21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Thursday, May 17, 2012

പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഇടവക സംഗമവും പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും അഭി ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു

 പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഇടവക സംഗമവും പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും അഭി ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കുന്നു        














കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഇടവക സംഗമവും പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും ഞായറാഴ്ച നടന്നു .വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ഡോ.എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു.

Tuesday, May 15, 2012

യാക്കോബായ വിഭാഗം പ്രതിഷേധിച്ചു



mathrubhumi.com



കോലഞ്ചേരി: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ യാക്കോബായ വിശ്വാസികളെ മര്‍ദിച്ചതില്‍ കണ്ടനാട് ഭദ്രാസന നേതൃയോഗം പ്രതിഷേധിച്ചു. പള്ളിയിലെ സ്റ്റാറ്റസ്‌കോ നിലനിര്‍ത്തിക്കിട്ടുന്നതുവരെ സഹനസമരവുമായി മുന്നോട്ടുപോകുമെന്ന് യോഗം വ്യക്തമാക്കി. സഭാ സെക്രട്ടറി തമ്പു ജോര്‍ജ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, ഭദ്രാസന സെക്രട്ടറി പനച്ചിയില്‍ തോമസ് കോര്‍ എപ്പിസ്‌കോപ്പ, കെ.എ.തോമസ്, ഫാ. എല്‍ദോസ് കക്കാടന്‍, ഫാ. വര്‍ഗീസ് പുല്യാട്ടേല്‍, സഭാ ട്രസ്റ്റി ജോര്‍ജ് മാത്യു തെക്കേതലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Saturday, May 12, 2012

Dukhrono of Mor Geevarghese Sahado Concluded at St. George JSO Patriarchal Church, Puthupally




heos Ishaq lethe Holy Penta Mass
 
ViewPhotos   ViewPhotos
Flag post procession. Photos
PUTHUPALLY: The feast of St. George at St. George JSO Patriarchal Church here concluded. Metropolitan for  Mylapore & Delhi Diocese, Mor Osthatheos Ishaq led Holy Penta Mass on May 13th, Sunday, the main day of the feast. Later Rassa, Vechoott held. Thousands of faithful attended the feast.
Government of Kerala declared Puthupally and surroundings as festival area on the occasion of Perunnal of St. George JSO Patriarchal Church.

Friday, May 11, 2012

ഇടവക സംഗമം പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും

ഇടവക തല സംഗമം

 

കിഴക്കമ്പലം: പള്ളിക്കര സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിലെ ഇടവക സംഗമവും പ്രെയര്‍ ഫെലോഷിപ്പിന്റെ ഉദ്ഘാടനവും ഞായറാഴ്ച നടക്കും. വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബുവര്‍ഗീസ് അധ്യക്ഷനാകും.

പള്ളിക്കര മലേക്കുരിശ് പള്ളിയില്‍ പരിശുദ്ധന്‍മാരുടെ പെരുന്നാള്‍ സമാപിച്ചു

കിഴക്കമ്പലം: പള്ളിക്കര മലേക്കുരിശ് പള്ളിയില്‍ പരിശുദ്ധന്‍മാരുടെ പെരുന്നാള്‍ സമാപിച്ചു. രാവിലെ 8.30 ന് കോഴിക്കോട് ഭദ്രാസനത്തിന്റെ പൗലോസ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന നടന്നു. വികാരി ഫാ. ബാബു വര്‍ഗീസ്, ഫാ. എല്‍ദോസ് തേലപ്പിള്ളി, ഫാ. സി.പി. വര്‍ഗീസ്, ഫാ. ഇ.സി.വര്‍ഗീസ് കോറെപ്പിസ്‌കോപ്പ, ഫാ. പീറ്റര്‍ ഇല്ലിമൂട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. അബ്രാഹം കൂളിയാട്ട്, ഫാ. ജേക്കബ് കൂളിയാട്ട്, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരായി. ചിറ്റനാട് കുരിശിങ്കലേക്ക് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടത്തി. തുടര്‍ന്ന് നടത്തിയ നേര്‍ച്ചസദ്യയില്‍ പതിനായി യിരക്കണക്കിന് വിശ്വാസികള്‍ പങ്കുകൊണ്ടു.

Thursday, May 10, 2012

സ്നേഹദീപം മെയ്‌ ലകം പ്രകാശനം ചെയുതു



തീര്‍ഥാടനകേന്ദ്രമായ പള്ളിക്കര മലേക്കുരിശു പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്‍മ പെരുന്നാളി നോടനുബന്ധിച്ചു പള്ളിക്കര കത്തീഡ്രല്‍ യൂത്ത്അസോസിയേഷന്‍ പ്രിസിദ്ധികരണമായ സ്നേഹദീപം പൗലോസ്‌ മോര്‍ ഐറേനിയോസ് തിരുമാനി പ്രകാശനം ചെയ്യുന്നു.

പിറവത്ത് യാക്കോബായ ഓര്‍ത്തഡോക്സ് സംഘര്‍ഷം.



ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം 

പിറവം രാജാധിരാജ സെന്‍റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ വച്ച് കണ്ടനാട് ഭദ്രാസനത്തിലെ അന്ത്യോഖ്യ സത്യ വിശ്വാസസംരക്ഷണ സമിതിയുടെ പൊതുയോഗം 12 -05 -2012 ശനിയാഴ്ച രാവിലെ 8 മണിയ്ക്ക് നടക്കുന്നതാണ്. 
പിറവം: പിറവത്ത് യാക്കോബായ ഓര്‍ത്തഡോക്സ് സംഘര്‍ഷം.പിറവം വലിയ പള്ളി അങ്കണത്തില്‍ വച്ച് എഴിന്മേല്‍ കുര്‍ബ്ബാന നടക്കുന്നു എന്ന് ഓര്‍ത്തഡോക്സ് വിഭാഗം പരസ്യം ചെയ്തതാണ്‌ യാക്കോബായ സഭ ചോദ്യം ചെയ്തത്.തുടര്‍ന്ന് എസ് പി ഇരു വിഭാഗത്തെയും ചര്‍ച്ചയ്ക്കു വിളിക്കുകയും പിറവം പോലീസ് സ്റെഷനില്‍ വച്ച് മീഡിയേഷന്‍ സെല്ലിന്റെ ഒത്തു തീര്‍പ്പ് വ്യവസ്ഥ അന്ഗീകരിച്ചു ചടങ്ങുകള്‍ നടത്താമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം രേഖാമൂലം എഴുതിതന്നു.(ഇതിന്‍റെ കോപ്പി പ്രസിദ്ധീകരിക്കുന്നതാണ് ) പിറവം വലിയ പള്ളിയില്‍ ഏഴിന്മേല്‍ കുര്‍ബ്ബാന എന്ന പേരിലാണ് ആര്‍ച്ചുകള്‍ ഉണ്ടാക്കിയിരുന്നത്. മാറ്റാമെന്നു ഓര്‍ത്തഡോക്സ് വിഭാഗം സമ്മതിച്ചു .ഇരു വിഭാഗവും ചേര്‍ന്ന് ഒപ്പുവെച്ച എഗ്രിമെന്റ് കോപ്പി താഴെ കൊടുക്കുന്നു.

Tuesday, May 08, 2012

തീര്‍ഥാടനകേന്ദ്രമായ പള്ളിക്കര മലേകുരിശ് പള്ളിയില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളിന് കൊടിയേറി





പള്ളിക്കര: തീര്‍ഥാടനകേന്ദ്രമായ പള്ളിക്കര മലേകുരിശ് പള്ളിയില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും മെയ്‌ 8,9,10 തിയതികളിയില്‍ . പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി ഉയര്‍ത്തി. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന കത്തീഡ്രലില്‍ ഉണ്ടാകും(പള്ളിക്കര വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ).മെയ്‌ 9 ബുധന്‍ 7:15 pm വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത തുടര്‍ന്ന് പ്രദക്ഷിണം, മെയ്‌ 10ന് രാവിലെ 8.30ന് വി.മൂനിമേല്‍ കുര്‍ബാന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, 11.00ന് പ്രദക്ഷിണം, 12:30 ന് നേര്‍ച്ചസദ്യ, 4ന് കൊടിയിറക്ക് എന്നിവയാണ് ചടങ്ങുകള്‍.

Monday, May 07, 2012

പള്ളിക്കര മലേകുരിശ് പള്ളിയില്‍ പെരുന്നാളിന് നാളെ കൊടിയേറും


പള്ളിക്കര: തിര്തടന കേന്ദ്രമായ പള്ളിക്കര മലേകുരിശ് പള്ളിയില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും മെയ്‌ 8,9,10 തിയതികളിയില്‍ . പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി നാളെ ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന കത്തീഡ്രലില്‍ ഉണ്ടാകും.മെയ്‌ 9 ബുധന്‍ 7:15 pm വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത തുടര്‍ന്ന് പ്രദക്ഷിണം, മെയ്‌ 10ന് രാവിലെ 8.30ന് വി.മൂനിമേല്‍ കുര്‍ബാന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, 11.00ന് പ്രദക്ഷിണം, 12:30 ന് നേര്‍ച്ചസദ്യ, 4ന് കൊടിയിറക്ക് എന്നിവയാണ് ചടങ്ങുകള്‍.



മാമാലശ്ശേരി മാര്‍ മിഖായേല്‍ യൂത്ത് അസോസിയേഷന്‍ "മിഖയേല്‍ വിഷന്‍" ചാനല്‍ സംപ്രേഷണം ആരംഭിച്ചു.






: : Georgian Pilgrim Centre of the East : :
Feast of St. George at St. George JSO Cathedral, Karingachira on 5th, 6th & 7th
The single royal church in Kerala established in AD 722
  
H.G Mor Gregorios Joseph hoisted flag for the perunnal
H.G Mor Polycarpus Zacharias will celebrate Holy Qurbono on May 6, Sunday
H.G Mor Gregorios Joseph will celebrate Holy Qurbono on May 7, Monday.

Preparations on full fledge for the Dhukrono Perunnal of St. George.

യാക്കോബായ സുറിയാനി സഭ യുടെ അഭിമാനമായ ആനീസ് ജോയിക്ക് പളളിക്കര സെന്‍റ് മേരീസ്‌ യൂത്ത് അസോസിയേഷന്റെ ആശംസകള്‍..


ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാന്ഗമായ ആനിസ് ജോയ് ഈ പള്ളിയിലെ സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപിക കൂടിയായിരുന്നു.
ശ്രേഷ്ഠ കാതോലിയ്ക്കാബാവ ആനീസ് ജോയിയെ നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിച്ചു.ഇടവകയുടെ ആഭി മുഖ്യത്തില്‍ മധുരം വിതരണം ചെയ്തു. യാക്കോബായ സുറിയാനി സഭ യുടെ അഭിമാനമായ ആനീസ് ജോയിക്ക് ആശംസകള്‍.
 

Thursday, May 03, 2012

മൂവാറ്റുപുഴ അരമന വിട്ടുകിട്ടാന്‍ യാക്കോബായ സഭയുടെ പ്രാര്‍ഥനാ യജ്ഞം നാളെ

മൂവാറ്റുപുഴ: യാക്കോബായ സഭയ്ക്ക് അവകാശപ്പെട്ട മൂവാറ്റുപുഴ അരമന വിട്ടുകിട്ടണമെന്ന് സഭാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നാളെ രാവിലെ പത്തുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ മൂവാറ്റുപുഴ അരമനപ്പടിയില്‍ ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, മെത്രാപ്പോലീത്തമാര്‍ , വൈദികര്‍, പള്ളി ഭരണസമിതിയംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, വിശ്വാസികള്‍ എന്നിവര്‍ പ്രാര്‍ഥനാ യജ്ഞം നടത്തും. അരമനയില്‍ ഇപ്പോള്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. സഭയില്‍ നിന്ന് കൂറുമാറിയ മെത്രാപ്പോലീത്ത സഭയുടെ സ്വത്ത് അനധികൃതമായി കൈവശം വച്ച് അനുഭവിക്കുന്നത് ശരിയല്ല.
യാക്കോബായ സഭയുടെ ശ്രേഷ്ഠകാതോലിക്കയായിരുന്ന ബസേലിയോസ് പൌലോസ് രണ്ടാമന്‍ ബാവ താമസിച്ച് സഭാ ശുശ്രൂഷകള്‍ നടത്തിയ അമരനയില്‍ നിന്ന് കൂറുമാറിയ മെത്രാപ്പോലീത്ത ഒഴിഞ്ഞുപോകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
അഭി.മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, ഫാ. മാത്യു ഓമ്പാളയില്‍, ഫാ. എല്‍ദോസ് കക്കാട്ടില്‍, കമാന്‍ഡര്‍ സി.കെ ഷാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ആരാധനാ സ്വാതന്ത്ര്യം അട്ടിമറിക്കപ്പെടുന്നു: ശ്രേഷ്ഠ ബാവ



കോതമംഗലം: ഭാരതത്തിന്റെ ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്യം അട്ടിമറിക്കപ്പെടുന്നതില്‍ യാക്കോബായ സഭയ്ക്ക് ദുഃഖമുണ്ടെന്ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. കോതമംഗലം മാര്‍തോമ ചെറിയ പള്ളിയിലെ പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുത്ത ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുക്കളെ നശിപ്പിക്കാതെ ഞങ്ങളെ രക്ഷിക്കണമേയെന്നാണ് പ്രാര്‍ത്ഥന. രാജ്യഭരണം നടത്തുന്നവര്‍ക്കും ന്യായാധിപന്മാര്‍ക്കും ഭാഗികമായേ നശിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിന് മാത്രമെ പൂര്‍ണമായി നശിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
പള്ളികള്‍ പൂട്ടിയിട്ട് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി നികൃഷ്ടവും പൈശാചികവുമാണെന്ന് ശ്രേഷ്ഠ ബാവ കുറ്റപ്പെടുത്തി. മനുഷ്യജീവിതത്തില്‍ തര്‍ക്കമുണ്ടായാല്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കപ്പെടണമെന്നാണ് ക്രൈസ്തവ വിശ്വാസം. ഹൈക്കോടതി മധ്യസ്ഥന്മാരെ നിയോഗിച്ച് തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ ശ്രമിച്ചിട്ടും മറുഭാഗം തയ്യാറാവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തര്‍ക്കങ്ങള്‍ ഉള്ളിടത്ത് ജനഹിത പരിശോധന നടത്തി പള്ളികള്‍ ഏല്പിച്ചുകൊടുക്കാമെന്നും ബാവ പറഞ്ഞു. എന്നാല്‍, ഒരുവിഭാഗം പള്ളികളുടെ സംരക്ഷണത്തിനായി കോടികള്‍ നഷ്ടപ്പെടുത്തിയും പോലീസിനെ ഉപയോഗിച്ച് നേരിടുകയും അടിച്ചൊതുക്കുകയുമാണ് ചെയ്യുന്നത്. പഴന്തോട്ടം പള്ളിയിലെ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ വിശ്വാസികളുടെ ശവങ്ങള്‍ക്ക് മീതെ കൂടി മാത്രമേ പള്ളിയില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ബാവ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ സഖറിയാസ് മാര്‍ പോളി കാര്‍പ്പോസ്, ചെറിയ പള്ളി വികാരി ഫാ. മനു മാത്യു കാരിപ്ര എന്നിവര്‍ പങ്കെടുത്തു.

അനുമതി ഏഴിന്മേല്‍ കുര്‍ബാനയ്ക്ക് മാത്രമെന്ന് യൂത്ത് അസോസിയേഷന്‍



പിറവം: ഹൈക്കോടതി നിയോഗിച്ച മീഡിയേഷന്‍ സെല്ലിന്റെ മധ്യസ്ഥതയില്‍ കൂടിയ യോഗത്തില്‍ ഉണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്, മാര്‍ ഇഗ്‌നാത്തിയോസ് സണ്‍ഡെ സ്‌കൂള്‍ മൈതാനിയില്‍ ഏഴിന്മേല്‍ കുര്‍ബാന നടത്താന്‍ മാത്രമെ അനുമതി നല്‍കിയിട്ടുള്ളൂ. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടനാട് ഭദ്രാസന യൂത്ത് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. മീഡിയേന്‍ സെല്ലിന്റെ ഉത്തരവില്‍ ഇല്ലാത്ത പ്രഖ്യാപനങ്ങളോ ശുശ്രൂഷകളോ നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിച്ചാല്‍ യൂത്ത് അസോസിയേഷന്‍ അത് തടയുമെന്ന് സെക്രട്ടറി സിനോള്‍ വി. സാജു , കേന്ദ്ര പബ്ലിസിറ്റി കണ്‍വീനര്‍ റെജി.പി.വര്‍ഗീസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മെയ് 12ന് സണ്‍ഡെ സ്‌കൂള്‍ മൈതാനിയില്‍ ഏഴിന്മേല്‍ കുര്‍ബാന നടത്താനാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

യാക്കോബായ സഭ കഴിഞ്ഞ 14ന് വി. ഏഴിന്മേല്‍ കുര്‍ബാന നടത്തിയാണ് വലിയപള്ളിയെ രാജാധി രാജ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലായി പ്രഖ്യാപിച്ച
ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...