21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Thursday, October 27, 2011


വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

    വെട്ടിത്തറ മാര്‍ മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ.മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നു.നീണ്ട പതിനഞ്ചു  വര്‍ഷത്തിനു ശേഷമാണ് ഇവിടെ ഒരു മേല്പ്പട്ടക്കാരന്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുന്നത്. കുര്‍ബ്ബാനയ്ക്ക് ശേഷം എം.ജെ.എസ്.എസ്.എ പൂത്തൃക്ക ഡിസ്ട്രിക്ട് സണ്‍ഡേ സ്‌കൂള്‍ അധ്യാപക ഏകദിന സമ്മേളനംഅഭി തിരുമേനി     ഉദ്ഘാടനം ചെയ്തു.ഫാ. എല്‍ദോസ് കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു.

മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സ്റ്റുഡന്റ്സ് മൂവ്മെന്റ് വാര്‍ഷികം

കോതമംഗലം മോര്‍ അത്താനാസിയോസ് കോളേജിലെ "മാര്‍ ഗ്രീഗോറിയോസ് യാക്കോബായ സ്റ്റുഡന്റ്സ് മൂവ്മെന്റ്"(MGJSM ) ന്റെ വാര്‍ഷികം പ്രസിഡണ്ട്‌ അഭി.കുര്യാക്കോസ് മോര്‍ തെയോഫിലാസ് വി. കുര്‍ബ്ബാനയ്ക്ക് ശേഷം കോളേജ് ചാപ്പലില്‍ വച്ച് ഉദ്ഘാടനം ചെയ്തു.ഫാ സെബി എല്‍ദോ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രൊഫ.അനു ജോര്‍ജ്, ഡീക്കന്‍ അനീഷ്‌ കെ ജോയ്, ശ്രീ ആകാശ് കുര്യന്‍ ,ശ്രീ  പോള്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു.

Wednesday, October 26, 2011


യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക അല്‍മായ നേതൃസംഗമം

പുത്തന്‍കുരിശ്‌: യാക്കോബായ സഭയുടെ വൈദികരുടെയും ഇടവക സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളുടെയും ഇടവക പള്ളികളില്‍നിന്നുള്ള ട്രസ്‌റ്റിമാരുടെയും ഭക്‌തസംഘടനാ കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും സംയുക്‌ത യോഗം ഇന്നു രാവിലെ 11ന്‌ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി ചാപ്പലില്‍ നടത്തും.
ശ്രേഷ്‌ഠ കാതോലിക്ക മോര്‍ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും പങ്കെടുക്കും.
സഭാ തര്‍ക്കം നിലനില്‍ക്കുന്ന ദൈവാലയങ്ങളില്‍ റഫറണ്ടം നടത്തി ജനഹിതമറിഞ്ഞ്‌ തര്‍ക്കങ്ങള്‍ക്കു പരിഹാരം കാണണമെന്ന സഭയുടെ നിലപാടില്‍നിന്നു പിന്നോട്ടുമാറുകയില്ലെന്നു ശ്രേഷ്‌ഠ ബാവാ വ്യക്‌തമാക്കി.

പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വലിയ പെരുന്നാള്‍



Tuesday, October 25, 2011


മഴുവന്നൂര്‍ സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നൂറ്റിയമ്പതാം വര്‍ഷ ജൂബിലി , സണ്‍‌ഡേസ്കൂള്‍ ശതാബ്ദി, പരിശുദ്ധ ചാത്തുരുത്തില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും.

