലും ശക്തമായ തിരിച്ചടി ലഭിച്ചു. മെത്രാന്‍ കക്ഷികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. പണത്തിന്റെ ധാരാളിത്തത്തെ യാക്കോബായ സഭ ദൈവാനുഗ്രഹത്താല്‍ പരാജയപ്പെടുത്തിയിരിക്കുന്നു."പാതാള ഗോപുരങ്ങള്‍ അതിനെ(സഭയെ) ജയിക്കുകയില്ലന്ന " ദൈവ വചനം ഈ സമയം ഓര്‍ത്ത്‌ പോകുന്നു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...