കിഴക്കമ്പലം: ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ മോറയ്ക്കാല സെന്റ് മേരീസ് എച്ച്.എസ്.എസ്. മൈതാനിയില്‍ നടക്കുന്ന പള്ളിക്കര കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. പന്തലിനുള്ള കാല്‍നാട്ടുകര്‍മ്മം കത്തീഡ്രല്‍ വികാരി ഫാ. ബാബു വര്‍ഗീസ് നിര്‍വഹിച്ചു. സഹവികാരിമാരായ ഫാ. സി.പി.വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളി, ട്രസ്റ്റിമാരായ സണ്ണിപോള്‍, എ.എം.പൗലോസ്, യൂത്ത് അസോസിയേഷന് സെക്രട്ടറി ജിബു ഐസക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യാക്കോബായ യൂത്ത് അസോസിയേഷന് അങ്കമാലി ഭദ്രാസനം
ST MARYS CATHEDRAL YOUTH ASSOCIATIONS
Wednesday, November 23, 2011
പിറവത്തു പരസ്യ നിലപാടില്ല: ശ്രേഷ്ഠ കാതോലിക്കാ ബാവ
കോലഞ്ചേരി: പിറവം ഉപതെരഞ്ഞെടുപ്പില്‍ പരസ്യമായ രാഷ്ട്രീയ നിലപാടു സ്വീകരിക്കില്ലെന്ന് യാക്കോബായ സഭ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂരമാാണു സഭയ്ക്കുള്ളതെന്നും രാജ്യത്തിനും സമൂഹത്തിനും പ്രയോജനപ്പെടുന്നവരെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം സഭാംഗങ്ങള്‍ക്കുണ്ടെന്നും ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു.അനൂപ് ജേക്കബിനെ സ്ഥാനാര്‍ഥിയാക്കണമെന്നു സഭ നിര്‍ബന്ധിച്ചിട്ടില്ല. തെരഞ്ഞെടുപ്പും സഭാതര്‍ക്കവും കൂട്ടിക്കുഴയ്ക്കുന്ന നീതി സഭയ്ക്കില്ല. വിവരവും കഴിവുമുള്ളയാളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്കു കഴിവുണ്ട്. കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സഭയ്ക്ക് ഒട്ടേറെ നന്മകള് ചെയ്തിട്ടുണ്ട്, യു.ഡി.എഫ്. സര്‍ക്കാര്‍ നന്മകള് ചെയ്യുമെന്നു കാത്തിരിക്കുകയാണ്. അറിയിച്ചു.എല്ലാ സര്‍ക്കാരുകളെയും കുറ്റപ്പെടുത്തുന്ന സമീപനമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റേത്. ക്രിസ്തീയത നഷ്ടപ്പെടുന്നതാണു തര്‍ക്കം തീരാത്തതിനു കാരണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടുന്നതിന് സര്‍ക്കാരിനു പരിമിതികളുണ്ടെന്നു ബാവ ചൂണ്ടിക്കാട്ടി.
സഭാതര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന കോടതി നിര്‍ദേശം മാനിക്കാന്‍ ഓര്‍ത്തഡോക്സ് സഭ തയ്യാറാകണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. 2001ല്‍ സുപ്രീം കോടതിയും 2010ലും 2011ലും ഹൈക്കോടതിയും സഭാതര്‍ക്കം കോടതിക്കുവെളിയില്‍ പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും എതിര് വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് സഭാ സമാധാനത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന് ബാവ ചൂണ്ടിക്കാട്ടി.