മഴുവന്നൂര്‍: സെന്‍റ് തോമസ്‌ യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നൂറ്റിയമ്പതാം വര്‍ഷജൂബിലി,സണ്‍‌ഡേ സ്കൂള്‍ ശതാബ്ദി, പരിശുദ്ധ ചാത്തുരുത്തില്‍ കൊച്ചു തിരുമേനിയുടെ തിരുശേഷിപ്പ്സ്ഥാപനവും ഓര്‍മ്മപ്പെരുന്നാളും 2011 ഒക്ടോബര്‍ 30 ഞായര്‍ മുതല്‍ നവംബര്‍ 3 വ്യാഴം വരെ നടത്തുന്നു.
ഒക്ടോബര്‍  30 വൈകിട്ട് 4 നു പാത്രിയര്‍ക്കാ സെന്ററില്‍  നിന്നും തിരുശേഷിപ്പ് ആനയിച്ചു കൊണ്ടുള്ള വാഹന ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടി ഇടവകയിലെ 24 കുടുംബ യൂണിറ്റുകളും, മഴുവന്നൂര്‍ , തട്ടാംമുകള്‍  മംഗലത്ത് നട എന്നീ  സണ്‍‌ഡേസ്കൂളികളിലെ കുട്ടികളും അണിനിരക്കുന്ന ഘോഷയാത്ര . റാലിയ്ക്ക് ശേഷം ജൂബിലി സ്മാരക മന്ദിരത്തിന്റെ കൂദാശ അഭി.യാക്കോബ് മോര്‍ അന്തോണിയോസ് , അഭി.ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടക്കും.
വൈകിട്ട് 6 മണിയ്ക്ക് പരിശുദ്ധ ചാത്തുരുത്തി  ഗീവര്‍ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് ശ്രേഷ്ഠ കാതോലിയ്ക്ക ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ പള്ളിയില്‍ സ്ഥാപിക്കും.തുടര്‍ന്ന് നടക്കുന്ന  ജൂബിലി സമാപന പൊതുസമ്മേളനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ  ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും.
ആബൂണ്‍ മോര്‍ ശ്രേഷ്ഠ കാതോലിയ്ക്ക ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ യോഗത്തില്‍ അധ്യക്ഷത. വഹിക്കും. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി. ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ബഹുമാനപ്പെട്ട എക്സൈസ് മന്ത്രി ശ്രീ കെ വി ബാബു സുവനീര്‍ പ്രകാശനം നിര്‍വ്വഹിക്കും.അഭി ഗീവര്‍ഗീസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത , അഭി.യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലിത്ത , ശ്രീ കെ പി  ധനപാലന്‍ എം പി, ശ്രീ വി ജി സജീന്ദ്രന്‍ എം എല്‍ എ , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ എല്‍ദോസ് കുന്നപ്പിള്ളി , സഭ സെക്രട്ടറി ശ്രീ തമ്പു ജോര്‍ജ് തുകലന്‍,മുന്‍ മന്ത്രി  ശ്രീ ടി എച് മുസ്തഫ ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും.
പ്രധാനപ്പെരുന്നാള്‍ ദിവസമായ നവംബര്‍ 3 നു നടക്കുന്ന വി. അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് 
ശ്രേഷ്ഠ കാതോലിയ്ക്ക ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മുഖ്യ കാര്‍മികത്വം നല്‍കും. അഭി അബ്രാഹം മോര്‍ സേവേറിയോസ് മെത്രാപ്പോലിത്ത ,അഭി മാത്യൂസ്‌ മോര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത, അഭി കുര്യാക്കോസ് മോര്‍ യെസേബിയോസ് മെത്രാപ്പോലിത്ത, അഭി.യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലിത്ത, വന്ധ്യ ഗബ്രിയേല്‍ റമ്പാന്‍ എന്നിവര്‍ സഹ കാര്‍മികരാകും.

യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക അല്‍മായ നേതൃസംഗമം കോലഞ്ചേരിയില്‍

കോലഞ്ചേരി: യാക്കോബായ സഭയുടെ അഖില മലങ്കര വൈദീക-അല്‍മായ നേതൃസംഗമം നാളെ കോലഞ്ചേരിയില്‍ നടക്കും. രാവിലെ 11 ന്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ യാക്കോബായ ചാപ്പലില്‍ (മോര്‍ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയന്‍ നഗര്‍) ആണ്‌ സംഗമം. ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ ഉദ്‌ഘാടനം ചെയ്യും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. സഭയിലെ മെത്രാപ്പോലീത്തമാരും ഭാരവാഹികളും യോഗത്തില്‍ സംബന്ധിക്കും.
സംഗമത്തിന്റെ നടത്തിപ്പിനായി ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്ത, ഫാ. വര്‍ഗീസ്‌ ഇടുമാരി, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. പൗലോസ്‌ പുതിയാമഠത്തില്‍, ഫാ. എല്‍ദോ കക്കാടന്‍, ഫാ. ജോണ്‍ കുളങ്ങാട്ടില്‍, ഫാ. ജിബു ചെറിയാന്‍, ഫാ. വര്‍ഗീസ്‌ പുല്യാട്ടേല്‍, ഫാ. ബേബി മാനാത്ത്‌, സ്ലീബ ഐക്കരക്കുന്നത്ത്‌, ജോണി മനിച്ചേരില്‍, ബാബു പോള്‍, വാവച്ചന്‍ കൊടിയമ്പാറയില്‍, പി.കെ. ജോര്‍ജുകുട്ടി, കെ.വി. കുര്യാച്ചന്‍, കെ.എസ്‌. വര്‍ഗീസ്‌, പൗലോസ്‌ പി. കുന്നത്ത്‌, തമ്പി നാലാനിക്കല്‍, ചാക്കോ പത്രോസ്‌ എന്നിവര്‍ ഭാരവാഹികളായി 251 അംഗ കമ്മിറ്റി രൂപീകരിച്ചു.

ഞാറക്കാട് മേഖല സത്യവിശ്വാസ സംരക്ഷണ സമിതിയുടെ വാര്‍ഷിക സമ്മേളനവും വിശ്വാസ പ്രഖ്യാപന റാലിയും

ഞാറക്കാട് മേഖല സത്യാ വിശ്വാസ സംരക്ഷണ സമിതിയുടെയും സെന്റ്‌ ജോണ്‍സ് യാക്കോബായ സുറിയാനിപള്ളിയിലെ കുടുംബ യൂണിറ്റുകളുടെ  വാര്‍ഷിക സമ്മേളനവും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്യുന്നു.
       ഞാറക്കാട് മേഖല സത്യവിശ്വാസ സംരക്ഷണ സമിതിയുടെയും സെന്റ്‌ ജോണ്‍സ് യാക്കോബായ സുറിയാനിപള്ളിയിലെ കുടുംബയൂണിറ്റുകളുടെ  വാര്‍ഷിക സമ്മേളനവും ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ഉദ്ഘാടനം ചെയ്തു.ഇടവക മെത്രാപ്പോലിത്ത അഭി.മാത്യൂസ്‌ മോര്‍ ഈവാനിയോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി ഫാ.എല്‍ദോസ് കക്കാടന്‍ സ്വാഗതം ആശംസിച്ചു.കണ്ടനാട് ഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്കോപ്പ ഭക്തി പ്രമേയം അവതരിപ്പിച്ചു. അഭി ഏലിയാസ്‌ മോര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ എല്‍ദോസ് കുന്നപ്പള്ളി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. 
  ശ്രീ.സിനില്‍ ചാക്കോ കുടുംബ യൂണിറ്റുകളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈകിട്ട് ആയിരക്കണക്കിനു വിശ്വാസികള്‍  പങ്കെടുത്ത വിശ്വാസ പ്രഖ്യാപന റാലി നടന്നു. ശ്രീ ഷിബു തെക്കുംപുറം,മനോജ്‌ കൊക്കാടന്‍, കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സിനോള്‍.വി.സാജു , എം.എസ്‌.ബെന്നി എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Monday, October 24, 2011


എണ്‍പത്‌ യാക്കോബായ ഇടവകകള്‍ പിടിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കോടതിയിലേക്ക്‌

