യാക്കോബായ യൂത്ത് അസോസിയേഷന്‍ കണ്ടനാട് ഭദ്രാസന നേതൃത്വം യോഗം പിറവം വലിയ പള്ളിയില്‍ വച്ച് നടന്നു. യൂത്ത് അസോസിയേഷന്‍ മുന്‍ കേന്ദ്ര വൈസ് പ്രസിഡണ്ട് അഭി മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലിത്ത യോഗം ഉദ്ഘാടനം ചെയ്തു.ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു സ്വാഗതം ആശംസിച്ചു.കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.ഫാ വര്‍ഗീസ് പനച്ചിയില്‍,ഫാ.ജയിംസ് ചാലപ്പുറം, ഫാ ഷിജു, കേന്ദ്ര സെക്രട്ടറി ബിജു സ്കറിയ ,കേന്ദ്ര വൈസ് പ്രസിഡണ്ട് ജോസ് സ്ലീബ, കേന്ദ്ര കമ്മിറ്റി മെമ്പര്‍മാരായ പോള്‍ പറവൂര്‍, റെജി.പി.വര്‍ഗീസ്, കണ്ടനാട് ഭദ്രാസന വൈസ് പ്രസിഡണ്ട് ജോണ്‍സന്‍ പുത്തന്‍കുരിശു എന്നിവര്‍ പ്രസംഗിച്ചു.ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നായി അനേകം പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.
No comments:
Post a Comment