യാക്കോബായ സഭ ഇക്കാര്യത്തില്‍ എന്നും തയ്യാറായി മുന്നോട്ടുവന്നിട്ടുമുണ്ട്. സഭ എന്നും സമാധാനം കാംക്ഷിക്കുന്നു. അതിനാല്‍, തര്‍ക്കമുള്ള പള്ളികളില്‍ റഫറണ്ടം നടത്തി ഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് പള്ളി വിട്ടുനല്കുവാന് നടപടി വേണം. ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും വേണം. കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നിഷേധാത്മക നിലപാടാണ് പ്രശ്നപരിഹാരത്തിന് തടസ്സമായി നില്‍ക്കുന്നത്. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികള്‍ക്ക് ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടാകാന്‍ പാടില്ല.Tuesday, November 22, 2011
Visit of Patriarchal Representative, Mor Philoxenos Mathiyas Nayis to Malankara


(At Thoothootty Gregorian Centre, with Mor Philoxenos Zacharias Metropolitan)
**********

(At Manarcad Morth Mariyam JSO Cathedral)
**********

(With Mor Themotheos Thomas Metropolitan at St. Joseph's JSO Cathedral, Kottayam)
**********

(Leading Prayers at the home of Fr. Cherian Kottayil, The nightingale of Malankara)
Photos: Dipu George, Kottayam
**********

(At St. Mary's JSO Chapel, Kattachira (Universal Pilgrim Centre))
**********

(Offering incense at the Holy Tomb of HH Patriarch Ignatius Eliyas II at St. Ignatius Dayaro, Manjanikkara)
മാര്‍ അപ്രേം യാക്കോബായ സുറിയാനി പള്ളി കൂദാശ ചെയ്തു
![]() |
കോട്ടയം: വടവത്തൂര്‍ മാര്‍ അപ്രേം യാക്കോബായ സുറിയാനി പള്ളി കൂദാശ ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വ്വഹിക്കുന്നു. |
കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
സെന്റ് ബേസില്‍ ദയറയുടെയും മോര് ബസേലിയോസ് പള്ളിയുടെയും ശിലാസ്ഥാപന കര്‍മ്മം
തൃശ്ശൂര്‍: യാക്കോബായ സുറിയാനി സഭയുടെ തൃശ്ശൂര്‍ ഭദ്രാസനത്തിലെ പീച്ചി റോഡില്‍ നിര്‍മ്മിക്കുന്ന സെന്റ് ബേസില്‍ ദയറയുടെയും മോര് ബസേലിയോസ് പള്ളിയുടെയും ശിലാസ്ഥാപന കര്‍മ്മം ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്വ്വഹിച്ചുപാത്രിയര്ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര് പീലക്സിനോസ് മത്തിയാസ്, എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത,അഭി. മാത്യൂസ് മാര്‍ അപ്രേം, ഇടവക മെത്രാപ്പോലിത്ത അഭി. കുര്യാക്കോസ് മോര് യെവുസേബിയോസ് എന്നിവര്‍ സഹ കാര്മികര് ആയിരുന്നു.
Monday, November 21, 2011
യാക്കോബായ വിശ്വാസികള്‍ പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു
പിറവം: സഭാതര്‍ക്കം നിലനില്‍ക്കുന്ന മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിഭാഗം പള്ളിനടയില്‍ കുര്‍ബാനയര്‍പ്പിച്ചു. വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ പള്ളിയിലേയ്ക്ക് നീങ്ങിയ വിശ്വാസികളെ പള്ളിനടയില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നായിരുന്നു കുര്‍ബാന. പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സംഭവം.
പള്ളിനടയില്‍ത്തന്നെ ത്രോണോസ് ഒരുക്കിയായിരുന്നു കുര്‍ബാന. രാവിലെ ഏഴ് മണിയോടെയാണ് വിശ്വാസികള്‍ താഴത്തെ കുരിശിങ്കലില്‍നിന്നും പള്ളിയിലേയ്ക്ക് നീങ്ങിയത്. പള്ളിയില്‍ കയറി കുര്‍ബാനയര്‍പ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പോലീസ് തടഞ്ഞാല്‍ അവിടെത്തന്നെ കുര്‍ബാനനടത്താന്‍ തയ്യാറായാണ് ഇവര്‍ എത്തിയത്. കുര്‍ബാനയ്ക്കുവേണ്ട തക്സ, കാസ, പിലാസ,അപ്പം, വീഞ്ഞ്, ധൂപക്കുറ്റി, വൈദികന് ധരിക്കുവാനുള്ള കാപ്പ തുടങ്ങിയവയെല്ലാം നിമിഷനേരംകൊണ്ട് പള്ളിനടയിലെത്തിച്ചു. ശെമ്മാശന്മാരായ അജോ കുര്യാക്കോസ്, ബിനു വര്‍ഗീസ് എന്നിവര്‍ കുര്‍ബാനയ്ക്ക് സഹായികളായി. ട്രസ്റ്റി ജേക്കബ് മാത്യുവിന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
രാമമംഗലം എസ്ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്സംഘം പള്ളിനടയില്‍ നിലയുറപ്പിച്ചിരുന്നു. കുര്‍ബാനയ്ക്കുശേഷം വിശ്വാസികള്‍ പോലീസ്അകമ്പടിയില്‍ സെമിത്തേരിയിലെത്തി പൂര്‍വികരുടെ കല്ലറകള്‍ക്കുമുന്നില്‍ തിരിതെളിച്ച് പ്രാര്‍ഥന നടത്തി.
Sunday, November 20, 2011
ദമാസ്കസ്സില്‍ നിന്നുള്ള പാത്രിയര്‍ക്ക പ്രതിനിധി സംഘം കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രവും മഞ്ഞനിക്കര ദയറായും സന്ദര്‍ശിച്ചു.
സണ്‍ഡേ സ്കൂള്‍ കലോത്സവത്തില്‍ പെരുമ്പാവൂര്‍ മേഖല ചാമ്പ്യന്മാര്
കോലഞ്ചേരി: എംജെഎസ്എസ്എയുടെ അഖില മലങ്കര സണ്‍ഡേ സ്കൂള്‍ കലോത്സവത്തില്‍ അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മേഖല 143 പോയിന്റുകള്‍ നേടി ഓവറോള്‍ ചാമ്പ്യന്മാരായി. 140 പോയിന്റുകള്‍ നേടിയ അങ്കമാലി രണ്ടാം സ്ഥാനവും, 134 പോയിന്റുകളോടെ കൊച്ചി മൂന്നാം സ്ഥാനത്തുമെത്തി. പുത്തന്‍കുരിശിലെ കേന്ദ്ര ഓഫീസ് ഹാളില്‍ നടന്ന മത്സരങ്ങള്‍ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു. സീനിയര്‍ വിഭാഗത്തില്‍ പെരുമ്പാവൂരും ജൂനിയര്‍ വിഭാഗത്തില്‍ കൊച്ചിയും സബ് ജൂനിയര്‍ വിഭാഗത്തില്‍ അങ്കമാലി മേഖലയും ജേതാക്കളായി. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് സണ്‍ഡേ സ്കൂള്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ സ്കൂളിനുള്ള ട്രോഫി നേടി. വേങ്ങൂര്‍ മാര്‍ കൗമ സണ്‍ഡേ സ്കൂളാണ് രണ്ടാംസ്ഥാനത്ത്. ജില്ലാതലത്തില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനവും തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ദിയസ് കോറസ് മെത്രാപ്പോലീത്ത സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാ. സി.കെ. സാജുവിന്റെ അധ്യക്ഷതയില്‍ ബേബി മത്താറ, പി.വി. ഏലിയാസ്, കെ.എം. തമ്പി, ജോസ് ഡി. കൈപ്പിള്ളില്‍, എം.ജെ. മര്‍ക്കോസ്, ബേബി വര്‍ഗീസ്, പി.ഐ. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ദമാസ്കസ്സില്‍ നിന്നുള്ള പാത്രിയര്‍ക്ക പ്രതിനിധി സംഘം എത്തി
നെടുമ്പാശ്ശേരി: ആകമാന സുറിയാനിസഭയുടെ മേലധ്യക്ഷന് ഇഗ്നാത്തിയോസ് സക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി സംഘം ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ശനിയാഴ്ച എമിറേറ്റ്സ് എയര്‍ ലൈന്‍സ് വിമാനത്തില്‍ ദമാസ്ക്കസില്‍ നിന്നും എത്തിയ സംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്കി. പാത്രിയര്‍ക്കീസ് ബാവയുടെ അസിസ്റ്റന്റ് ആര്‍ച്ച് ബിഷപ്പ് മോര് പീലക്സിനോസ് മത്തിയാസ്, സെക്രട്ടറി ആബൂനാ മത്താ അല്‍ഖൂരി, മലങ്കര സഭാകാര്യ സെക്രട്ടറി കരിമ്പനയ്ക്കല്‍ മാത്യൂസ് റമ്പാന് എന്നിവരുള്‍പ്പെട്ട സംഘമാണ് എത്തിയിട്ടുള്ളത്.
എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഏല്യാസ് മോര് അത്തനാസിയോസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത, ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്ത, എബ്രഹാം കോതകേരില്‍ കോര്‍ എപ്പിസ്ക്കോപ്പ, സഭാ മാനേജിങ് കമ്മിറ്റി അംഗം സി.വൈ. വര്‍ഗീസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിനിധിസംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചത്.പുതുതായി നിര്‍മിച്ചിട്ടുള്ള വടവാത്തൂര്‍ മാര്‍ അപ്രേം പള്ളിയുടെ കൂദാശ ചടങ്ങില്‍ സംഘം പങ്കെടുക്കും. പുത്തന്‍കുരിശ്, മഞ്ഞനിക്കര, കട്ടച്ചിറ, തുരുത്തിശ്ശേരി, തുടങ്ങിയ പള്ളികളില്‍ സന്ദര്‍ശനം നടത്തും. ശ്രേഷഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുമായി കൂടിക്കാഴ്ച നടത്തും
പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും വിശുദ്ധ കൂര്‍ബാനയും
അബര്ഡീന്: അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ 109-ാമത് ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 20ന് ആഘോഷിക്കും.
അബര്ഡീന്: അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പരുമല തിരുമേനിയുടെ 109-ാമത് ഓര്‍മപ്പെരുന്നാള്‍ നവംബര്‍ 20ന് ആഘോഷിക്കും.
അബര്ഡീന്മാസ്ട്രി ഡ്രൈവിലുള്ള സെന്റ് ക്ലെമന്റ്സ് എപ്പിസ്കോപ്പല്‍ പ്രഭാത നമസ്കാരവും ഫാ. തോമസ് പുതിയമഠത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കൂര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും ആശീര്‍വാദവും കൈമുത്തും നേര്‍ച്ചയും ഉണ്ടായിരിക്കും.
കുടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.തോമസ് പുതിയാമഠം -07897105278, സെക്രട്ടറി രാജു വേലംകാല-07789411249, ട്രഷറര്‍ ജോണ്വറുഗീസ്-07737783234 എന്നിവരുമായി ബന്ധപ്പെടുക. വെബ്സൈറ്റ്:www.aberdeenpally.com
കുടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.തോമസ് പുതിയാമഠം -07897105278, സെക്രട്ടറി രാജു വേലംകാല-07789411249, ട്രഷറര്‍ ജോണ്വറുഗീസ്-07737783234 എന്നിവരുമായി ബന്ധപ്പെടുക. വെബ്സൈറ്റ്:www.aberdeenpally.com
ചിത്രരചനാ മത്സരം
Saturday, November 19, 2011
മാര്‍ യാക്കോബ് ബുര്ദോനയുടെ ഓര്‍മപ്പെരുന്നാളും സുവിശേഷ മഹായോഗവും
കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫന്‍സ് ബെസ് യാക്കോബായ സുറിയാനി വലിയ പള്ളിയിലെ മാര്‍ യാക്കോബ് ബുര്ദോനയുടെ ഓര്‍മപ്പെരുന്നാളും സുവിശേഷ മഹായോഗവും നവംബര്‍ 20 മുതല്‍ 28 വരെ നടക്കും.
20ന് രാവിലെ 10.30ന് വികാരി ഫാ. ഷാജി തെക്കേക്കുടിയുടെ പ്രധാന കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. വൈകീട്ട് 6.30ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. കെ.പി. എബ്രഹാം തോളേലി പ്രസംഗിക്കും.
21 മുതല്‍ 26 വരെ രാവിലെ 7.30ന് വി. കുര്‍ബാനയും വൈകീട്ട് 6.45ന് പ്രസംഗവും ഉണ്ടായിരിക്കും.
