പഴന്തോട്ടം പള്ളിയില്‍ ശവ സംസ്കാരത്തിന് സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ ലംഘിക്കപെട്ടു. സര്‍ക്കാര്‍ നിലപാടുകള്‍ സഭയെ ഭയപ്പെടുത്തുന്നുവെന്നും അഭി ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പുത്തന്‍കുരിശ്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഭ്യന്തര വകുപ്പിന്റെ ചുമതലയൊഴിയണമെന്ന് യാക്കോബായ സഭയിലെ ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ ജനഹിതം അടിച്ചമര്‍ത്തുകയാണ് . മുഖ്യമന്ത്രി സഭയെ ഉപദ്രവിക്കുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയും ഒരു മന്ത്രിയും വിശ്വാസികള്‍ക്കെതിരായ നടപടികള്‍ക്ക് ഒത്താശ ചെയ്യുകയാണ് . പിറവം ഉപതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ധാരണകള്‍ ലംഘിക്കുകയാണ് . പോലീസില്‍ നടക്കുന്നത് എന്തെന്ന് മുഖ്യമന്ത്രി അറിയുന്നില്ല. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി വകുപ്പ് ഒഴിയണമെന്ന് വിശ്വാസ സംരക്ഷണ സമിതി അധ്യക്ഷന്‍ കൂടിയായ മാര്‍ അത്താനാസിയോസ് ആവശ്യപ്പെട്ടു.
സഭാതര്‍ക്കം നിലനില്‍ക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി യാക്കോബായ വിഭാഗവും പോലീസും തമ്മിലുണ്ടായ തര്‍ക്കവും ലാത്തിച്ചാര്‍ജുമാണ് സഭയെ പ്രകോപിപ്പിച്ചത് . പളളിയില്‍ ഓര്‍ത്തഡോക്‌സ് പക്ഷവുമായി തര്‍ക്കം ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏലിയാസ് മാര്‍ യൂലിയോസ് , മാത്യൂസ് മാര്‍ അന്തോനിയോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment