ശ്രേഷ്ഠ ബാവയും അഭി.തിരുമേനിമാരും കണ്ടനാട് മര്‍ത്ത മറിയം കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.
കണ്ടനാട് മര്‍ത്ത മറിയം കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ശക്രള്ള ബാവായുടെ 247 മത് ഓര്‍മ്മ പെരുന്നാളിന്റെ സമാപന ദിവസമായ ഇന്നലെ വി.അഞ്ചിന്മേല് കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം നല്കി.
മെത്രാപ്പോലിത്തമാരായ അഭി.ജോസഫ് മോര് ഗ്രിഗോറിയോസ്, അഭി അബ്രാഹം മോര് സേവേറിയോസ് ,അഭി. മാത്യൂസ് മോര് ഇവാനിയോസ്, അഭി. കുര്യാക്കോസ് മോര് തെയോഫിലാസ്, അഭി. പൌലോസ് മോര് ഐറേനിയോസ്, എന്നിവര്‍ സഹ കാര്മികര് ആയിരുന്നു.
No comments:
Post a Comment