ഞാറക്കാട് മേഖല സത്യവിശ്വാസ സംരക്ഷണ സമിതിയുടെ വാര്‍ഷിക സമ്മേളനവും വിശ്വാസ പ്രഖ്യാപന റാലിയും
ഞാറക്കാട് മേഖല സത്യവിശ്വാസ സംരക്ഷണ സമിതിയുടെയും സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനിപള്ളിയിലെ കുടുംബയൂണിറ്റുകളുടെ വാര്‍ഷിക സമ്മേളനവും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു.ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ് മോര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി ഫാ.എല്‍ദോസ് കക്കാടന്‍ സ്വാഗതം ആശംസിച്ചു.കണ്ടനാട് ഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ ഭക്തി പ്രമേയം അവതരിപ്പിച്ചു. അഭി ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എല്‍ദോസ് കുന്നപ്പള്ളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ശ്രീ.സിനില്‍ ചാക്കോ കുടുംബ യൂണിറ്റുകളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈകിട്ട് ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്ത വിശ്വാസ പ്രഖ്യാപന റാലി നടന്നു. ശ്രീ ഷിബു തെക്കുംപുറം,മനോജ് കൊക്കാടന്‍, കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍.വി.സാജു , എം.എസ്.ബെന്നി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
No comments:
Post a Comment