21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Sunday, September 11, 2011

സഭാ തര്‍ക്കം: കോലഞ്ചേരിയില്‍ നിരോധനാജ്‌ഞ
കോലഞ്ചേരി: സഭാതര്‍ക്കം നിലനില്‍ക്കുന്ന കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ വിലെ യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ വിഭാഗക്കാരായ വിശ്വാസികള്‍ സംഘര്‍ഷത്തിലേക്ക്‌ നീങ്ങിയതോടെ ആര്‍.ഡി.ഒ കോലഞ്ചേരിയില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. നാലു ദിവസത്തേക്കാണ്‌ നിരോധനാജ്‌ഞ. രാവിലെ പള്ളിയിലെത്തിയ ഇരുവിഭാഗം വിശ്വാസികളെയും പോലീസ്‌ നീക്കി. പള്ളി പരിസരത്ത്‌ തടിച്ചുകൂടിയ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷത്തിന്‌ സാധ്യത മുന്നില്‍ കണ്ട്‌ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം നിലയുറപ്പിച്ചിരുന്നു.

കോലഞ്ചേരി പള്ളി 1934 ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നു ജില്ലാകോടതിയില്‍നിന്ന്‌ വിധി വന്നതോടെയാണു പള്ളിയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്‌. വിധിക്കെതിരേ യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്‌. വിധി തടഞ്ഞുകൊണ്ടുള്ള ജില്ലാകോടതിയുടെ സമയപരിധി കഴിഞ്ഞതോടെ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പള്ളിയില്‍ തല്‍സ്‌ഥിതി അനുവദിക്കാനാകില്ലെന്നു വ്യക്‌തമാക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ പള്ളിയില്‍ സംഘര്‍ഷാവസ്‌ഥ നിലനിന്നതോടെ വന്‍ പോലീസ്‌ സംഘം നിലയുറപ്പിച്ചു. ഇതിനിടെ യാക്കോബായ വിഭാഗം വിശ്വാസിയുടെ മൃതദേഹം പള്ളിയില്‍ കയറ്റുന്നതിനെതിരേ ഓര്‍ത്തഡോക്‌സ്‌ വിഭാഗം എതിര്‍പ്പുയര്‍ത്തിയെങ്കിലും ആര്‍.ഡി.ഒ. നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്‌ പ്രശ്‌നം പരിഹരിച്ചു. തല്‍സ്‌ഥിതി പ്രകാരം യാക്കോബായ വിഭാഗത്തിന്‌ ഇന്നലെ വൈകിട്ടുമുതല്‍ ഒരാഴ്‌ചത്തേക്കു കോട്ടൂര്‍ പള്ളിയിലാണ്‌ വീതം. ഇത്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം അനുവദിക്കാതിരുന്നതോടെയാണ്‌ പള്ളിയിലേക്ക്‌ വിശ്വാസികള്‍ ഇന്നലെ മാര്‍ച്ച്‌ നടത്തിയിരുന്നു.

ഇതേ തുടര്‍ന്ന്‌ സംഘര്‍ഷം ഉടലെടുത്തുവെങ്കിലും കോട്ടൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിക്കു 100 മീറ്റര്‍ അകലെ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ ആയിരത്തിലധികം വിശ്വാസികള്‍ റോഡില്‍ കുത്തിയിരുന്നു. മെത്രാപ്പോലീത്തമാരായ ജോസഫ്‌ മോര്‍ ഗ്രിഗേറിയോസ്‌, മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌, ഏലിയാസ്‌ മോര്‍ അത്തനാസിയോസ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ രാത്രിയും കുത്തിയിരിപ്പു നടത്തിയത്‌. ഇതേ തുടര്‍ന്ന്‌ ഇന്നലെ വൈകിട്ട്‌ ഏഴു മുതല്‍ കോലഞ്ചേരി- കറുകപ്പിള്ളി റോഡില്‍ ഗതാഗതവും നിലച്ചിരുന്നു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...