പിറവം വലിയ പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളും ഇടവക ദിനാഘോഷവും
പിറവം:പിറവം വലിയ പള്ളിയില്‍ വ്യാഴാഴ്ച രാവിലെ കുര്‍ബാനയെ തുടര്‍ന്ന് വികാരി സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്കോപ്പ കൊടിയുയര്‍ത്തി. വലിയപള്ളിയില്‍ ഇടവക ദിനാഘോഷവും എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ ഓര്‍മപ്പെരുന്നാളും ഇതോടൊപ്പം നടക്കും. പിറവത്ത് ക്രൈസ്തവ ദേവാലയം സ്ഥാപിക്കാന്‍ സൗകര്യമൊരുക്കിയ പുരാതന ഹൈന്ദവ തറവാടായ ചാലാശ്ശേരിയിലേയ്ക്ക് അഞ്ചേകാലും കോപ്പും നല്‍കുന്നത് കല്ലിട്ട പെരുന്നാള്‍ ദിനത്തിലാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആ ചടങ്ങ് ഒക്ടോബര്‍ 8ന് നടക്കും. വെള്ളിയാഴ്ച രാവിലെ 7.30ന് കുര്‍ബാന വൈകീട്ട് സന്ധ്യാപ്രാര്‍ഥന, വെടിക്കെട്ട് എന്നിവയുണ്ട്. കല്ലിട്ട പെരുന്നാളായ ശനിയാഴ്ച രാവിലെ 8ന് കുര്‍ബാന, 10.30ന് പ്രദക്ഷിണം എന്നിവ നടക്കും. പ്രദക്ഷിണത്തെ തുടര്‍ന്നാണ് അഞ്ചേകാലും കോപ്പും സമ്മാനിക്കുന്ന ചടങ്ങ്. പള്ളിയുടെ ആനവാതില്‍ക്കലില്‍ വച്ച് വികാരിയും സഹവികാരിമാരും മാനേജിങ് സമിതി അംഗങ്ങളും പങ്കെടുക്കുന്ന ചടങ്ങില്‍ ചാലാശ്ശേരിയുടെ പ്രതിനിധിക്ക് അഞ്ചേകാലും കോപ്പും കൈമാറും. ഉച്ചയ്ക്ക് സമൂഹസദ്യയുണ്ട്.
No comments:
Post a Comment