"സെന്റ് മേരീസ്
യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക
കോലഞ്ചേരി: എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജില്‍ ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് ചേരുന്നതില്‍ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം മെഡിക്കല്‍ കോളേജിലേക്ക് മൗനജാഥ നടത്തി. ബുധനാഴ്ച വൈകീട്ട് കറുത്ത ബാഡ്ജുകള്‍ ധരിച്ച് വൈദികരും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് വിശ്വാസികള്‍ മൗനജാഥയില്‍ അണിനിരന്നു. മെഡിക്കല്‍ കോളേജിന് സമീപം പോലീസ് ജാഥ തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം വികാരി ഫാ. വര്‍ഗീസ് ഇടുമാരി ഉദ്ഘാടനം ചെയ്തു. ഫാ. പൗലോസ് പുതിയാമഠം, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. ജിബു ചെറിയാന്, ഫാ. ജോയി പാറനാല്‍, ട്രസ്റ്റി സ്ലീബ ഐക്കരക്കുന്നത്ത്, ജോണി മനിച്ചേരി, ബാബുപോള്‍, വി.എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
പരി.പാത്രിയര്‍ക്കീസ് ബാവ കല്ലിട്ട്,ശ്രേഷ്ഠ കാതോലിയ്ക്ക ബാവയുടെ നേതൃത്വത്തില്‍ കോലഞ്ചേരി പള്ളിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച ആസ്പത്രിയുടെ ഭാഗമായ മെഡിക്കല്‍ കോളേജില്‍ സഭാതര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് സുന്നഹദോസ് നടത്തുവാന്‍ അവസരം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ജാഥ നടത്തിയതെന്ന് യാക്കോബായ വിഭാഗം പറഞ്ഞു.
No comments:
Post a Comment