21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Thursday, September 01, 2011

മണര്‍കാട്‌ പള്ളിയില്‍ എട്ടു നോമ്പ്‌ പെരുന്നാളിന്‌ കൊടിയേറി



മണര്‍കാട്‌ പള്ളിയില്‍ എട്ടു നോമ്പ്‌ പെരുന്നാളിന്‌ കൊടിയേറി
മണര്‍കാട്‌: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടു നോമ്പ്‌ പെരുന്നാളിന്‌ കൊടിയേറി. വികാരി ഫാ. ഇ.ടി. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പയുടെ കാര്‍മികത്വത്തില്‍ ഫാ. കുര്യാക്കോസ്‌ കാലായിലിന്റെ സഹകാര്‍മികത്വത്തിലുമാണ്‌ കൊടിയേറിയത്‌. ആയിരക്കണക്കിന്‌ വിശ്വാസികള്‍ സാക്ഷികളായി. 


അപേക്ഷകളും പ്രാര്‍ഥനാഗീതങ്ങളും വാദ്യമേളങ്ങളും നിറഞ്ഞ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുനാളിന് വ്യാഴാഴ്ച കൊടിമരം ഉയര്‍ത്തി. വ്രതാനുഷ്ഠാനത്തോടെയെത്തിയ വിശ്വാസസമൂഹം ചടങ്ങിന് സാക്ഷികളായി. നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം ആര്‍പ്പുവിളികളുടെയും ചെണ്ടവാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായാണ് പള്ളിയിലെത്തിച്ചത്. തുടര്‍ന്ന് കരോട്ടെ പള്ളിക്കും വലിയപള്ളിക്കും മൂന്നുതവണ വലംവച്ച് ചെത്തിമിനുക്കി മുകളില്‍ കുരിശുതറച്ച് കൊടികള്‍കെട്ടി പ്രത്യേക പ്രാര്‍ഥനയ്ക്കുശേഷം കല്‍ക്കുരിശിന് സമീപം ഉയര്‍ത്തി. ചടങ്ങുകള്‍ക്ക് പള്ളിവികാരി ഫാ. ഇ.ടി. കുരിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, സഹവികാരിമാരായ ഫാ.ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. മാത്യൂസ് മണവത്ത്, ഫാ. കുരിയാക്കോസ് കാലായില്‍, ഫാ. തോമസ് മറ്റത്തില്‍ തുടങ്ങിയവര്‍ കാര്‍മികത്വം വഹിച്ചു. നോമ്പാചരണത്തിന് തുടക്കംകുറിച്ച് രാവിലെ വലിയപള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് പ്രസംഗം, മധ്യാഹ്ന പ്രാര്‍ഥന, ധ്യാനം, സന്ധ്യാ പ്രാര്‍ഥന എന്നിവ നടന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വലിയപള്ളിയില്‍ നടക്കുന്ന മൂന്നിന്മേല്‍ കുര്‍ബാനയില്‍ സിംഗപ്പൂര്‍ ഭദ്രാസനാധിപന്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...