പിറവം വലിയ പള്ളി കത്തീഡ്രല്‍ പദവിയിലേയ് ക്ക്


ന്യൂഡല്‍ഹി: സച്ചിന് ആരാധകരുടെ ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമായി. സമ്മര്‍ദ്ദങ്ങളുടെ എണ്‍പതുകളും തൊണ്ണൂറുകളും കടന്ന് സച്ചിന് രമേശ് ടെണ്ടുല്‍ക്കര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടി. ഏഷ്യകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെയാണ് സച്ചിന് തന്റെ നൂറാം സെഞ്ച്വറി തികച്ചത്. 138 പന്തില്‍ നിന്നാണ് സച്ചിന് (100)തന്റെ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ 49 ാം ഏകദിന സെഞ്ച്വറിയാണിത്. 763 ാം ഇന്നിംഗ്സിലാണ് സച്ചിന് നൂറ് അന്താരാഷ്ട്ര സെഞ്ച്വറികള്‍ തികയ്ക്കുന്ന ആദ്യ താരം എന്ന ബഹുമതി സ്വന്തമാക്കിയത്. ബംഗ്ലാദേശിനെതിരെ സച്ചിന് നേടിയ ആദ്യ സെഞ്ച്വറിയാണ് ചരിത്രമായത് എന്ന പ്രത്യേകതയുമുണ്ട്. ഒരു സിക്സറും 10 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു സച്ചിന്റെ ചരിത്ര നൂറ്. |
