വയനാട്: ചീങ്ങേരി സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. യെല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാ ള്‍ തുടങ്ങി. ഒക്ടോബര്‍ രണ്ടിന് സമാപിക്കും. മലബാര്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മോര്‍ പീലക്‌സിനോസ് മുഖ്യകാര്‍മികത്വം വഹിക്കും. കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യമ്പള്ളി നേതൃത്വംനല്‍കുന്ന വചനശുശ്രൂഷ സപ്തംബര്‍ 26 മുതല്‍ 30 വരെ 6.30ന് നടത്തും. കാരാംകൊല്ലിയില്‍ വി. യെല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തില്‍ പുതുക്കിപ്പണിയുന്ന കുരിശിന്‍തൊട്ടിയുടെ തറക്കല്ലിടല്‍ കര്‍മവും പെരുന്നാളിനോടനുബന്ധിച്ച് നടത്തും. നൂറില്‍പ്പരം യുവതീയുവാക്കള്‍ രക്തം ദാനംചെയ്യും. സപ്തംബര്‍ 30ന് അഖിലവയനാട് ചിത്രരചനാമത്സരവും സംഘടിപ്പിക്കും. പെരുന്നാളിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച് അവലോകന യോഗത്തില്‍ വികാരി ഫാ. റെജിപോള്‍ അധ്യക്ഷതവഹിച്ചു. ജന.കണ്‍വീനര്‍ എം.ജെ. വര്‍ഗീസ്, ട്രസ്റ്റി ഷെവലിയാര്‍ എ.ഐ. കുര്യാക്കോസ്, എ.വി. പൗലോസ്, ബേബി എ.വര്‍ഗീസ്, ടി.ജി. സജി എന്നിവര്‍ സംസാരിച്ചു.
യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം


ST MARYS CATHEDRAL YOUTH ASSOCIATIONS


Subscribe to:
Post Comments (Atom)


No comments:
Post a Comment