21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Friday, September 23, 2011

കോലഞ്ചേരി സമരം: ശ്രേഷ്‌ഠ കാതോലിക്ക ബാവയ്‌ക്ക് പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ പിന്തുണ



കോലഞ്ചേരി സമരം: ശ്രേഷ്‌ഠ കാതോലിക്ക   ബാവയ്‌ക്ക് പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ   പിന്തുണ





കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പ്രതിഷേധ സമരത്തിന്‌ ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമമേലധ്യക്ഷനായ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ പിന്തുണയും ആശീര്‍വാദവും.

സമരത്തിനു നേതൃത്വം നല്‍കുന്ന ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്ക ബാവയ്‌ക്ക് പ്രതിസന്ധിയില്‍ തളരാതെ മുന്നോട്ടുപോകാന്‍ സാധിക്കട്ടെയെന്ന്‌ പ്രാര്‍ഥിക്കുന്നതായി പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ അയച്ച കല്‍പനയില്‍ പറയുന്നു. കോലഞ്ചേരി പള്ളിയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. ശ്രേഷ്‌ഠ കാതോലിക്കായുടെ തക്കസമയത്തെ ഇടപെടലിനെ അഭിനന്ദിക്കുന്നു. സുറിയാനി പാരമ്പര്യം കാത്തുസൂക്ഷിക്കാനും അന്തോഖ്യാ സിംഹാസനത്തോടും വിശുദ്ധ പത്രോസിനോടുള്ള ഭയഭക്‌തി ബഹുമാനം മലങ്കരയില്‍ നിലനിര്‍ത്താനും സഭാമക്കള്‍ സഹിക്കുന്ന വേദന നാം തിരിച്ചറിയുന്നു. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ സമാധാനവും നീതിയുള്ള തീരുമാനമുണ്ടാകാനുള്ള കാത്തിരിപ്പിന്‌ ഫലമുണ്ടാകട്ടെ.

ഇതിന്‌ പൂര്‍വിക പിതാക്കന്മാരുടെ പ്രാര്‍ഥനയും തുണയാകും. താന്‍ വിദൂരദേശത്താണ്‌ വസിക്കുന്നതെങ്കിലും തന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവും നിങ്ങളോടൊപ്പമുണ്ടാകുമെന്നും സത്യത്തില്‍നിന്നു വ്യതിചലിക്കാതെ നീതിക്കായി പ്രവര്‍ത്തിക്കണമെന്നും കല്‍പനയില്‍ ആഹ്വാനം ചെയ്യുന്നു. 'അല്‍പകാലത്തേക്ക്‌ വിവിധ പരീക്ഷകള്‍ നിമിത്തം വ്യസനിക്കേണ്ടിവന്നാലും അതില്‍ ആനന്ദിക്കുവിന്‍ എന്നും അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കാനുള്ള നിങ്ങളുടെ വിശ്വാസ' മെന്നും വ്യക്‌തമാകുന്ന വിശുദ്ധ പത്രോസിന്റെ ലേഖനത്തിലെ ഭാഗം ഉദ്ധരിച്ചാണ്‌ പാത്രിയര്‍ക്കീസ്‌ ബാവ കല്‍പന അവസാനിപ്പിക്കുന്നത്‌

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...