21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Tuesday, October 25, 2011


മഴുവന്നൂര്‍ സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നൂറ്റിയമ്പതാം വര്‍ഷ ജൂബിലി , സണ്‍‌ഡേസ്കൂള്‍ ശതാബ്ദി, പരിശുദ്ധ ചാത്തുരുത്തില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും.

മഴുവന്നൂര്‍: സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നൂറ്റിയമ്പതാം വര്‍ഷജൂബിലി,സണ്‍‌ഡേ സ്കൂള്‍ ശതാബ്ദി, പരിശുദ്ധ ചാത്തുരുത്തില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ്സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും 2011 ഒക്ടോബര്‍ 30 ഞായര്‍ മുതല്‍ നവംബര്‍ 3 വ്യാഴം വരെ നടത്തുന്നു.
ഒക്ടോബര്‍  30 വൈകിട്ട് 4 നു പാത്രിയര്‍ക്കാ സെന്ററില്‍  നിന്നും തിരുശേഷിപ്പ് ആനയിച്ചു കൊണ്ടുള്ള വാഹന ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി ഇടവകയിലെ 24 കുടുംബ യൂണിറ്റുകളും, മഴുവന്നൂര്‍ , തട്ടാംമുകള്‍  മംഗലത്ത് നട എന്നീ  സണ്‍‌ഡേസ്കൂളികളിലെ കുട്ടികളും അണിനിരക്കുന്ന ഘോഷയാത്ര . റാലിയ്ക്ക് ശേഷം ജൂബിലി സ്മാരക മന്ദിരത്തിന്റെ കൂദാശ അഭി.യാക്കോബ് മോര്‍ അന്തോണിയോസ് , അഭി.ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും.
വൈകിട്ട് 6 മണിയ്ക്ക് പരിശുദ്ധ ചാത്തുരുത്തി  ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് ശ്രേഷ്ഠ കാതോലിയ്ക്ക ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പള്ളിയില്‍ സ്ഥാപിക്കും.തുടര്‍ന്ന് നടക്കുന്ന  ജൂബിലി സമാപന പൊതുസമ്മേളനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ  ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും.
ആബൂണ്‍ മോര്‍ ശ്രേഷ്ഠ കാതോലിയ്ക്ക ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ യോഗത്തില്‍ അധ്യക്ഷത. വഹിക്കും. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ബഹുമാനപ്പെട്ട എക്സൈസ് മന്ത്രി ശ്രീ കെ വി ബാബു സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും.അഭി ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത അഭി.യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലിത്ത , ശ്രീ കെ പി  ധനപാലന്‍ എം പി, ശ്രീ വി ജി സജീന്ദ്രന്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ എല്‍ദോസ് കുന്നപ്പിള്ളി , സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍,മുന്‍ മന്ത്രി  ശ്രീ ടി എച് മുസ്തഫ ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും.
പ്രധാനപ്പെരുന്നാള്‍ ദിവസമായ നവംബര്‍ 3 നു നടക്കുന്ന വി. അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് 
ശ്രേഷ്ഠ കാതോലിയ്ക്ക ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മുഖ്യ കാര്‍മികത്വം നല്‍കും. അഭി അബ്രാഹം മോര്‍ സേവേറിയോസ് മെത്രാപ്പോലിത്ത ,അഭി മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത, അഭി കുര്യാക്കോസ് മോര്‍ യെസേബിയോസ് മെത്രാപ്പോലിത്ത, അഭി.യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലിത്ത, വന്ധ്യ ഗബ്രിയേല്‍ റമ്പാന്‍ എന്നിവര്‍ സഹ കാര്‍മികരാകും.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...