കൊച്ചി: യാക്കോബായ സഭയുടെ പ്രമുഖ ഇടവക പള്ളികളില്‍ അവകാശം സ്‌ഥാപിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ കോടതിയിലേക്ക്‌. ആദ്യഘട്ടമായി എണ്‍പതു പള്ളികള്‍ക്കുവേണ്ടിയാണ്‌ സിവില്‍ നടപടി ക്രമം സെക്ഷന്‍ 92 നിയമപ്രകാരം പ്രാതിനിധ്യസ്വഭാവമുള്ള ഹര്‍ജി (റപ്രസന്റേറ്റീവ്‌ സ്യൂട്ട്‌) ഫയല്‍ ചെയ്യാന്‍ ആലോചിക്കുന്നത്‌. ഇതിന്റെ ഭാഗമായി പ്രമുഖ അഭിഭാഷകരുമായി ഓര്‍ത്തഡോക്‌സ് നേതൃത്വം ചര്‍ച്ച നടത്തിക്കഴിഞ്ഞു. വൈകാതെ ഓരോ പള്ളിക്കെതിരായ കേസുകള്‍ പള്ളി കോടതിയില്‍ ഫയല്‍ ചെയ്യും. സെക്ഷന്‍ 92 പ്രകാരം ഹര്‍ജി നല്‍കുമ്പോള്‍ ഇടവകക്കാരുടെ അഭിപ്രായം കേള്‍ക്കാന്‍ അവസരമുണ്ട്‌.
2002ല്‍ പരുമലയില്‍ നടന്ന യോഗത്തോടെ 95 ലെ വിധി നടത്തിപ്പ്‌ പൂര്‍ത്തിയായെന്നും നടപ്പാക്കാന്‍ ഇനിയൊന്നും ശേഷിക്കുന്നുമില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധിയാണ്‌ നിലനില്‍പ്പിനു വേണ്ടിയുള്ള അന്തിമ പോരാട്ടത്തിനൊരുങ്ങാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പ്രേരിപ്പിക്കുന്നത്‌.
മലങ്കര സഭയില്‍ കേസുകളുടെ പെരുമഴക്കാലത്തിന്‌ ഇതോടെ തുടക്കമാകുമെന്നാണ്‌ ആശങ്ക. ഒരോ പള്ളിക്കും കേസ്‌ വരുന്നതോടെ സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാകും. ഓരോ പള്ളിക്കും പ്രത്യേകം കേസ്‌ സമര്‍പ്പിക്കും. നിയമത്തിന്റെ പഴുതുകള്‍ തേടിപ്പിടിച്ച്‌ ന്യായം നിരത്തിയാലും ഇടവകജനം ഒറ്റക്കെട്ടായി പൊതുയോഗം ചേര്‍ന്ന്‌ തങ്ങള്‍ 34 ലെ ഭരണഘടന സ്വീകരിക്കുന്നില്ലെന്ന്‌ തീരുമാനിച്ചാല്‍ കോടതിക്ക്‌ എന്തു ചെയ്യാന്‍ മറുചോദ്യവും ഓര്‍ത്തഡോക്‌സ് സഭയില്‍ത്തന്നെ ഉയരുന്നുണ്ട്‌.
സെക്ഷന്‍ 92 കേസുകള്‍ സുപ്രീം കോടതി വരെയെത്താം. പത്തു വര്‍ഷത്തിലേറെ കേസ്‌ നീളാനുമിടയുണ്ട്‌. ഇപ്രകാരം കേസ്‌ നടക്കുന്ന മുളക്കുളം വലിയ പള്ളി കഴിഞ്ഞ പത്തു വര്‍ഷമായി പൂട്ടിക്കിടക്കുകയാണ്‌. മാത്രവുമല്ല, മലങ്കര മെത്രാനും സഹമെത്രാന്മാര്‍ക്കും മലങ്കര സഭയിലെ പള്ളികളില്‍ പ്രവേശിക്കുന്നതിന്‌ ശക്‌തവും മതിയായതുമായ പോലീസ്‌ സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ മാത്യൂസ്‌ ദ്വിതീയന്‍ ബാവയും മെത്രാന്മാരും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ബെഞ്ച്‌ 2003 ല്‍ തള്ളിയതുമാണ്‌.
സമുദായക്കേസില്‍ ഇടവകകള്‍ കക്ഷിയല്ലാത്തതിനാല്‍ അവയെ ബാധിക്കുംവിധമൊരു പ്രഖ്യാപനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ 1995 ലെ അന്തിമവിധി. വിധി വ്യാഖ്യാനിച്ച കീഴ്‌ക്കോടതികള്‍ സെക്ഷന്‍ 92 പ്രകാരമല്ലാത്ത പള്ളിക്കേസുകള്‍ തള്ളുന്ന പ്രവണത ഏറിയ സാഹചര്യത്തിലാണ്‌ ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ നീക്കം. കഴിഞ്ഞയാഴ്‌ച പുത്തന്‍കുരിശ്‌, കണ്ടനാട്‌ പള്ളികേസുകള്‍ ഇപ്രകാരം കോടതി നിരസിച്ചിരുന്നു.

മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ ഉപവാസസമരം നടത്തും.

തൃശ്ശൂര്‍: യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി തൃശ്ശൂര്‍ ഭദ്രാസനത്തിലെ കട്ടിലപൂവം സെന്‍റ് മേരീസ്‌ പള്ളിയില്‍ വെച്ച് കൂടി. പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ്  മെത്രാപ്പോലിത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട്‌ ജോസ് സ്ലീബ സ്വാഗതം ആശംസിച്ചു.സെക്രട്ടറി ബിജു സ്കറിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.തെരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേര്‍ന്ന കമ്മിറ്റിയില്‍ എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു.   
മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക്  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ 29 നു "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും. 
ലക്ഷക്കണക്കിന്‌ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന മുല്ലപെരിയാര്‍ ഡാമിന്‌ പകരമായി പുതിയ ഡാം നിര്‍മ്മിച്ച്‌ ജനങ്ങളെ മരണ ഭയത്തില്‍ നിന്നും രക്ഷിക്കണം എന്നാവശ്യപെട്ടു ഇടുക്കി ലോക്സഭാ മണ്ഡത്തിലെ അയ്യപ്പന്‍ കോവിലെ  ചപ്പാത്തില്‍ വര്‍ഷങ്ങളായി പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കണമെന്നാ വശ്യപ്പെട്ട്‌ ജനകീയ സമരം നടന്നുവരികയാണ്‌. ഇടുക്കി,കോട്ടയം,എറണാകുളം ജില്ലയിലെ ലക്ഷക്കണക്കായ പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ അപകടത്തിലാക്കുന്ന ദുരന്തമാകും മുല്ലപ്പെരിയാറിന്‌ സംഭവിക്കുന്ന ചെറിയ അപകടം പോലും.മുല്ലപെരിയാര്‍ ഡാം സമര സമിതിക്ക്  ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യൂത്ത് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോ 29 നു "ചപ്പാത്തില്‍ " ഉപവാസസമരം നടത്തും. ഉപവാസസമരം യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ അഭി മാത്യൂസ്‌ മോര്‍ തെവോദോസിയോസ്  മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും.
നവംബര്‍ 6 മുതല്‍ 13 വരെ യുവജനവാരം ആയി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. യുവജനവാരത്തിന്റെ  ഉദ്ഘാടനം ഒക്ടോബര്‍ 30 നു കോലഞ്ചേരിയില്‍ നടക്കുന്ന യുവജന സംഗമത്തില്‍ വച്ച് ശ്രേഷ്ഠ കാതോലിയ്ക്കാ ബാവ ഉദ്ഘാടനം ചെയ്യും.
തൃശ്ശൂര്‍, മംഗലാപുരം, മുംബൈ തുടങ്ങിയ ഭദ്രാസനങ്ങളില്‍ 2012 ജനുവരി മുമ്പായി  ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. വാര്‍ഷിക ക്യാമ്പ്‌ മലബാര്‍ ഭദ്രാസനത്തില്‍  വച്ച് ഫെബ്രുവരിയില്‍  നടത്തും. ഭാരതത്തിന്‌ പുറത്തുള്ള യൂത്ത് അസോസിയേഷന്‍ യൂണിറ്റുകളും അഫിലിയേറ്റുചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ വിവധ വിഭാഗങ്ങള്‍ക്ക് കണ്‍വീനര്‍മാരെ തീരുമാനിച്ചു
കായിക വിഭാഗം കണ്‍വീനര്‍  : ഷിജോ പോള്‍ 
കല വിഭാഗം 
കണ്‍വീനര്‍: എല്‍ദോ.കെ.കെ
പബ്ലിസിറ്റി 
കണ്‍വീനര്‍ : റെജി പി വര്‍ഗീസ്‌ പിറവം 
ജീവകാരുണ്യം : ജോബി  പി അബ്രാഹം കുറുപ്പംപടി     
മെമ്പര്‍ഷിപ്‌  ക്യാംപൈന്‍: പോള്‍ വടക്കന്‍ പറവൂര്‍
ക്യാമ്പ്‌ കണ്‍വീനര്‍ : ബിജു കെ തമ്പി  
പ്രാര്‍ത്ഥനയോടെ യോഗം അവസാനിച്ചു  

പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന നടന്നു.

പുത്തന്‍കുരിശ് സെന്‍റ് പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്‍റ് പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ അഭി: കുര്യാക്കോസ് മാര്‍ ദിയസ്കോറോസ് മെത്രാപോലീത്തയുടെ മുഖ്യ കാര്‍മുഖ്യത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന നടന്നു. വികാരി ഫാദര്‍ വര്‍ഗീസ് കളപ്പുരയ്ക്കല്‍, സെന്‍റ് അത്താനാസിയോസ് കത്തീഡ്രല്‍  വികാരി ഫാദര്‍ ജോമി ജോസഫ്‌ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു..
  
കുര്‍ബ്ബാനാനന്തരം വികാരി ഫാദര്‍ വര്‍ഗീസ് കളപ്പുരയ്ക്കലിന്‍റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം നടത്തപ്പെട്ടു, ആകമാന സുറിയാനി സഭയുടെ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കിസ് ബാവയോടും,സഭയുടെ പ്രാധേശിക തലവന്‍ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവയോടും, കണ്ടനാട്‌ ഭദ്രാസനാധിപന്‍ അഭി: മാത്യൂസ്‌ മാര്‍ ഈവാനിയോസ് മെത്രാപോലീത്തയോടും, 2002 ലെ സഭാ    ഭരണഘടനയോടും ഉള്ള കൂറും വിതേയത്വവും  ഒരിക്കല്‍കൂടി  പ്രഖ്യാപ്പിച്ചു...

Sunday, October 23, 2011


ശ്രേഷ്ഠ ബാവയും അഭി.തിരുമേനിമാരും കണ്ടനാട് മര്‍ത്ത മറിയം കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

കണ്ടനാട് മര്‍ത്ത മറിയം കത്തീഡ്രലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ശക്രള്ള ബാവായുടെ 247 മത് ഓര്‍മ്മ പെരുന്നാളിന്‍റെ  സമാപന ദിവസമായ ഇന്നലെ വി.അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിയ്ക്കാ ആബൂണ്‍ മോര്‍ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം നല്‍കി.
മെത്രാപ്പോലിത്തമാരായ അഭി.ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്, അഭി അബ്രാഹം മോര്‍ സേവേറിയോസ് ,അഭി. മാത്യൂസ്‌ മോര്‍ ഇവാനിയോസ്, അഭി. കുര്യാക്കോസ് മോര്‍ തെയോഫിലാസ്,  അഭി. പൌലോസ് മോര്‍ ഐറേനിയോസ്, എന്നിവര്‍ സഹ കാര്‍മികര്‍ ആയിരുന്നു.

Wednesday, October 19, 2011


യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിക്കണം - ശ്രേഷ്ഠ കാതോലിയ്ക്ക ബാവ.