27ന് രാവിലെ 8ന് വി. കുര്‍ബാനക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ കാര്‍മികത്വം വഹിക്കും. വൈകീട്ട് 6ന് പ്രസംഗം, ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. 28ന് രാവിലെ 8.30ന് വി. കുര്‍ബാനക്ക് ഡോ. മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 3ന് കൊടിയിറക്കം നടക്കും.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികള്‍ കട്ടച്ചിറ പള്ളിയില്‍
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ പ്രതിനിധികളടങ്ങുന്ന 20 അംഗ സംഘം ഞായറാഴ്ച കട്ടച്ചിറ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലെത്തുന്നു.മോര് ഫീലക്സീനോസ് മത്ത്യാസ് നയിസ് നേതൃത്വം നല്കുന്ന പ്രതിനിധി സംഘത്തെ കട്ടച്ചിറ വലിയ പള്ളി കവലയില്‍ നിന്നും തനതു കേരളീയ ശൈലിയില്‍ സ്വീകരിക്കും.തുടര്‍ന്ന് ചാപ്പലില്‍ നടക്കുന്ന പ്രാര്‍ത്ഥനകള്‍ക്കു അഭി.തിരുമേനിമാര് നേതൃത്വം നല്കുന്നു. ഏവരെയും പരിശുദ്ധ അമ്മയുടെ നാമത്തില്‍ തീര്‍ഥാടന കേന്ദ്രത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
Friday, November 18, 2011
വികാരിയെ കയറ്റിയില്ല; സ്വതന്ത്ര സഭയിലെ വൈദികന് ആരാധന നടത്തി
കൊച്ചി: സഭാ നേതൃത്വം നിയമിച്ച വികാരിയെ പള്ളിയില്‍ കയറ്റാതെ ഇടവകക്കാര് മറ്റൊരു സഭയിലെ വൈദികനെക്കൊണ്ടുവന്ന് ആരാധന നടത്തി. കഴിഞ്ഞ ഞായറാഴ്ച വെണ്ണിക്കുളം സെന്റ് ബഹനാന് ഓര്‍ത്തഡോക്സ് പള്ളിയിലാണു സംഭവം.
സഭാ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇടവകക്കാര്, സഭ നിയോഗിച്ച വൈദികനെ മാറ്റിനിര്‍ത്തി മലങ്കര സ്വതന്ത്ര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ വൈദികനായ ഫാ. മനോജ് എം. കോശിയെ കൊണ്ടുവന്ന് കുര്‍ബാന ഉള്‍പ്പെടെയുള്ള കൂദാശകള്‍ സ്വീകരിക്കുകയായിരുന്നു. നിരണം ഭദ്രാസനത്തില്‍ നിന്ന് വെണ്ണിക്കുളം പള്ളിയെ ഒഴിവാക്കിയതാണ് ഇടവകക്കാരെ ചൊടിപ്പിച്ചത്.
വെണ്ണിക്കുളം പള്ളിയില്‍ ഭവന കൂദാശയും ധൂപപ്രാര്‍ഥന, സെമിത്തേരി പ്രാര്‍ഥന തുടങ്ങിയവയും പുതിയ സഭയിലെ വൈദികന് നടത്തിക്കൊടുത്തു. 320 ഇടവകക്കാര് ഒന്നിച്ച് സഭാ ആസ്ഥാനമായ അമയന്നൂരില്‍ ചെന്ന് വാഹനാകമ്പടിയോടെയാണ് വൈദികനെ കൊണ്ടുവന്നത്.
ഇടവക ജനം ഒറ്റക്കെട്ടായി മറ്റൊരു വൈദികനെ ക്ഷണിച്ചതും അന്യസഭയിലെ വൈദികന് തയാറായതും ചര്‍ച്ചയായിട്ടുണ്ട്. ഇടവകകള്‍ സ്വതന്ത്രമാണെന്നും അവയുടെ ഭരണം ഇടവക യോഗത്തില്‍ നിക്ഷിപ്തമാണെന്നും 1995 ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ അവകാശമാണ് വെണ്ണിക്കുളം ഇടവക നടപ്പാക്കിയത്.
Subscribe to:
Posts (Atom)










