21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Monday, October 24, 2011


മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ ഉപവാസസമരം നടത്തും.

തൃശ്ശൂര്‍: യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി തൃശ്ശൂര്‍ ഭദ്രാസനത്തിലെ കട്ടിലപൂവം സെന്‍റ് മേരീസ്‌ പള്ളിയില്‍ വെച്ച് കൂടി. പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ്  മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട്‌ ജോസ് സ്ലീബ സ്വാഗതം ആശംസിച്ചു.സെക്രട്ടറി ബിജു സ്കറിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തെരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേര്‍ന്ന കമ്മിറ്റിയില്‍ എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.   
മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക്  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ 29 നു "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും. 
ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപെരിയാര്‍ ഡാമിന്‌ പകരമായി പുതിയ ഡാം നിര്‍മ്മിച്ച്‌ ജനങ്ങളെ മരണ ഭയത്തില്‍ നിന്നും രക്ഷിക്കണം എന്നാവശ്യപെട്ടു ഇടുക്കി ലോക്സഭാ മണ്ഡത്തിലെ അയ്യപ്പന്‍ കോവിലെ  ചപ്പാത്തില്‍ വര്‍ഷങ്ങളായി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കണമെന്നാ വശ്യപ്പെട്ട്‌ ജനകീയ സമരം നടന്നുവരികയാണ്‌. ഇടുക്കി,കോട്ടയം,എറണാകുളം ജില്ലയിലെ ലക്ഷക്കണക്കായ പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കുന്ന ദുരന്തമാകും മുല്ലപ്പെരിയാറിന്‌ സംഭവിക്കുന്ന ചെറിയ അപകടം പോലും.മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക്  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ 29 നു "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും. ഉപവാസസമരം യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ്  മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും.
നവംബര്‍ 6 മുതല്‍ 13 വരെ യുവജനവാരം ആയി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. യുവജനവാരത്തിന്റെ  ഉദ്ഘാടനം ഒക്ടോബര്‍ 30 നു കോലഞ്ചേരിയില്‍ നടക്കുന്ന യുവജന സംഗമത്തില്‍ വച്ച് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ഉദ്ഘാടനം ചെയ്യും.
തൃശ്ശൂര്‍, മംഗലാപുരം, മുംബൈ തുടങ്ങിയ ഭദ്രാസനങ്ങളില്‍ 2012 ജനുവരി മുമ്പായി  ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. വാര്‍ഷിക ക്യാമ്പ്‌ മലബാര്‍ ഭദ്രാസനത്തില്‍  വച്ച് ഫെബ്രുവരിയില്‍  നടത്തും. ഭാരതത്തിന്‌ പുറത്തുള്ള യൂത്ത് അസോസിയേഷന്‍ യൂണിറ്റുകളും അഫിലിയേറ്റുചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ വിവധ വിഭാഗങ്ങള്‍ക്ക് കണ്‍വീനര്‍മാരെ തീരുമാനിച്ചു
കായിക വിഭാഗം കണ്‍വീനര്‍  : ഷിജോ പോള്‍ 
കല വിഭാഗം 
കണ്‍വീനര്‍: എല്‍ദോ.കെ.കെ
പബ്ലിസിറ്റി 
കണ്‍വീനര്‍ : റെജി പി വര്‍ഗീസ്‌ പിറവം 
ജീവകാരുണ്യം : ജോബി  പി അബ്രാഹം കുറുപ്പംപടി     
മെമ്പര്‍ഷിപ്‌  ക്യാംപൈന്‍: പോള്‍ വടക്കന്‍ പറവൂര്‍
ക്യാമ്പ്‌ കണ്‍വീനര്‍ : ബിജു കെ തമ്പി  
പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു  

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...