പുത്തന്‍കുരിശ്: ആധുനിക കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടാകുന്ന അനീതിയ്ക്കും ദുഷ്ചെയ്തികള്‍ക്കും  എതിരെ യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിക്കണമെന്നു  ശ്രേഷ്ഠ കാതോലിയ്ക്ക ബാവ ബസേലിയോസ് തോമസ്‌ പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. യാക്കോബായ സഭ യൂത്ത്   അസോസിയേഷന്‍  കേന്ദ്ര നേതൃത്വ യോഗം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ബാവ. യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട്‌ മാത്യൂസ്‌ മാര്‍ തെവോദോസിയോസ്  മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയില്‍ നടന്ന കേന്ദ്ര നേതൃയോഗത്തില്‍ യൂത്ത് അസോസിയേഷന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു സ്കറിയ, ജോയിന്റ് സെക്രട്ടറി Adv : ഷൈജു സി ഫിലിപ്പ് ,ട്രഷറാര്‍ കെ.വൈ.ജോണ്‍സന്‍ , കണ്ടനാട്   ഭദ്രാസന  സെക്രട്ടറി സിനോള്‍ വി സാജു, കൊച്ചി ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ എന്നിവര്‍ പ്രസംഗിച്ചു.

കണ്ടനാട് മര്‍ത്തമറിയാം കത്തീഡ്രലില്‍ പരി.ശക്രള്ള മോര്‍ ബസേലിയോസ് ബാവായുടെ 247 മത് ഓര്‍മ്മപ്പെരുന്നാള്‍ 




All perunnal functions will be available live on -

കോതമംഗലം പള്ളി: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി തള്ളി

കൊച്ചി: കോതമംഗലം മര്‍ത്തോമ്മന്‍ ചെറിയ പള്ളിക്കേസില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച വിധിനടത്തിപ്പു ഹര്‍ജി ഹൈക്കോടതി തള്ളി.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിലെ പരാമര്‍ശങ്ങള്‍ നടപ്പാക്കിക്കിട്ടണമെന്നാവശ്യപ്പെട്ടാണ്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ഹര്‍ജി നല്‍കിയത്‌. 1995 ലെ സുപ്രീംകോടതി വിധിയോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി അപ്രസക്‌തമായതായി ജസ്‌റ്റിസ്‌ പി. ഭവദാസന്‍ നിരീക്ഷിച്ചു.
2002 ല്‍ ജസ്‌റ്റിസ്‌ മളീമഠിന്റെ നിരീക്ഷണത്തില്‍ നടന്ന പരുമല അസോസിയേഷനോടെ 95 ലെ വിധിയുടെ ഡിക്രി നടപ്പാക്കിക്കഴിഞ്ഞു. ഇനി നടപ്പാക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല. ഇടവകകള്‍ കേസില്‍ കക്ഷി ചേരാത്തതിനാല്‍ 95 ലെ വിധിയില്‍ പറഞ്ഞിടത്തോളമേ അവയുടെ കാര്യത്തില്‍ കോടതികള്‍ക്ക്‌ ഇടപെടാന്‍ കഴിയൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 95 ലെ സുപ്രീംകോടതി വിധി നടപ്പാക്കിക്കിട്ടണമെന്നു വാദിഭാഗം ആവശ്യപ്പെട്ടില്ല. ഈ സാഹചര്യത്തില്‍ മറ്റുവിഷയങ്ങളിലേക്കു കടക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
യാക്കോബായ വിഭാഗത്തിനും കോതമംഗലം പള്ളി ഭരണസമിതിക്കുംവേണ്ടി സീനിയര്‍ അഭിഭാഷകരായ ആര്‍.ഡി. ഷേണായ്‌, വി. ചിദംബരേഷ്‌ എന്നിവരും ജിബു പി. തോമസും ഹാജരായി.

