ടി.എം. ജേക്കബിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി...
കൊച്ചി: മന്ത്രിയും മികച്ച സാമാജികനുമെല്ലാമായി നാല് ദശാബ്ദത്തിലധികം, രാഷ്ട്രീയമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്ന അന്തരിച്ച ടി.എം. ജേക്കബിന് കേരള ജനത കണ്ണീരോടെ വിട നല്‍കി.രാവിലെ പത്തിന് മന്ത്രി ടി.എം. ജേക്കബിന്റെ തറവാടായ കൂത്താട്ടുകുളം വാളിയപ്പാടം താണികുന്നേല്‍ വീട്ടില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കന്ന ചടങ്ങുകള്‍ക്ക് സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും പങ്കെടുത്തു.തുടര്‍ന്ന് ഇടവക പള്ളിയായ ആട്ടിന്‍കുന്ന് സെന്‍റ് മേരീസ് യാക്കോബായ പള്ളിയിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ട് വന്നു. ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും അഭി തിരുമേനിമാരും നേതൃത്വം നല്‍കി. സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മോര്‍ ഗ്രീ ഗോറിയോസ് മെത്രാപ്പോലിത്ത പരി. പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന വായിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരച്ചടങ്ങ് നടന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വേണ്ടി പള്ളിയില്‍ വച്ച് അനുശോചന പ്രസംഗം നടത്തി.നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വസതിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. കേരളത്തിലെ മുഴുവന്‍ മന്ത്രിമാരും വിവിധ വകുപ്പ് മേധാവികളും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.
No comments:
Post a Comment