യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിക്കണം - ശ്രേഷ്ഠ കാതോലിയ്ക്ക ബാവ.
പുത്തന്‍കുരിശ്: ആധുനിക കാലഘട്ടത്തില്‍ സമൂഹത്തില്‍ ഉണ്ടാകുന്ന അനീതിയ്ക്കും ദുഷ്ചെയ്തികള്‍ക്കും എതിരെ യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിക്കണമെന്നു ശ്രേഷ്ഠ കാതോലിയ്ക്ക ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ആവശ്യപ്പെട്ടു. യാക്കോബായ സഭ യൂത്ത് അസോസിയേഷന്‍ കേന്ദ്ര നേതൃത്വ യോഗം പുത്തന്‍കുരിശു പാത്രിയര്‍ക്കാ സെന്ററില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു ബാവ. യൂത്ത് അസോസിയേഷന്‍ കേന്ദ്ര പ്രസിഡണ്ട് മാത്യൂസ് മാര്‍ തെവോദോസിയോസ് മെത്രാപ്പോലിത്തയുടെ അദ്ധ്യക്ഷതയില്‍ നടന്ന കേന്ദ്ര നേതൃയോഗത്തില്‍ യൂത്ത് അസോസിയേഷന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ബിജു സ്കറിയ, ജോയിന്റ് സെക്രട്ടറി Adv : ഷൈജു സി ഫിലിപ്പ് ,ട്രഷറാര്‍ കെ.വൈ.ജോണ്‍സന്‍ , കണ്ടനാട് ഭദ്രാസന സെക്രട്ടറി സിനോള്‍ വി സാജു, കൊച്ചി ഭദ്രാസന സെക്രട്ടറി ബൈജു മാത്താറ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment