വയനാട്: ചീങ്ങേരി സെന്റ്മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. യെല്‍ദോ മോര് ബസേലിയോസ് ബാവായുടെ ഓര്മപ്പെരുന്നാ ള്‍ തുടങ്ങി. ഒക്ടോബര്‍ രണ്ടിന് സമാപിക്കും. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര് പീലക്സിനോസ് മുഖ്യകാര്‍മികത്വം വഹിക്കും. കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യമ്പള്ളി നേതൃത്വംനല്കുന്ന വചനശുശ്രൂഷ സപ്തംബര്‍ 26 മുതല്‍ 30 വരെ 6.30ന് നടത്തും. കാരാംകൊല്ലിയില് വി. യെല്‍ദോ മോര് ബസേലിയോസ് ബാവയുടെ നാമത്തില്‍ പുതുക്കിപ്പണിയുന്ന കുരിശിന്തൊട്ടിയുടെ തറക്കല്ലിടല്‍ കര്‍മവും പെരുന്നാളിനോടനുബന്ധിച്ച് നടത്തും. നൂറില്‍പ്പരം യുവതീയുവാക്കള്‍ രക്തം ദാനംചെയ്യും. സപ്തംബര്‍ 30ന് അഖിലവയനാട് ചിത്രരചനാമത്സരവും സംഘടിപ്പിക്കും. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് അവലോകന യോഗത്തില്‍ വികാരി ഫാ. റെജിപോള്‍ അധ്യക്ഷതവഹിച്ചു. ജന.കണ്‍വീനര്‍ എം.ജെ. വര്‍ഗീസ്, ട്രസ്റ്റി ഷെവലിയാര്‍ എ.ഐ. കുര്യാക്കോസ്, എ.വി. പൗലോസ്, ബേബി എ.വര്‍ഗീസ്, ടി.ജി. സജി എന്നിവര്‍ സംസാരിച്ചു.
യാക്കോബായ യൂത്ത് അസോസിയേഷന് അങ്കമാലി ഭദ്രാസനം
ST MARYS CATHEDRAL YOUTH ASSOCIATIONS
Thursday, September 27, 2012
മൗണ്ട് സീനായ് മാര്‍ ബസ്സേലിയോസ് കത്തീഡ്രല്‍ പെരുന്നാള്‍
കോതമംഗലം: മൗണ്ട് സീനായി (കാതോലിക്കേറ്റ് അരമന) മാര്‍ ബസേലിയോസ് കത്തീഡ്രലിന്റെ പതിനഞ്ചാം വാര്‍ഷികവും പരി. ബാവയുടെ ഓര്‍മ്മപ്പെരുന്നാളും 29, 30 എന്നീ തീയതികളില്‍ നടക്കും.
29ന് രാവിലെ 7.30ന് ഫാ. വര്‍ഗീസ് മൈക്കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാനയും തുടര്‍ന്ന് കൊടിയേറ്റ് ചടങ്ങും നടക്കും. വൈകിട്ട് 7ന് സന്ധ്യാനമസ്കാരം, പ്രസംഗം എന്നിവയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ പ്രധാനകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രാത്രി 8.30ന് എം.എ. കോളേജ് കുരിശിന്‍തൊട്ടിയിലേക്ക് പ്രദക്ഷിണവും തമുക്ക് നേര്‍ച്ചയും നടക്കും.
പ്രധാന പെരുന്നാള്‍ ദിവസമായ 30ന് രാവിലെ 8ന് ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാന. 10.30ന് പ്രദക്ഷിണം, 11.30ന് ആശീര്‍വാദം, നേര്‍ച്ചസദ്യ. 12.30ന് കൊടിയിറക്കം നടക്കും.
Wednesday, September 26, 2012
ഐക്യദാര്‍ഢ്യ പ്രഖ്യാപന റാലി മാറ്റിവെച്ചു
പുത്തന്‍കുരിശ്: മാമലശ്ശേരി മോര് മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ നൂറ്റിമുപ്പത്തഞ്ചിലേറെ ദിവസങ്ങളായി നടക്കുന്ന പ്രാര്‍ഥനായജ്ഞത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അങ്കമാലി, കൊച്ചി, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി ചാപ്പലില്‍ നടത്താനിരുന്ന റാലിയും പ്രതിഷേധയോഗവും മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ അറിയിച്ചതാണിത്. 29ന് പുത്തന്‍കുരിശില്‍ നടത്താനിരുന്ന സഭാ മാനേജിങ് കമ്മിറ്റി യോഗവും മറ്റൊരു ദിവസത്തേക്ക് മാറ്റി.
Tuesday, September 25, 2012
കോതമംഗലം മാര്‍തോമാ ചെറിയപള്ളിയില്‍ ഓര്‍മപ്പെരുന്നാളിന് ഇന്ന് തുടക്കം.
കോതമംഗലം: മാര്‍തോമ ചെറിയ പള്ളിയില്‍ പരി. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327-ാം ഓര്‍മപ്പെരുന്നാളിന് ചൊവ്വാഴ്ച കൊടിയേറ്റും.
രാവിലെ 7.30ന് മൂന്നിന്മേല് കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും.അഭി.മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കുര്‍ബാനയ്ക്ക് പ്രധാന കാര്‍മികത്വം വഹിക്കും.
വൈകിട്ട് 4ന് ചക്കാലക്കുടി ചാപ്പലില്‍നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം നടക്കും. തുടര്‍ന്ന്, പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഓര്‍മപ്പെരുന്നാളിന് തുടക്കംകുറിച്ച് ചെറിയപള്ളി വികാരി ഫാ. മനു മാത്യു കാരിപ്ര കൊടിയുയര്‍ത്തും.
ബുധനാഴ്ചമുതല്‍ ഒക്ടോബര്‍ ഒന്നുവരെ രാവിലെ 8ന് മൂന്നിന്മേല് കുര്‍ബാനയുണ്ടായിരിക്കും.അഭി.കുര്യാക്കോസ് മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത,അഭി.മാത്യൂസ് മാര്‍ അന്തീമോസ് മെത്രാപ്പോലീത്ത,അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത,അഭി.ഏലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത,അഭി.സഖറിയാ പീലക്സിനോസ് മെത്രാപ്പോലീത്ത,അഭി.ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ ഓരോദിവസങ്ങളിലും കുര്‍ബാനയ്ക്ക് കാര്‍മിത്വം വഹിക്കും.
ഒക്ടോ. 2, 3 എന്നീ തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷങ്ങള്‍.
ഒക്ടോ. 2ന് രാവിലെ 8ന് മൂന്നിന്മേല് കുര്‍ബാനയ്ക്ക് ശ്രേഷ്ഠകാതോലിക്ക ആബൂന്‍ മോര് മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പ്രധാന കാര്‍മികത്വം വഹിക്കും. വൈകിട്ട് 5ന് നാലുഭാഗങ്ങളില്നിന്നുമെത്തുന്ന തീര്‍ഥാടക സംഘങ്ങള്‍ക്ക് സ്വീകരണം നല്‍കും. 7ന് സന്ധ്യാനമസ്കാര ചടങ്ങുകള്‍ക്ക് ശ്രേഷ്ഠ കാതോലിക്കബാവ മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി 10ന് പള്ളിയില്‍നിന്ന് പ്രദക്ഷിണവുമുണ്ടായിരിക്കും.
ഒക്ടോ. 3ന് രാവിലെ 6നും 7.30നും നടക്കുന്ന കുര്‍ബാനയ്ക്ക് സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയും അഭി.എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയും 9ന് നടക്കുന്ന കുര്‍ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കബാവയും മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2ന് പള്ളിയില്‍നിന്നും പ്രദക്ഷിണം. ഒക്ടോ. 4ന് രാവിലെ 8ന് മൂന്നിന്മേല് കുര്‍ബാനക്ക് അഭി.കുര്യാക്കോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും. വൈകിട്ട് 4ന് കൊടിയിറക്കലോടെ പെരുന്നാള്‍ സമാപിക്കും.