കോലഞ്ചേരി പള്ളിത്തര്‍ക്കം: ചര്‍ച്ച പരാജയപ്പെട്ടു :തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന്‌ പരിമിതിയുണ്ടെന്നു മുഖ്യമന്ത്രി

കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു നിയമപരമായ പരിമിതിയുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിനുള്ള മറുപടിയിലാണ്‌ മുഖ്യമന്ത്രി പള്ളിക്കേസില്‍ സര്‍ക്കാര്‍ നിലപാട്‌ വ്യക്‌തമാക്കിയത്‌.
ഇപ്പോഴത്തെ തര്‍ക്കത്തിന്‌ കാരണമായ കേസില്‍ സര്‍ക്കാര്‍ കക്ഷിയല്ല. വിധിയില്‍ സര്‍ക്കാരിന്‌ പ്രത്യേക നിര്‍ദേശമൊന്നും കോടതിയില്‍നിന്നു ലഭിച്ചിട്ടില്ല. അനുകൂലവിധി നേടിയ കക്ഷി വിധി നടത്തിക്കിട്ടുന്നതിനുള്ള വിധി നടത്തിപ്പ്‌ ഹര്‍ജിയും ഫയല്‍ ചെയ്‌തിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനു നിയമപരമായി പരിമിതിയുണ്ട്‌. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തി, അനുരഞ്‌ജനത്തിലൂടെ തര്‍ക്കം പരിഹരിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
കോലഞ്ചേരി പള്ളിക്കും അതിന്റെ കീഴിലുള്ള കോട്ടൂര്‍ പള്ളിക്കും മുഴുവന്‍സമയ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഒരു പള്ളിയും ഔദ്യോഗികമായി അടച്ച്‌ സീല്‍വച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. എം.എല്‍.എമാരായ സുരേഷ്‌ കുറുപ്പ്‌, രാജു ഏബ്രഹാം, ആര്‍. സെല്‍വരാജ്‌, ബാബു എം. പാലിശേരി എന്നിവരാണ്‌ ചോദ്യങ്ങള്‍ ഉന്നയിച്ചത്‌.
അതേസമയം കോലഞ്ചേരി പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു.
മറുപക്ഷത്തിന്‌ ആരാധനയ്‌ക്കു സൗകര്യമൊരുക്കാമെന്നു ഓര്‍ത്തഡോക്‌സ് വിഭാഗം ചര്‍ച്ചയില്‍ അറിയിച്ചു. യാക്കോബായ വിഭാഗം അതിനു തയാറാകുന്നില്ലെങ്കില്‍ അടുത്ത ഞായറാഴ്‌ചയ്‌ക്കകം കോടതി ഉത്തരവു നടപ്പാക്കിത്തരണമെന്നും ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം അഭിപ്രായപ്പെട്ടു. തങ്ങള്‍ മുന്നോട്ടുവച്ച യാതൊരു നിര്‍ദേശവും യാക്കോബായ പക്ഷം അംഗീകരിച്ചില്ലെന്നു ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചു.
തര്‍ക്കത്തിനാധാരമായ കോലഞ്ചേരി പള്ളിയോടു ചേര്‍ന്ന യാക്കോബായ പക്ഷത്തിന്റെ കൈവശമുള്ള ചാപ്പലിനടുത്തു സ്‌ഥലം വാങ്ങിനല്‍കാമെന്ന്‌ ഒത്തുതീര്‍പ്പു വ്യവസ്‌ഥയുടെ ഭാഗമായി ഓര്‍ത്തഡോക്‌സ് പക്ഷം മുന്നോട്ടുവച്ചു. കോട്ടൂര്‍ പള്ളിയോടു ചേര്‍ന്നു ചാപ്പല്‍ നിര്‍മിക്കാന്‍ 15 സെന്റും അഞ്ചുലക്ഷം രൂപയും നല്‍കാമെന്നും അവര്‍ നിര്‍ദേശിച്ചെങ്കിലും യാക്കോബായ വിഭാഗം യോജിച്ചില്ല. ഇതേത്തുടര്‍ന്നാണു ചര്‍ച്ച അലസിപ്പിരിഞ്ഞത്‌.
മന്ത്രിമാരായ കെ.എം. മാണി, എം.കെ. മുനീര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, സഭാനേതാക്കള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...