യാക്കോബായ സഭയുടെ പ്രാര്‍ത്ഥനായജ്ഞം 14-ാ ദിവസത്തിലേക്ക്
കോലഞ്ചേരി: ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ ചാപ്പലില്‍ പ്രാര്‍ത്ഥനായജ്ഞം 14 ദിവസങ്ങള്‍ പിന്നിട്ടു. വ്യാഴാഴ്ച എഴുപ്രം സെന്റ് ഇഗേ്നഷ്യസ് കുടുംബയൂണിറ്റ് നേതൃത്വം നല്കി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ മെത്രാപ്പോലീത്താമാരായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ് എന്നിവര്‍ പ്രാര്‍ത്ഥനായജ്ഞത്തില്‍ സഹകാര്‍മികരായി. വെള്ളിയാഴ്ച ഇളംകുളം തോന്നിക്ക മാര്‍ അപ്രേം കുടുംബയൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനായജ്ഞം. വരുംദിവസങ്ങളില്‍ പ്രാര്‍ത്ഥനായജ്ഞം പ്രത്യേക പന്തല്‍കെട്ടി ചാപ്പല്‍ പള്ളിക്കു സമീപം തുടരുമെന്ന് സഭാവൃത്തം വ്യക്തമാക്കി.
No comments:
Post a Comment