Sunday, September 23, 2012
അങ്കമാലി ഭദ്രാസന യൂത്ത് അസ്സോസിയെഷന് പ്രതിനിധി ക്യാമ്പ്
അങ്കമാലി ഭദ്രാസന യൂത്ത് അസ്സോസിയെഷന് പ്രതിനിധി ക്യാമ്പ് ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്തു.ഡോ.എബ്രഹാം മോര് സേവേറിയോസ് മെത്രാപ്പോലീത്ത സമിപം
|
അങ്കമാലി ഭദ്രാസന യൂത്ത് അസ്സോസിയെഷന് പ്രതിനിധി ക്യാമ്പ് ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്തു.ഡോ.എബ്രഹാം മോര് സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അങ്കമാലി ഭദ്രാസന യൂത്ത് അസ്സോസിയെഷന് ചാരിടി ഫണ്ടിന്റെ കൂപ്പന്‍ വിതരണത്തിന്റെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിയ്ക്ക ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ കോതമംഗലം മൗണ്ട് സിനായ് അരമന വച്ച് ഷിബു തെകുംപുറംത്തിനു കൂപ്പന്‍ നല്കി നിര്‍വ്വഹിച്ചു
Saturday, September 22, 2012
Friday, September 21, 2012
പള്ളിക്കര മേഖല ബാലകലോല്‍സവം
| കുറ്റ സണ്‍ഡേ സ്കൂള്‍ |
പള്ളിക്കര:മോറക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന M.J.S.S.A-പള്ളിക്കര മേഖല ബാലകലോല്‍സവം. കുറ്റ സണ്‍ഡേ സ്കൂള്‍ ഓവര്‍ ഓള് കരസ്ഥമാക്കി ..സെക്കന്റ് ഓവര്‍ ഓള് മോറക്കാല സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ കരസ്ഥമാക്കി .രാവിലെ 9:30 am പള്ളിക്കര കത്തീഡ്രല്‍ വികാരി ഫാ.ബാബു വര്‍ഗീസ് ബാലകലോല്സവതിന് കൊടി ഉയര്‍ത്തി .4:30 സമാപിച്ചു.
Thursday, September 20, 2012
കോലഞ്ചേരി പള്ളിയിലെ വഴിപാട് പണം നശിക്കുന്നു; ആര്.ഡി.ഒ വിളിച്ചയോഗത്തില്‍ തീരുമാനമായില്ല
കോലഞ്ചേരി: തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന കോലഞ്ചേരി പള്ളിയ്ക്കകത്ത് നശിച്ചുകൊണ്ടിരിക്കുന്ന വഴിപാട് പണം എടുക്കുന്നത് സംബന്ധിച്ച് ആര്.ഡി.ഒ വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് മൂവ്വാറ്റുപുഴ ആര്.ഡി.ഒ ഷാനവാസ് യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങളുടെ യോഗം വിളിച്ചത്. യോഗത്തില്‍ യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് ട്രസ്റ്റി എ.വി സ്ലീബ പങ്കെടുത്തെങ്കിലും ഓര്‍ത്തഡോക്സ് വിഭാഗത്തെ പ്രതിനിധികള്‍ ചര്‍ച്ചക്ക് തയ്യാറായില്ല. ഓര്‍ത്തഡോക്സ് വിഭാഗം വികാരി ഫാ. ജേക്കബ്ബ് കുര്യനാണ് കോടതി വിധി പ്രകാരം പള്ളിയുടെ കസ്റ്റോഡിയനെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പ്രതിനിധികള്‍ ആര്.ഡി.ഒ യെ അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് രേഖകളും ഇവര്‍ ആര്.ഡി.ഒക്ക് കൈമാറി. ഇതിനുശേഷമാണ് പിന്നീട് തീരുമാനമറിയിക്കാമെന്ന് ആര്.ഡി.ഒ യാക്കോബായ വിഭാഗത്തെ അറിയിച്ചത്.
ഒരുവര്‍ഷത്തോളമായി പൂട്ടിക്കിടക്കുന്ന കോലഞ്ച
േരി പള്ളിക്കത്ത് വിശ്വാസികള്‍ നിക്ഷേപിച്ച വഴിപാടുപണമാണ് നശിക്കുന്നത്. ജൂലൈയില്‍ പള്ളിയിലെ പ്രധാനപെരുന്നാളിനോടനുബന്ധിച്ച ാണ് പതിനായിരക്കണക്കിന് രൂപാ പള്ളിക്കകത്ത് കുമിഞ്ഞു കൂടി കിടക്കുന്നത്. പുതിയതായി മേഞ്ഞ മേല്‍ക്കൂരയിലെ ഷീറ്റ് ചോര്‍ന്ന് പള്ളികക്കത്ത് മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ട്. പള്ളിക്ക് മുന്‍വശത്തുള്ള തുറന്നിട്ട ജനലിലൂടെയാണ് വഴിപാട് പണം വിശ്വാസികള്‍ ഇട്ടത്. ഒരുവര്‍ഷത്തോളമായി പള്ളിക്ക് 24 മണിക്കൂര്‍ പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസുകാരുടെ അവസ്ഥയും പരിതാപകരമാണ്. വഴിപാട് പണം നശിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഇരുവിഭാഗത്തിന്റേയും, പോലീസിന്റേയും, ബന്ധപ്പെട്ടവരുടേയും സാന്നിധ്യത്തില്‍ പള്ളി തുറന്ന് പണം സര്‍ക്കാര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇരുവിഭാഗവുമായി ചര്‍ച്ചനടത്താന്‍ തീരുമാനിച്ചതെന്നും അറിയുന്നു. ഓര്‍ത്തഡോക്സ് വിഭാഗം നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതോടെ ഇക്കാര്യത്തില്‍ കോടതിയുടെ തന്നെ ഇടപെടലുകള്‍ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. തര്‍ക്കത്തില്‍ കിടക്കുന്ന കടമറ്റം പള്ളിയിലെ ഭണ്ഡാരത്തിലെ പണം കോടതിയുത്തരവിനെ തുടര്‍ന്ന് കമ്മീഷന്റെ സാന്നിധ്യത്തില്‍ തുറന്ന് വര്‍ഷങ്ങളായി ബാങ്കില്‍ നിക്ഷേപിച്ചുവരികയാണ്.

ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഉപവാസ സമരത്തിന്.
കൊച്ചി:സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിന്റെ അവഗണനയിലും മെല്ലെപ്പോക്കിലും പ്രതിഷേധിച്ച് യാക്കോബായ സഭാധ്യക്ഷന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ ഉപവാസ സമരത്തിന്.തര്‍ക്കമുള്ള പള്ളികളിലെ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാര്‍ വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരത്തിനു തയാറെടുക്കുന്നത്. തര്‍ക്കമുള്ള പള്ളികളില്‍ ഭൂരിപക്ഷത്തെ പുറത്താക്കി, ന്യൂനപക്ഷമായ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അവകാശം നല്കാന് സര്‍ക്കാരും അധികാരികളും ശ്രമിക്കുകയാണെന്ന് യാക്കോബായ വിഭാഗം ആരോപിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിന് സഭാപ്രതിനിധി സംഘം സമയം ആവശ്യപ്പെട്ടിട്ടും ഇതുവരെ അനുവദിച്ചിട്ടില്ല. പള്ളി പ്രശ്നം തീര്‍ക്കുന്നതിന് ചര്‍ച്ചകള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുള്ള അഞ്ചംഗ സഭാ കമ്മിഷന് നാളെ മുഖ്യമന്ത്രിയെ കാണും. സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ കടുത്ത നടപടിയിലേക്കു പോകുന്നതിന്റെ സൂചനയാണു കാണുന്നത്.
വരുംദിവസങ്ങളില്‍ സര്‍ക്കാരിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടായേക്കും.യാക്കോബായ വിശ്വാസികള്‍ ബഹുഭൂരിപക്ഷമുള്ള മാമലശേരി പള്ളിയില്‍ മറുവിഭാഗത്തെ മാത്രം പള്ളിയില്‍ കയറ്റി കുര്‍ബാന ചൊല്ലിച്ചത് പോലീസ് സംരക്ഷണയിലാണ്. ഈസമയം ബഹുഭൂരിപക്ഷംവരുന്ന വിശ്വാസികള്‍ പള്ളിക്കു വെളിയില്‍ കുര്‍ബാന നടത്തേണ്ടിവന്നു.
യാക്കോബായ സഭ പ്രതിഷേധിച്ചു
പിറവം: ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയില്‍ മറുവിഭാഗം വൈദികന് അനധികൃതമായി പ്രവേശിച്ച നടപടിയില്‍ യാക്കോബായ സഭ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ കുര്‍ബാന നടക്കുന്നതിനിടയില്‍ അതേ വിഭാഗത്തിലെ തന്നെ മറ്റൊരു വൈദികന് കൂടി മത്ബഹയില്‍ പ്രവേശിക്കുകയാണുണ്ടായതെന്നും പ്രവേശനാനുമതി ഇല്ലാത്ത വൈദികനെ പോലീസ് ഇടപെട്ട് തിരിച്ചയയ്ക്കുകയാണുണ്ടായതെന്നും യാക്കോബായ സഭ അറിയിച്ചു. പള്ളിയില്‍ പ്രശ്നങ്ങളുണ്ടാക്കി പള്ളി പൂട്ടിക്കാനാണ് മറുഭാഗം ശ്രമിക്കുന്നതെന്ന് വികാരി ഫാ. ജോയി ആനക്കുഴിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം പരാതിപ്പെട്ടു. സഹ വികാരി ഫാ. ബിനു വര്‍ഗീസ്, ഡീക്കന്‍ സൈന്‍, സഭാ മാനേജിങ് സമിതിയംഗം ബിജു വര്‍ഗീസ്, ട്രസ്റ്റിമാരായ കെ.ജെ. ജോയി, ജോര്‍ജ് കുന്നത്ത് എന്നിവരും ജോര്‍ജ് ഫിലിപ്പ്, ബിനോജ് മണ്ണാത്തിക്കുളം, മനോജ് കെ.യു., റോയി വി.ജെ. എന്നിവരും സംസാരിച്ചു. യാക്കോബായ വിഭാഗം സഹ വികാരി ഫാ. ബിനു വര്‍ഗീസിനെ കഴിഞ്ഞ ദിവസം വാളകത്ത് തടഞ്ഞുവെച്ചതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് സഭാ നേതൃത്വം മൂവാറ്റുപുഴ പോലീസില്‍ പരാതി നല്കി
Friday, September 07, 2012
ദര്‍ശനപുണ്യമേകി മണര്‍കാട്ട്'നട' തുറന്നു
മണര്‍കാട്: വ്രതശുദ്ധിയോടെ നോമ്പ് നോറ്റെത്തിയ പതിനായിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതിയേകി മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ നട തുറന്നു.വലിയ പള്ളിയിലെ പ്രധാന മദ്ബഹയിലെ ത്രോണോസിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെയും വഹിച്ചുനില്ക്കുന്ന തിരുസ്വരൂപമാണ് വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന 'നടതുറക്കല്‍' എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസമാണ് നടക്കുന്നത.മൂന്നിന്മേല് കുര്‍ബാനയ്ക്കുശേഷം നടന്ന മധ്യാഹ്നപ്രാര്ഥനക്കിടെയാണ് നട തുറന്നത്. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠകാതോലിക്ക മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.തിരുസ്വരൂപം ദര്‍ശിക്കുന്നതിനും ചടങ്ങില്‍ പങ്കെടുക്കുന്നതിനും രാവിലെ മുതല്‍തന്നെ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. 14-ാം തിയ്യതി നടക്കുന്ന സന്ധ്യാപ്രാര്‍ഥനയോടെ 'നട' അടയ്ക്കും.
Thursday, September 06, 2012
മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേറ്റു.
കോട്ടയം:കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും മെഴുകുതിരികളും കൊടിതോരണങ്ങളുമായി മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേറ്റു.
കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികള്‍, കരോട്ടെ പള്ളി എന്നിവ ചുറ്റിയാണ് റാസ തിരികെ പള്ളിയിലെ ത്തിയത് ഉച്ചയ്ക്ക് 12 മുതല്‍ റാസയ്ക്കുള്ള മുത്തുക്കുടകള്‍ അണിനിരന്ന് തുടങ്ങിയിരുന്നു.അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം രണ്ടുമണിയോടെ റാസയില്‍ പ്രവേശിച്ചു.മൂന്നര കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് 'റാസ' തിരികെ പള്ളിയിലെത്തിച്ചേര്ന്നത്. പതിനായിരക്കണക്കിനു നാനാജാതി മതസ്ഥരായ വിശ്വാസികള്‍ റാസയില്‍
യാക്കോബായ സഭ പ്രതിഷേധിച്ചു
പുത്തന്‍കുരിശ്: മാമലശ്ശേരി മോര് മിഖായേല്‍ യാക്കോബായ സുറിയാനി പള്ളിയില്‍ തിങ്കളാഴ്ച വെളുപ്പിന് 4.30ന് ഓര്‍ത്തഡോക്സ് സഭയുടെ വൈദികര്‍ അനധികൃതമായി പ്രവേശിച്ചതില്‍ യാക്കോബായ സഭയുടെ മെത്രാപ്പോലീത്തന്‍ സമിതി അടിയന്തരമായി ചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. കോടതി മുന്‍പാകെ തര്‍ക്കവിഷയങ്ങള്‍ നിലനില്ക്കുമ്പോള് പോലീസ് അധികാരികളുടെ ഒത്താശയോടുകൂടിയാണ് ഓര്‍ത്തഡോക്സ് പക്ഷം പള്ളി കൈയേറാന്‍ ശ്രമിച്ചത്. അധികാരികളുടെ ഭാഗത്തുനിന്ന് തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തി. മെത്രാന് കക്ഷികള്‍ യാക്കോബായ സഭാ വിശ്വാസികള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണ് എന്ന് മെത്രാപ്പോലീത്തന്‍ സമിതി വ്യക്തമാക്കി. പോലീസ് അധികാരികളുടെ നിസ്സംഗതയില്‍ സഭ ആശങ്കപ്പെടുന്നതായി ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര് ബസ്സേലിയോസ് തോസ് പ്രഥമന്‍ ബാവ വ്യക്തമാക്കി.
പള്ളി സെക്രെട്ടറിയെ വാഹനമിടിച്ചു വധിക്കാന്‍ ശ്രമം
വെട്ടിത്തറ: വെട്ടിത്തറ മോര് മിഖായേല്‍ യാക്കോബായ സുറിയാനി പള്ളി സെക്രെട്ടറിയും ഭദ്രാസന യൂത്ത് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയും ആയ ജയ് തോമസ് തെക്കേകാക്കനാട്ടില്‍ (39) നെയാണ് ഓര്‍ത്തഡോക്സ് വിഭാഗം വാഹനമിടിച്ചു വധിക്കാന്‍ ശ്രമിച്ചത്. പള്ളിയുടെ വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വധശ്രമത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ ജയ് തോമസിനെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഭാ ട്രെസ്റ്റീ തമ്പു ജോര്‍ജ് തുകലന്‍, യൂത്ത് അസോസിയേഷന് ഭദ്രാസന വൈസ് പ്രസിഡന്റ റെവ.ഫാ. എല്‍ദോസ് കക്കാടന്‍, ഭദ്രാസന യൂത്ത് അസോ. അല്മായ വൈസ് പ്രസിഡന്റ് ജോണ്സന്, ഭദ്രാസന യൂത്ത് അസോ. സെക്രട്ടറി സിനോള്‍ വി. സാജു, യൂത്ത് അസോ. കേന്ദ്ര കമ്മറ്റി അംഗം റെജി പി. വര്‍ഗീസ്, ഭദ്രാസന യൂത്ത് അസോ. കമ്മിറ്റി അംഗം സിബി വര്‍ഗീസ് എന്നിവര്‍ പ്രധിഷേധിച്ചു. യാക്കോബായ വിശ്വാസികള്‍ക്ക് നേരെ തുടര്‍ന്നുവരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപെട്ടു.
വരവേല്‍ക്കാന്‍ നാടൊരുങ്ങി മണര്‍കാട് പള്ളി 'റാസ' ഇന്ന്
മണര്‍കാട്: മണര്‍കാട് പള്ളിയിലെ എട്ടുനോമ്പാചരണത്തിലെ ഏറ്റവും വലിയ ചടങ്ങായ 'റാസ' വ്യാഴാഴ്ച നടക്കും. ആയിരക്കണക്കിന് മുത്തുക്കുടകളും നിരവധി പൊന്‍-വെള്ളിക്കുരിശുകളും ചെണ്ടവാദ്യ മേളങ്ങളും 'റാസ'യില്‍ അണിനിരക്കും.
കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും മെഴുകുതിരികളും കൊടിതോരണങ്ങളുമായി മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേല്ക്കും.
കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികള്‍, കരോട്ടെ പള്ളി എന്നിവ ചുറ്റിയാണ് റാസ തിരികെ പള്ളിയിലെത്തുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ റാസയ്ക്കുള്ള മുത്തുക്കുടകള്‍ അണിനിരന്ന് തുടങ്ങും. അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം രണ്ടുമണിയോടെ റാസയില്‍ പ്രവേശിക്കും. മൂന്നര കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് 'റാസ' തിരികെ പള്ളിയിലെത്തിച്ചേരുക.
എട്ടുനോമ്പാചരണത്തിലെ ഏറ്റവും പ്രധാന ചടങ്ങായ 'നട'തുറക്കല്‍ വെള്ളിയാഴ്ച നടക്കും. വിശുദ്ധ കന്യകമറിയം ഉണ്ണിയേശുവിനെ വഹിച്ച് നില്ക്കുന്ന തിരുസ്വരൂപം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നതാണ് ഈ ചടങ്ങ്. എട്ടുനോമ്പാചരണത്തിന്റെ ഏഴാം ദിവസം വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് നട തുറക്കുന്നത്. ഉച്ചയ്ക്ക് 11.30 ന് നടക്കുന്ന ചടങ്ങില്‍ ശ്രേഷ്ഠ കാതോലിക്ക മോര് ബസേലിയോസ് തോമസ് പ്രഥമന്‍ പ്രധാന കാര്‍മ്മികത്വം വഹിക്കും.
ബുധനാഴ്ച രാവിലെ വലിയ പള്ളിയില്‍ നടന്ന മൂന്നിന്‍മേല്‍കുര്‍ബാനയില്‍ സിംഹാസനപള്ളികളുടെ സഹായ മെത്രാപ്പോലീത്താ കുറിയാക്കോസ് മാര്‍ ദിയസ്കോറസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജിബി മാത്യു പ്രസംഗിച്ചു. മധ്യാഹ്ന പ്രാര്‍ത്ഥന, സന്ധ്യാപ്രാര്‍ത്ഥന എന്നിവ നടന്നു.
Subscribe to:
Posts (Atom)